ആ കാഴ്ച്ച കണ്ടയുടൻ അലറി വിളിച്ചു, അവൾ ഓടിയെത്തിയില്ലായിരുന്നെങ്കിൽ, അത് സംഭവിക്കുമായിരുന്നു! ഭീകര രാത്രിയിൽ നടന്നത്

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടിലേയ്ക്ക് അതിക്രമിച്ചു കടന്ന യുവാവിനെ കഴിഞ്ഞ ദിവസമായിരുന്നു കയ്യോടെ പോലീസ് പിടികൂടിയത് ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും പിന്നീട് മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഫൈസലുള്ള അകബര്‍ ആണ് പ്രതി

മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള ഒരാള്‍ ഒരിക്കലും ഗൂഗില്‍ മാപ്പ് നോക്കി മലപ്പുറത്ത് നിന്നും തിരിവനന്തപുരത്തെത്തില്ല. പൊലീസ് അയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും സംഭവുമായി ബന്ധപ്പെട്ട് കൃഷ്ണ കുമാര്‍ പറയുന്നു. അതേസമയം കൃഷ്ണ കുമാറിന്റെ മകളും നടിയുമായ അഹാനയെ കാണാനാണ് വീട്ടില്‍ അതിക്രമിച്ച്‌ കയറിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ സംഭവ സമയത്ത് അഹാന വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ സംഭവത്തില്‍ രാഷ്ട്രീയ വൈരാഗ്യമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കാണ് സംഭവം. ഒരു യുവാവ് ഗേറ്റിലടിച്ചു ബഹളം വച്ചു. എന്താണ് കാര്യമെന്നു ചോദിച്ചെങ്കിലും മറുപടി നൽകാതെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ ചാടി അകത്തു കയറുമെന്നു പറഞ്ഞു. ഗേറ്റ് ചാടി അകത്തു കയറിയ യുവാവ് വാതിൽ ചവിട്ടി പൊളിക്കാൻ തുടങ്ങിയപ്പോൾ താരം പൊലീസിനെ വിളിച്ചു. പത്ത് മിനിറ്റിനുള്ളിൽ പൊലീസെത്തി യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു

‘‘അയാളോട് ഞാൻ മയത്തിൽ സംസാരിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ആറടി പൊക്കമുള്ള ഗെയിറ്റ് അനായാസം ചാടിക്കടന്നു, ഡോർ ചവുട്ടിപ്പൊളിക്കാൻ ശ്രമിച്ചു, പൂട്ട് വലിച്ച് ഒടിക്കാൻ നോക്കി. അയാൾക്ക് മാനസിക രോഗമാണോ, ആരാധനയാണോ, മയക്കുമരുന്നിന് അടിമയാണോ എന്നതിനൊക്കെയപ്പുറം, ഇത്രയും ചെയ്യാൻ ഒരുത്തന് സാധിക്കുന്നുണ്ടെങ്കിൽ അവൻ ആൾ അപകടകാരിയാണ്. ക്രിമിനൽ പ്രവർത്തനമാണ് ചെയ്യുന്നത്. അതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അസുഖം ഉൾപ്പടെയുള്ള മറ്റു കാര്യങ്ങളൊക്കെ പൊലീസിന്റെ അന്വേഷണത്തിൽ തെളിയേണ്ടതാണെന്ന് കൃഷ്ണ കുമാർ വനിതയോട് പറഞ്ഞു.

ഇത് ഒരു ടെസ്റ്റ് ഡോസാണെന്നാണ് താരം പറയുന്നത്. ചില ഗ്രൂപ്പുകൾ പലതരം ആളുകളെ റിക്രൂട്ട് ചെയ്യും. എന്നിട്ട് അത്തരക്കാരെ ഉപയോഗിച്ച് സമൂഹത്തിൽ പേരുള്ള ഒരാളെ ആദ്യം ഒന്നു കൊട്ടിനോക്കും. അവർ പ്രതികരിക്കുന്നില്ലെങ്കില്‍ ആക്രമണത്തിന്റെ രീതി ഒന്നു മാറ്റും. അതാണ് ഇവിടെയും സംഭവിച്ചിരിക്കുക. ഇതിനെ ഒരു ടെസ്റ്റ് ഡോസ് ആയിട്ടാണ് ഞാൻ കാണുന്നത്. പക്ഷേ, പൊലീസ് തെളിയിക്കട്ടേ. ഞാൻ അവർക്കൊപ്പമേ നിൽക്കൂ. പൊലീസ് പറയുന്നത് ഞാൻ വിശ്വസിക്കും. കാരണം അവർ കൃത്യമായാണ് ഈ കേസ് മുന്നോട്ട് കൊണ്ടു പോകുന്നത്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 100 ശതമാനം സഹകരിക്കുന്നുവേനന്നെ കൃഷ്ണകുമാർ പറയുന്നത്

സംഭവം നടക്കുമ്പോൾ അഹാന ഒഴികെ എല്ലാവരും വീട്ടിലുണ്ടായിരുന്നു. ഞാൻ അവിടെയില്ലാത്ത ഒരവസരത്തിലാണെങ്കിലോ ഇയാൾ വന്നത്. എന്നെ അത്ഭുതപ്പെടുത്തിയത് പെൺകുട്ടികൾ ഒരു പ്രശ്നത്തോട് പ്രതികരിക്കുന്ന രീതിയാണ്. സംഭവം നടക്കുമ്പോൾ, ‘അപ്പുറത്തെ ഡോർ‌ ലോക്ക് അല്ല’ എന്നു സിന്ധു പെട്ടെന്നു പറഞ്ഞതും ഞാനെന്തെങ്കിലും ചിന്തിക്കുന്നതിനു മുമ്പേ എന്റെ 15 വയസുകാരിയായ നാലാമത്തെ മകൾ പടിവഴി കുതിച്ചെത്തി ഡോർ ലോക്ക് ചെയ്തു. അവരുടെ വേഗവും ചിന്തയും എന്നെ അതിശയിപ്പിച്ചെന്നും കൃഷ്ണകുമാർ പറയുന്നു

തന്റെ സഹോദരി ഹന്‍സികയാണ് ഫസ്റ്റ് ഫ്‌ളോറില്‍ നിന്ന് ഉടന്‍ ഓടി വന്ന് വാതില്‍ അടച്ചത്. അവളുടെ മനസ്സാന്നിധ്യം ചിലപ്പോള്‍ ഇത്തരമൊരു സാഹചര്യത്തില്‍ എനിക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. സാഹചര്യം മനസിലാക്കി വിവേകപൂര്‍വം ഇടപെട്ട അവളെ കുറിച്ച് ഏറെ അഭിമാനമുണ്ട് എന്നും അഹാന തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചു.

Noora T Noora T :