ഡു യു ലൗ മി, എസ് ഓർ നോ; ബുദ്ധിപരമായി നീങ്ങി റോബിൻ! ദിൽഷയുടെ മറുപടി ഞെട്ടിച്ചു; പൊളിച്ചടുക്കി

വീക്കിലി ടാസ്ക്കുകൾക്ക് പുറമെ നിരവധി ടാസ്ക്കുകളും ബി​ഗ് ബോസ് നൽകാറുണ്ട്. അത്തരത്തിൽ കായികാധ്വാനം ആവശ്യമില്ലാത്ത ഒരു ​ഗെയിമാണ് കഴിഞ്ഞ ദിവസം ബി​ഗ് ബോസ് മത്സരാർഥികൾക്ക് നൽകിയത്. വിരോധാഭാസം എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ചോദ്യങ്ങളും ഉത്തരങ്ങളും പലപ്പോഴും നമ്മളെ കുഴപ്പിക്കാറുണ്ട്. അനവസരത്തിലെ അനാവശ്യ ചോദ്യങ്ങളോട് നമ്മൾ വിരക്തി പ്രകടിപ്പിക്കാറുമുണ്ട്. എന്നാൽ ചോദ്യങ്ങൾ രസകരമാക്കുന്ന ഒരു ടാസ്ക്കിലേക്ക് ബി​ഗ് ബോസ് കൊണ്ടുപോകുകയാണെന്നായിരുന്നു നിർദേശം. എല്ലാ മത്സരാർത്ഥികളും ഡൈനിം​ഗ് ടോബിളിന് ചുറ്റും ഇരിക്കണം.

ശേഷം ബസർ കേൾക്കുമ്പോൾ ഒരാൾ ഒരു വ്യക്തിയെ തെരഞ്ഞെടുത്ത് ബി​ഗ് ബോസ് വീടുമായി ബന്ധപ്പെട്ട വ്യക്തികളെ കുറിച്ചോ സംഭവങ്ങളെ കുറിച്ചോ വസ്തുക്കളെ കുറിച്ചോ ചോദ്യങ്ങൾ ചോദിക്കുക. ഉത്തരം പറയുന്നയാൾ ചോദ്യവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് പറയേണ്ടത്. ചോദ്യത്തിനാണ് ഉത്തരം പറയുന്നതെങ്കിൽ അയാൾ മത്സരത്തിൽ നിന്നും പുറത്താകും. ചോദ്യ കർത്താവിന് മറ്റെയാളെ തോൽപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ചോദ്യകർത്താവും പുറത്താകും. ലാസ്റ്റ് ബസർ കേൾക്കുമ്പോൾ ആരാണ് പുറത്താകാതെ നിൽക്കുന്നത് അവരാകും വിജയി. പിന്നാലെ വളരെ രസകരമായ മത്സരമാണ് നടന്നത്. ദിൽഷ ഡു യു ലൗ മി എസ് ഓർ നോ എന്നാണ് റോബിൻ ചോദിച്ചത്. ഇതിന് നോ എന്ന ഉത്തരം പറഞ്ഞതോടെ ദിൽഷ ടാസ്ക്കിൽ നിന്നും ആദ്യം പുറത്താകുകയായിരുന്നു. ദിൽഷ പുറത്തായശേഷം റോൺസൺ, റോബിൻ, അപർണ, റോബിൻ, വിനയ്, അഖിൽ, റിയാസ്, ജാസ്മിൻ, ലക്ഷ്മി പ്രിയ, ബ്ലെസ്ലി എന്നിവരും പുറത്തായി.

വളരെ ബുദ്ധിപരമായി നീങ്ങിയതുകൊണ്ടാണ് റോബിന് ആദ്യത്തെ ചോദ്യത്തിൽ തന്നെ ദിൽഷയെ അടിയറവ് പറയിക്കാൻ സാധിച്ചത്.

ബി​ഗ് ബോസ് സീസൺ നാലിലെ ശക്തമായ മത്സരാർത്ഥികളിൽ രണ്ടുപേരാണ് ഡോ.റോബിനും ദിൽഷയും. ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിലുള്ള സംസാരം പുറത്ത് നടക്കുന്നുണ്ടെങ്കിലും ദിൽഷ ഇപ്പോഴും ഡോക്ടർക്ക് പിടികൊടുത്തിട്ടില്ല എന്നതാണ് വാസ്തവം.

ടാസ്ക്കിൽ സൂരജാണ് അവസാനം വരെയും പോരാടി വിജയിച്ചത്. ബ്ലെസ്ലി അവസാനം വരെ പിടിച്ചുനിന്നെങ്കിലും ഒരു നിമിഷത്തേക്ക് ശ്രദ്ധ വ്യതി ചലിച്ചതാണ് ബ്ലെസ്ലി പുറത്താകാൻ കാരണമായത്. ജയിൽ ടാസ്ക്ക് പുറത്തായതോടെ ഇനി ക്യാപ്റ്റൻസി ടാസ്ക്കാണ് നടക്കാനുള്ളത്. ആരാകും അടുത്തയാഴ്ചയിലെ ക്യാപ്റ്റനെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും. അഖിലാണ് ഇപ്പോൾ ക്യാപ്റ്റൻ

Noora T Noora T :