‘ബോളിവുഡില്‍ നിന്നുള്ള ആരും അതിന് അര്‍ഹരല്ല; അവരെ പുറത്ത് കണ്ടാല്‍ കൊള്ളാം, പക്ഷേ അവരെ വീട്ടിലേക്ക് ക്ഷണിക്കരുത്’; കങ്കണ റണാവത്ത് പറയുന്നു!

വിവാദ പ്രസ്താവനകൾ കൊണ്ട് സമൂഹ മാധ്യമങ്ങൾ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ
തന്റെ സുഹൃത്താകാനുള്ള യോഗ്യത ബോളിവുഡ് താരങ്ങള്‍ക്ക് ആര്‍ക്കുമില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കങ്കണ റണാവത്ത്. വീട്ടില്‍ അതിഥിയായി വരാന്‍ ബോളിവുഡിലെ ഒരാള്‍ക്കും സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ വീട്ടിലേക്ക് ക്ഷണിക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങളുടെ പേര് പറയാന്‍ അവതാരകന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ബോളിവുഡില്‍ നിന്നുള്ള ആരും ഈ പറഞ്ഞ കാര്യത്തിന് അര്‍ഹരല്ല. അവരെ പുറത്ത് കണ്ടാല്‍ കൊള്ളാം, പക്ഷേ അവരെ വീട്ടിലേക്ക് ക്ഷണിക്കരുത്’ എന്ന് കങ്കണ പ്രതികരിച്ചു.

താങ്കള്‍ക്ക് ബോളിവുഡില്‍ ഒരു സുഹൃത്തും ഇല്ലേ എന്ന ചോദ്യത്തിന്, ‘ഒട്ടും ഇല്ല, ഇവിടെയുള്ളവര്‍ക്ക് എന്റെ സുഹൃത്തുക്കള്‍ ആകാന്‍ യോഗ്യതയില്ല. അതിനൊരു യോഗ്യത വേണം എന്നാണ് നടി പറഞ്ഞത്.ബോളിവുഡ് താരങ്ങള്‍ പരസ്പരം പിന്തുണയ്ക്കുമ്പോഴും തന്റെ സിനിമകളെ അവഗണിക്കുകയാണെന്ന് പറഞ്ഞ് കങ്കണ നേരത്തെ രംഗത്തെത്തിയിരുന്നു.

അക്ഷയ് കുമാറിന്റെയും അജയ് ദേവ്ഗണിന്റെയും പേര് എടുത്ത് പറഞ്ഞായിരുന്നു താരത്തിന്റെ വിമര്‍ശനം. അക്ഷയ് കുമാര്‍ തന്നെ വിളിക്കും. ആരും കേള്‍ക്കാതെ തലൈവി സിനിമ ഇഷ്ടമായെന്നൊക്കെ പറയും. പക്ഷെ സിനിമയുടെ ട്രെയ്‌ലര്‍ ട്വീറ്റ് ചെയ്യില്ലെന്നും നടി പറഞ്ഞിരുന്നു.

aboutkangana

AJILI ANNAJOHN :