നടിയെ ആക്രമിച്ച കേസിന്റെ വാദം പൂര്‍ത്തിയായി വിധി പറയും വരെ ജഡ്‌ജി അവർ തന്നെ ; കോടതിയുടെ നിർണ്ണായക ഉത്തരവ് ; ആശ്വാസത്തിൽ ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം അവസാനിക്കാൻ ദിവസങ്ങൾ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സാക്ഷികൾ ഉൾപ്പെടെയുള്ളവരെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തേക്കും

ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിന്റെ വാദം പൂര്‍ത്തിയായി വിധി പറയും വരെ ജഡ്ജായി ഹണി എം വര്‍ഗീസിന് തുടരാമെന്ന് ഹൈക്കോടതി പുറത്തിറക്കിയ ജനറല്‍ ട്രാന്‍സ്ഫര്‍ ഉത്തരവ്. കേസിലെ ജഡ്ജിയെ മാറ്റണമെന്ന നടിയുടെ പരാതിക്ക് മുന്‍പ് 2021ല്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

2021 നവംബറിലാണ് 2022ലെ ജനറല്‍ ട്രാന്‍സ്ഫര്‍ ഉത്തരവ് ഹൈക്കോടതി പുറത്തിറക്കിയത്. ഇതിലാണ് ഹണി എം വര്‍ഗീസിന്റെ ട്രാന്‍സ്ഫര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ എറണാകുളം പ്രിന്‍സിപ്പല്‍ ജഡ്ജായി തലശേരി ജില്ലാ സെഷന്‍സ് ജഡ്ജായ ജോബിന്‍ സെബാസ്റ്റിയനെയാണ് ഹൈക്കോടതി നിയമിച്ചത്. ഡിസംബറില്‍ വന്ന രണ്ടാമത്തെ ഉത്തരവിലാണ് ജോബിന്‍ സെബാസ്റ്റിയനെ എറണാകുളം പ്രിന്‍സിപ്പല്‍ ജഡ്ജായി നിയമിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വാദം പൂര്‍ത്തിയാകുന്നത് വരെ ഹണി എം വര്‍ഗീസിന് കോടതി ഇളവ് നല്‍കിയിരിക്കുകയാണ്.

കേസില്‍ വനിതാ ജഡ്ജ് തന്നെ വാദം കേള്‍ക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു. ഇതും കൂടി പരിഗണിച്ചാണ് ഹണി എം വര്‍ഗീസിന് തുടരാനുള്ള അനുമതി കോടതി നല്‍കിയത്.കഴിഞ്ഞ ആഴ്ച ജനനീതി എന്ന സംഘടനയാണ് ഹണി എം വര്‍ഗീസിനെ ജഡ്ജ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അല്ലെങ്കില്‍ കോടതിയില്‍ നിന്ന് തന്നെ കേസ് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ പരാതി സുപ്രീംകോടതി പരിഗണിച്ച ശേഷം നിര്‍ണായനീക്കങ്ങളുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ആഴ്ച, കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും കോടതി രേഖകള്‍ ചോര്‍ന്നതിലും അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
‘വിചാരണകോടതി ജഡ്ജി വസ്തുതകള്‍ അടിച്ചമര്‍ത്തുന്നു’. ‘കോടതി രേഖകള്‍ ചോര്‍ത്തി നല്‍കിയതില്‍ ജഡ്ജി അന്വേഷണത്തിന് തടസം നില്‍ക്കുന്നു’. ‘ഫോറന്‍സിക് പരിശോധനക്ക് പീഡന ദൃശ്യങ്ങള്‍ നല്‍കുന്നതില്‍ ജഡ്ജി തടസം നിന്ന് കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും പരാതിയില്‍ അതിജീവിത പറഞ്ഞിരുന്നു. ‘കോടതിയില്‍ നിന്നും പീഡനദൃശ്യങ്ങളില്‍ കൃത്രിമത്വം നടത്തിയവര്‍ക്കെതിരെ നടപടി വേണം’.

‘ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും നീതിപൂര്‍വമായ അന്വേഷണം വേണം’. രേഖകള്‍ വിളിച്ചു വരുത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.അതിനിടയിൽ മറ്റൊരു നിർണായക നീക്കത്തിന് തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം എന്നാണ് റിപ്പോർട്ട്. ദിലീപ് പ്രതിയായ ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്കേസിന്റെ തുടക്കം മുതൽ തന്നെ അഭിഭാഷകർക്കെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു. അഭിഭാഷകർ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നായിരുന്നു ആക്ഷേപം.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന അഭിഭാഷകരുടേതായി അവകാശപ്പെടുന്ന ചില ഓഡിയോകളും നേരത്തേ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മുംബൈയിലെ സ്വകാര്യ ലാബിൽ കൊണ്ടുപോയി നീക്കം ചെയ്യാൻ സഹായിച്ചത് അഭിഭാഷകരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മാത്രമല്ല ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ തന്നോട് ആവശ്യപ്പെട്ടിരുന്നതാണ് സൈബർ വിദഗ്ദൻ സായ് ശങ്കറും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.അതേസമയം കേസിൽ ഉടൻ കാവ്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. നേരത്തേ നാലര മണിക്കൂർ ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ കാവ്യയ്ക്ക് അറിയാമോയെന്നാകും പോലീസ് പരിശോധിക്കുക. എന്നാൽ ഇത്തവണ വീട്ടിൽ വെച്ചാണോ അതോ പോലീസ് ക്ലബിൽ വെച്ചാണോ ചോദ്യം ചെയ്യൽ നടക്കുകയെന്നാണ് ഉറ്റുനോക്കുന്നത്.

about dileep

AJILI ANNAJOHN :