ലാലേട്ടന്റെ പിറന്നാൾ ആഘോഷമാക്കി മത്സരാർത്ഥികളും താരങ്ങളും; ബെസ്റ്റ് ഷെഫ് പട്ടം റോൺസന്, ബെസ്ലിക്ക് ഇരട്ടി മധുരം; ബിഗ് ബോസ് കൊണ്ടുവന്ന ആദ്യ പുരുഷ അടുക്കളയും വിജയം!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഇന്നലത്തെ രാത്രി എല്ലാം കൊണ്ടും ആഘോഷമായിരുന്നു.. മോഹൻലാലിന്റെ 62ആം പിറന്നാൾ ആഘോഷം തന്നെയായിരുന്നു ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ പ്രത്യേകത ആയി മാറിയത് . അവതാരകയും ബി​ഗ് ബോസ് മുൻ മത്സരാർഥിയുമായിരുന്ന ആര്യയായിരുന്നു കേക്ക് മുറിക്കാനും ആശംസകൾ നേരാനും മുന്നിലുണ്ടായിരുന്നത്.

ശേഷം ലാലേട്ടന് ട്രിബ്യൂട്ട് എന്നപോലെ അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളും ഡയലോ​ഗുകളും കഥാപാത്രങ്ങളും കോർത്തിണക്കി സ്കിറ്റും നൃത്തവുമെല്ലാം മത്സരാർഥികൾ മോഹൻലാലിന് സമ്മാനിച്ചു .

നാല് സീസണുകളിലായി ബി​ഗ് ബോസ് കുടുംബത്തിന്റെ ഭാ​ഗമായി മാറിയ മോഹൻലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നാണ് ബി​ഗ് ബോസ് പറഞ്ഞത്.ബി​ഗ് ബോസ് പരിപാടിയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇതിന്റെ പുറകിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രേക്ഷകർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നുവെന്നുമാണ് മോഹൻലാൽ പറഞ്ഞത്.

ഇതുപോലൊരു വലിയ ഷോയിൽ ഇതേ ദിവസം നിൽക്കാൻ സാധിച്ചത് തന്റെ ഭാ​ഗ്യമാണെന്നും. പിറന്നാൾ ദിവസം തന്നെ പരിപാടി ടെലിക്കാസ്റ്റ് ചെയ്യുന്നുവെന്നതും അത്യപൂർവ്വ നിമിഷമാണെന്നും മോഹൻലാൽ പറഞ്ഞു.അവതാരികയായി സഹായിക്കാനെത്തിയ ആര്യ വീട്ടിലെ മത്സരാർഥികളുമായി സംവദിച്ചു. വീണ്ടും വീട്ടിലേക്ക് കയറാൻ വന്നതാണോയെന്ന ചോദ്യത്തോടെയാണ് മോഹൻലാൽ ആര്യയെ ക്ഷണിച്ചത്.

കയറ്റി വിട്ടാൽ താൻ വീണ്ടും പോകുമെന്ന് ആര്യയും മറുപടി നൽകി. ബി​ഗ് ബോസ് രണ്ടാം സീസണിലെ മത്സരാർഥിയായിരുന്നു ആര്യ. മോഹൻലാലിനായി ബൊക്കെയും പാൽപായസവും മത്സരാർത്ഥികൾ തയ്യാറാക്കി വെച്ചിരുന്നു.

അതോടൊപ്പം വിജയ് സേതുപതി, മഞ്ജു വാര്യർ, ജയറാം, വിവേക് ഒബ്റോയ്, നാ​ഗാർജുന, കമൽഹാസൻ തുടങ്ങിയ സൂപ്പർ താരങ്ങൾ മോഹൻലാലിന് ആശംസകൾ നേർന്നു. താൻ ബി​ഗ് ബോസിലേക്ക് ഒരു സർപ്രൈസുമായി വരുന്നുവെന്നും കമൽഹാസൻ ആശംസ അറിയിക്കുന്നതിനിടെ വെളിപ്പെടുത്തി. മത്സരാർഥികളുടെ പിറന്നാൾ സ്പെഷ്യൽ കലാപരിപാടികൾ തന്റെ മനസ് നിറച്ചുവെന്നാണ് മോഹൻലാൽ പറഞ്ഞത്.

പിന്നാലെ പിന്നിട്ട ആഴ്ചയിലെ വീക്കിലി ടാസ്ക്കിനെ കുറിച്ചും പുരുഷ അടുക്കളയെ കുറിച്ചുമെല്ലാം മോഹൻലാൽ അന്വേഷിച്ചു. വീക്കിലി ടാസ്ക്കിനെ കുറിച്ചുള്ള അഭിപ്രായങ്ങളും മോഹൻലാൽ മത്സരാർഥികളോട് ആരാഞ്ഞു.

പെട്ടന്ന് വീട്ടിലെ എല്ലാ സൗകര്യങ്ങളും അപ്രത്യക്ഷമായതും വേക്കപ്പ് സോങ്ങും കേട്ടപ്പോഴെ തനിക്ക് പന്തികേട് മണത്തിരുന്നുവെന്നാണ് റോൺസൺ പറഞ്ഞത്. ശൂന്യമായ വീട് കണ്ടപ്പോൾ തനിക്ക് സന്തോഷം തോന്നിയെന്നും റോൺസൺ കൂട്ടിച്ചേർത്തു. നമ്മൾ ഉപയോഗിക്കുന്ന സൗകര്യങ്ങളുടെ വില മനസിലാക്കാൻ കഴിഞ്ഞുവെന്നും ക്ഷമ പഠിക്കാനായെന്നും ബ്ലെസ്ലി പറഞ്ഞപ്പോൾ വലിയ സൗകര്യങ്ങൾ ഇല്ലെങ്കിലും ജിവിക്കാനാകുമെന്ന് പഠിച്ചെന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.

വീടിനകത്ത് ആരോ തെറ്റ് ചെയ്തത് കൊണ്ട് ബിഗ് ബോസ് എല്ലാം മാറ്റിയതാണെന്നാണ് കരുതിയതെന്നാണ് അഖിൽ പറഞ്ഞത്. പിന്നീട് പുരുഷ അടുക്കളയുടെ ഒരാഴ്ചത്തെ പ്രവർത്തനങ്ങളാണ് മോഹൻലാൽ വിലയിരുത്തിയത്.

സ്ത്രീകളെക്കാൾ നന്നായി ആസ്വദിച്ച് എല്ലാം കൃത്യമായി പുരുഷന്മാർ ചെയ്തതായിട്ടാണ് തനിക്ക് തോന്നിയത് എന്നാണ് മോഹൻലാൽ പറഞ്ഞത്. പുരുഷ അടുക്കളയ്ക്ക് നൂറിൽ നൂറ് മാർക്കാണ് സ്ത്രീകളടക്കമുള്ളവർ നൽകിയതും. കൂടാതെ സദാസമയവും അടുക്കളയിൽ സജീവമായി പ്രവർത്തിച്ചതിനും രുചിയുള്ള ഭക്ഷണങ്ങൾ തയ്യാറാക്കിയതിനും വിനയിയേയും റോൺസണിനേയും മോഹൻലാൽ അഭിനന്ദിക്കുകയും റോൺസന് ബെസ്റ്റ് ഷെഫ് പട്ടം നൽകുകയും ചെയ്തു.

ആദ്യമായാണ് പുരുഷ അടുക്കള ബി​ഗ് ബോസിൽ സാധ്യതമാകുന്നത്. എപ്പിസോഡ് അവസാനിക്കാറായപ്പോഴാണ് എലിമിനേഷനിൽ വന്നിട്ടുള്ളവരിൽ‌ ഒരാൾ സേവായതായി മോഹൻലാൽ പ്രഖ്യാപിച്ചത്. ഒമ്പതാം ആഴ്ച വീട്ടിലെ ക്യാപ്റ്റനും ബ്ലെസ്ലിയാണ്.

about bigg boss

Safana Safu :