പുറത്തുപോകുന്നതിന് മുൻപ് നിമിഷ പറഞ്ഞ് വാക്ക് നെഞ്ചിലേറ്റി , ജാസ്മിനെ ചേര്‍ത്ത് നിര്‍ത്തിയും, ചേര്‍ത്ത് പിടിച്ചും റോണ്‍സണ്‍

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ പാതി ദൂരം താണ്ടിയിരിക്കുകയാണ്. രണ്ടാം പകുതി ട്വിസ്റ്റുകളാൽ സമ്പന്നവും ത്രില്ലങുമായിരിക്കുമെന്ന സൂചനയാണ് ഈ ആഴ്ചയിലെ നോമിനേഷൻ പ്രക്രിയ അവസാനിക്കുമ്പോൾ മനസിലാക്കാൻ കഴിയുന്നത്.

വീട്ടിൽ അവശേഷിക്കുന്ന പതിമൂന്ന് പേർ തമ്മിലായിരിക്കും ഇനി പോരാട്ടം നടക്കാൻ പോകുന്നത്. ഇതുവരെ കണ്ടതല്ല യഥാർഥ കളിയെന്ന് ഇക്കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡ് അവസാനിച്ചതോടെ മത്സരാർഥികൾക്ക് മനസിലായിട്ടുണ്ട്.
നിമിഷ കഴിഞ്ഞ ദിവസം എവിക്ട് ആകുമ്പോള്‍ റോണ്‍സണിനോട് രണ്ട് മൂന്ന് വട്ടം പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ട്, ജാസ്മിനെ നോക്കിക്കോണെ എന്ന്. ഫൈനല്‍ ഫൈവില്‍ അല്ല, ടോപ്പ് വണ്ണില്‍ തന്നെ വരണം എന്ന് ജാസ്മിനോടും പറഞ്ഞ് ഉറപ്പിച്ചിട്ടാണ് നിമിഷ ബിഗ്ഗ് ബോസ് ഹൗസിന്റെ പടി ഇറങ്ങിയത്. നിമിഷയ്ക്ക് കൊടുത്ത ആ വാക്ക് പാലിക്കാനുള്ള ശ്രമത്തിലാണ് റോണ്‍സണും.

ഇന്ന് റോണ്‍സണും ജാസ്മിനും ചേര്‍ന്ന് സംസാരിച്ച് ആണ് അവരില്‍ ഒരാള്‍ ജയിലിലേക്ക് പോകേണ്ടത്. ജാസ്മിനെ രക്ഷിക്കാനും, മോട്ടിവേറ്റ് ചെയ്യാനും തന്നാല്‍ ആവും വിധം റോണ്‍സണ്‍ ശ്രമിച്ചു. ഞാന്‍ നിമിഷയ്ക്ക് കൊടത്ത പ്രോമിസ് ആണ്, അത് എനിക്ക് പാലിക്കണം അതുകൊണ്ട് ഞാന്‍ നോമിനേഷനില്‍ പോകാം ജാസ്മിന്‍ സേഫ് ആയി ഇരിക്കണം എന്നാണ് റോണ്‍സണ്‍ പറഞ്ഞത്.’

. നിമിഷ പുറത്തായതിന് ശേഷം വീട്ടിൽ തുടരാൻ തീരെ താൽപര്യമില്ലാത്ത വ്യക്തിയാണ് ജാസ്മിൻ.

അതിനാൽ തന്ന നോമിനേഷൻ ചെയ്യാൻ കൺഫഷൻ റൂമിൽ കയറിയപ്പോൾ‌ മുതൽ തന്റെ പേര് പറഞ്ഞോളൂവെന്നാണ് ജാസ്മിൻ പറഞ്ഞുകൊണ്ടിരുന്നത്.എന്നാൽ ജാസ്മിനോടുള്ള സൗഹൃദത്തിന്റെ പേരിൽ അത് ചെയ്യാൻ റോൺസണും മടിച്ചു. അവസാനം ഇരുവരും ചർച്ച ചെയ്തപ്പോൾ നോമിനേഷൻ ഫ്രീ കാർഡ് ഉപയോ​ഗിക്കാമെന്ന തീരുമാനത്തിലേക്ക് എത്തി.

അങ്ങനെ ജാസ്മിൻ‌ റോൺസണിന്റെ പേര് നോമിനേഷൻ പട്ടികയിൽ ഉൾപ്പെടുത്തി. ശേഷം പുറത്തിറങ്ങിയപ്പോൾ ബി​ഗ് ബോസിന്റെ സമ്മതത്തോടെ ജാസ്മിൻ‌ തനിക്ക് സമ്മാനമായി ലഭിച്ച നോമിനേഷൻ ഫ്രീ കാർഡ് റോൺസണിന് നൽകി നോമിനേഷൻ പട്ടികയിൽ നിന്നും മുക്തനാക്കി.

സാധാരണ പ്രേക്ഷകന്റെ കണ്ണിൽ നന്മയുള്ള മനുഷ്യനെന്ന ഇമേജാണെങ്കിലും റോൺസൺ ജാസ്മിന്റെ മനസിൽ ഇടംനേടി അവളെ കൊണ്ട് തന്നെ ഫ്രീ കാർഡ് തനിക്ക് തരാനുള്ള തീരുമാനം റോൺസൺ എടുപ്പിച്ചു.’

‘മൊത്തത്തിൽ നോക്കിയാൽ റോൺസണിന് ലാഭമാണ്. ഭാവിയിൽ ദിൽഷയ്ക്കോ റിയാസിനോ അല്ലെങ്കിൽ സ്വന്തം ആവശ്യത്തിന് വേണ്ടിയോ ജാസ്മിൻ ഉപയോ​ഗിക്കുമായിരുന്ന നോമിനേഷൻ ഫ്രീ കാർഡാണ് തല്ലും വഴക്കുമൊന്നുമില്ലാതെ റോൺസൺ നൈസായി മേടിച്ച് എടുത്തത്.’

‘ജാസ്മിൻ വീട്ടിൽ‌ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരിൽ ഒരാളാണ് ദിൽഷ. റോൺസൺ അത് നേടിയെടുത്തില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ഇനിയൊരു സാഹചര്യത്തിൽ ദിൽ‌ഷയ്ക്ക് ജാസ്മിൻ കൊടുക്കുമായിരുന്നുവെന്നും’ പ്രേക്ഷകർ കുറിപ്പുകളിലൂടെ പറയുന്നുണ്ട്.

നിമിഷ ഈ ഷോയില്‍ യോഗ്യ അല്ല എങ്കില്‍, അവള്‍ക്ക്് ഇല്ലാത്ത എന്ത് യോഗ്യതയാണ് തനിക്കുള്ളത് അത് കൊണ്ട് പോകണം എന്ന ജാസ്മിന്റെ വാദത്തെയും പൊളിക്കാന്‍ റോണ്‍സണ്‍ ശ്രമിച്ചു. എന്റെ ഉറ്റ സുഹൃത്ത് ആയ നവീന്‍ ഇവിടെ നിന്ന് പോയപ്പോഴും അതിജീവിച്ച ആളാണ് ഞാന്‍. നിമിഷ പോയതിന്റെ വിഷമത്തില്‍ പരാജയപ്പെട്ട് പിന്മാറരുത്. അവള്‍ പറഞ്ഞത് പോലെ ടോപ്പിലെത്തണം എന്നൊക്കെ റോണ്‍സണ്‍ പറയുമ്പോള്‍ ജാസ്മിന്‍ കരയുകയായിരുന്നു.

ഇന്നലെ നിമിഷ പോയത് മുതല്‍ ജാസ്മിനൊപ്പം താനുണ്ട് എന്ന ഫീല്‍ നല്‍കി കൂടെ തന്നെ റോണ്‍സണ്‍ ഉണ്ട് എന്നതും ശ്രദ്ധേയമാണ്. ഗെയിം കളിക്കുമ്പോഴെല്ലാം ജാസ്മിനെ റോണ്‍സണ്‍ കംഫര്‍ട്ട് ആക്കി നിര്‍ത്തന്നത് കാണാം. നിമിഷ എവിക്ട് ആയതിന്റെ വിഷമം ഇപ്പോഴും മാറാത്ത ജാസ്മിനെ ആശ്വസിപ്പിയ്ക്കാന്‍ ബ്ലെസ്ലിയും ദില്‍ഷയും സുചിത്രയും ഒക്കെ അവരുടേതായ രീതികളില്‍ ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്.

ABOUT BIGBOSS

AJILI ANNAJOHN :