ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമുള്ള നിമിഷയുടെ നിമിഷയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. റോബിന് ഇത്രയും ഫാന്‍സുണ്ടെന്നും ജാസ്മിന് ഇത്രയും ഹേറ്റേഴ്‌സുണ്ടെന്നും അറിയുന്നത് പുറത്ത് വന്ന ശേഷമാണ്. അതൊരു ഗെയിമാണെന്നും ജീവിതമല്ലെന്നും അവിടെ നടന്നതൊക്കെ ഗെയിമിന്റെ ഭാഗമാണെന്നും നിമിഷ പറയുന്നു,
നിമിഷയുടെ വാക്കുകളിലേക്ക്….
എനിക്ക് ജാസ്മിനെ നേരത്തെ അറിയില്ല. അവളുടെ കഥ വളരെ ഫേമസ് ആണെങ്കിലും ഞാനത് കേട്ടിട്ടില്ല. എന്നോട് അശ്വിനാണ് പറയുന്നത്. ഞാന്‍ ആദ്യം കാണുന്നത് സോഫയില്‍ ആരോടും മിണ്ടാതിരിക്കുന്ന ജാസ്മിനെയാണ്. അങ്ങനെ മിണ്ടി തുടങ്ങിയതാണ്. പിന്നെ നിര്‍ത്തിയിട്ടില്ലെന്നാണ് നിമിഷ പറയുന്നത്.
താനും ജാസ്മിനും തമ്മിലുള്ള ബന്ധം ജാസ്മിന്റെ പ്രണയ ജീവിതത്തെ ബാധിക്കുമെന്ന് പറയുന്നവര്‍ക്കും നിമിഷ മറുപടി നല്‍കുന്നുണ്ട്. തങ്ങള്‍ ഇരട്ട സഹോദരിമാരെ പോലെയാണ്. ഞങ്ങളുടെ ബന്ധത്തിന്റെ വിശുദ്ധത ഞങ്ങള്‍ക്കറിയാമെന്നും നിമിഷ പറയുന്നു. പുറത്ത് വന്ന ശേഷം താന്‍ മോണിക്കയോട് സംസാരിച്ചു. മോണിക്കയേയും സിയാലിനേയും കാണാന്‍ പോകുന്നുണ്ടെന്നും നിമിഷ പറയുന്നു. ജാസ്മിന് തനിക്ക് വേണ്ടി നോമിനേഷന്‍ ഫ്രീ കാര്‍ഡ് ഉപയോഗിച്ചില്ലെന്ന് പറയുന്നവര്‍ക്കും നിമിഷ മറുപടി നല്‍കുന്നുണ്ട്. നോമിനേഷന്‍ ഫ്രീ കാര്‍ഡ് എട്ടാം ആഴ്ച മുതല്‍ പത്താം ആഴ്ച വരെ ആണ് ഉപയോഗിക്കാന്‍ പറ്റുമായിരുന്നത്. ഞാന്‍ പുറത്താകുന്നത് ഏഴാം ആഴ്ചയായിരുന്നു. ഇല്ലായിരുന്നുവെങ്കില്‍ ചോദിക്കാതെ തന്നെ ജാസ്മിന്‍ എനിക്ക് വേണ്ടി ഉപയോഗിക്കുമായിരുന്നുവെന്നും നിമിഷ പറയുന്നു
ഏറ്റവും ബുദ്ധിപരമായി കളിക്കുന്നത് റോബിനാണ്. നമ്മള്‍ മനസില്‍ ചിന്തിക്കുമ്പോള്‍ ഏഴാഴ്ച മുന്നില്‍ വച്ച് ചിന്തിച്ചിട്ടാണ് അവന്‍ കളിക്കുന്നതെന്നും നിമിഷ പറയുന്നു. അതേസമയം ബിഗ് ബോസ് വീട്ടിലെ ത്രികോണ പ്രണത്തില്‍ ആത്മാര്‍ത്ഥമായ പ്രണയമൊന്നുമില്ലെന്നാണ് നിമിഷയുടെ അഭിപ്രായം. അതിന്റെ അന്തരഫലം ദില്‍ഷ പുറത്തിറങ്ങുമ്പോള്‍ ആയിരിക്കും അറിയുക. ദില്‍ഷയ്ക്ക് ഇതിന്റെ സീരിയസ്‌നെസ് മനസിലാകുന്നില്ലെന്ന് തോന്നുന്നു. ആത്മാര്‍ത്ഥ പ്രണയം, ഉണ്ടം പൊരിയാണെന്നും നിമിഷ പ്രതികരിച്ചു. അതേസമയം, പുറത്തിറങ്ങിയ ശേഷം വൈരാഗ്യം വേക്കേണ്ടതില്ലെന്നാണ് നിമിഷ പറയുന്നത്. അക്കാര്യത്തില്‍ ജാസ്മിനൊപ്പമല്ല. ആ വീട് വിട്ടിറങ്ങുമ്പോള്‍ ദേഷ്യമൊക്കെ ആ വാതിലില്‍ വച്ചിറങ്ങിയതാണ്. റോബിനോടും ലക്ഷ്മി പ്രിയയോടും ദേഷ്യമുണ്ടായിരുന്നു. പക്ഷെ പുറത്തായിരുന്നുവെങ്കില്‍ ഇതിനൊന്നും അടിയുണ്ടാക്കില്ലല്ലോ. സോഷ്യല്‍ മീഡിയ അടി പോലും എന്റെ ഭാഗത്തു നിന്നുമുണ്ടാകില്ലെന്നും താരം പറയുന്നു.
ഒരു മത്സരാര്‍ത്ഥിയുടെ ഫാന്‍സ് വിദ്വേഷം പ്രചരിപ്പിക്കുന്നതായും നിമിഷ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഞാന്‍ ഒന്നും ചെയ്യില്ല. പ്രൊവോക്ക്ഡ് ആകില്ലെന്നും നിമിഷ പറയുന്നു. റോബിനെ കെട്ടിപ്പിടിച്ചാണ് വന്നത്. ആരുമത് പ്രതീക്ഷിച്ചിരുന്നില്ല. റോബിനുമായി വ്യക്തിപരമായി പ്രശ്‌നമില്ല. ഞാനൊരു ഗെയിമായി മാത്രമേ കണ്ടിട്ടുള്ളൂ. വൈരാഗ്യം കൊണ്ട് നടക്കില്ല. ആകെ കൊണ്ട് നടക്കുന്നത് ജാസ്മിന്‍ മാത്രമാണ്. പുറത്തിറങ്ങിയ ശേഷം ജാസ്മിനും മനസിലാക്കും. മാറുമെന്നും നിമിഷ പറയുന്നു. പിന്നാലെ ജാസ്മിന്‍ റോബിനെ കെട്ടിപ്പിടിച്ചതിനെക്കുറിച്ചും നിമിഷ മനസ് തുറക്കുന്നുണ്ട്. ഡെയ്‌സിയടക്കം എല്ലാവരും ഇരുന്ന് ആ വിഷയം ചര്‍ച്ച ചെയ്തിരുന്നു. അപ്പോഴാണ് റോബിന്‍ മാത്രമല്ല ചതിച്ച് പാവ നേടിയതെന്ന് ജാസ്മിന് മനസിലാകുന്നത്. അതിനാലാണ് ജാസ്മിന്‍ റോബിനെ പോയി കെട്ടിപ്പിടിച്ചത്. അതോടെ തന്നെ ജാസ്മിന്റെ മനസിലെ വൈരാഗ്യം കുറച്ച് കുറഞ്ഞുവെന്നും നിമിഷ പറയുന്നു. അതേസമയം, പുറത്ത് വരുമ്പോള്‍ അവര്‍ ആയിരിക്കും ചിലപ്പോള്‍ സുഹൃത്തുക്കള്‍ എന്നും എനിക്കുറപ്പാണെന്നും നിമിഷ പറയുന്നുണ്ട്.
റോബിന് ഇത്രയും ഫാന്‍സുണ്ടെന്നും ജാസ്മിന് ഇത്രയും ഹേറ്റേഴ്‌സുണ്ടെന്നും അറിയുന്നത് പുറത്ത് വന്ന ശേഷമാണെന്നും നിമിഷ പറയുന്നുണ്ട്. ചിലരുടെ ഫാന്‍സ് മറ്റുള്ളവരെ നിരന്തരം മോശം കമന്റുകളിലൂടെ അധിക്ഷേപിക്കുന്നതായും നിമിഷ പറയുന്നുണ്ട്. ഈ ഫാന്‍സ് ഒക്കെ ശരിക്കുമുള്ളതാണോ എന്ന് പോലും അറിയില്ലെന്നും താരം പറയുന്നുണ്ട്. അതേസമയം കുറച്ച് നാളത്തേക്ക് താന്‍ സോഷ്യല്‍ മീഡിയയിലേക്കില്ലെന്നും ചിന്തിക്കാന്‍ സമയം വേണം എന്നും നിമിഷ പറയുന്നുണ്ട്. ജാസ്മിനെതിരെയുള്ള ഹേറ്റ് ക്യാമ്പയിനെതിരെ എന്തെങ്കിലും ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ ആളുകള്‍ എന്ത് വിചാരിച്ചാലും ജാസ്മിന് പുല്ലാണ്. ആരുടേയും വാലിഡേഷന്‍ ആവശ്യമില്ല അവള്‍ക്കെന്നായിരുന്നു നിമിഷ പറഞ്ഞത്.