55 ദിവസത്തിനിടെ ഇതുവരെയായിട്ടും താരത്തിന്റെ ശബ്ദം ഹൗസില്‍ ഉയര്‍ന്നിരുന്നില്ല;ബിഗ് ബോസ് ഷോയില്‍ നിന്ന് അപര്‍ണ്ണ പുറത്ത്; പ്രേക്ഷകർ ആഗ്രഹിച്ച എവിക്ഷൻ !

ബിഗ് ബോസ് സീസണ്‍ നാല് 56 ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. എട്ടാം ആഴ്ച അവസാനിക്കുമ്പോള്‍ ഒരു എവിക്ഷനും കൂടി ഹൗസ് വേദിയാവുകയാണ്. നിലവില്‍ 13 മത്സരാര്‍ത്ഥികളാണ് വീടിനുള്ളിലുള്ളത്. ഇവര്‍ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇതില്‍ ആര് പോയാലും പ്രേക്ഷകര്‍ക്ക് ഏറെ സങ്കടമാവും തമ്മില്‍ തല്ലും വഴക്കുമൊക്കെ നടക്കാറുണ്ടെങ്കിലും മത്സരാര്‍ത്ഥികള്‍ തമ്മില്‍ പ്രത്യേകമൊരു അടുപ്പമുണ്ട്.

ഇപ്പോഴിതാ പുറത്ത് വരുന്നത് എട്ടാം ആഴ്ചയിലെ എവിക്ഷനുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ്. അപര്‍ണ്ണയാണ് ഈ ആഴ്ച ഹൗസില്‍ നിന്ന് യാത്രയാവുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ താരത്തിന്റെ സോഷ്യല്‍ മീഡിയ ടീമോ അപര്‍ണ്ണയുമായി ബന്ധപ്പെട്ട ആളുകളൊ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. കൂടാതെ താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുമില്ല. ബിഗ് ബോസ് ഷോ ടെലികാസ്റ്റ് ചെയ്താല്‍ മാത്രമേ ഇതിനെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ സാധിക്കുകയുള്ളൂ.

നേരത്തെ തന്നെ സാധ്യത ലിസ്റ്റില്‍ അപര്‍ണ്ണയുടെ പേര് പ്രചരിച്ചിരുന്നു. പുറത്ത് വന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ പ്രതീക്ഷിച്ച എവിക്ഷനാണ് അപര്‍ണ്ണയുടേത്. പ്രേക്ഷകരുടെ പിന്തുണയുണ്ടെങ്കിലും ബിഗ് ബോസ് സീസണ്‍ 4 ലെ സെയിഫ് ഗെയിമാറാണ് അപര്‍ണ്ണ.

55 ദിവസത്തിനിടെ ഇതുവരെയായിട്ടും താരത്തിന്റെ ശബ്ദം ഹൗസില്‍ ഉയര്‍ന്നിരുന്നില്ല. ഭാഷ പലപ്പോഴും ഒരു പ്രശ്‌നമായിന്നെങ്കിലും അപര്‍ണ്ണയുടെ എവിക്ഷന്‍ ഹൗസിലെ പലര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ഇന്‍സ്റ്റഗ്രാമിലു മറ്റുമായി നിരവധി ഫോളോവേഴ്‌സുള്ള ആളാണ് അപര്‍ണ്ണ. എന്നാല്‍ സെയിഫ് പ്ലേ തുടര്‍ന്നാല്‍ പ്രേക്ഷകര്‍ കൂടെയുണ്ടാകില്ലെന്നുള്ള സൂചന കൂടിയാണ് ഈ എവിക്ഷന്‍. നേരത്തെ പലതവണ മോഹന്‍ലാല്‍ അപര്‍ണ്ണയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മലയാളം ബിഗ് ബോസ് ഷോയില്‍ എത്തുന്ന ആദ്യത്തെ വിദേശിയാണ് അപര്‍ണ്ണ മള്‍ബറി. വിദേശിയാണെങ്കിലും പച്ചവെള്ളം പോലെയാണ് മലയാളം സംസാരിക്കുന്നത്. ബക്കിയുള്ള മത്സാരാര്‍ത്ഥികളെക്കാളും അപര്‍ണ്ണ വീട്ടില്‍ മലയാളം സംസാരിക്കും. പല എപ്പിസോഡുകളിലും ഇത് എടുത്തു പറഞ്ഞു കൊണ്ട് മോഹന്‍ലാല്‍ പ്രശംസിച്ചിരുന്നു .

ഹൗസിന് അകത്തും പുറത്തും അധികം വിമര്‍ശനം കേള്‍ക്കാത്ത പേരായിരുന്നു അപര്‍ണ്ണയുടേത്. എല്ലവരോടും മാന്യമായ രീതിയിലായിരുന്നു പെരുമാറിയിരുന്നത്. അതിനാല്‍ തന്നെ അധികം നോമിനേഷനിലും അപര്‍ണ്ണ പെട്ടിരുന്നില്ല. ആകാംക്ഷ നിറച്ചു മുന്നേറുകയാണ് ബിഗ് ബോസ് സീസൺ ഫോർ.

about bigg boss

Safana Safu :