വഴക്കും പ്രശ്‌നങ്ങളും മാത്രമല്ല നല്ല നിമിഷങ്ങളും ബിഗ് ബോസ് ഹൗസില്‍ സംഭവിക്കാറുണ്ട്. ഇന്നലെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകന്‍ ജീത്തു േജോസഫ് ഷോയില്‍ അതിഥിയായി എത്തിയിരുന്നു . മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന 12ത്ത് മാനിന്റെ പ്രെമോഷന്റെ ഭാഗമായിട്ടായിരുന്നു എത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസ് ചെയ്യുന്നത്.
സിനിമയുടെ റിലീസിനോട് അനുബന്ധിച്ച മത്സരാര്‍ത്ഥികള്‍ക്ക് ജീത്തു ജോസഫിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം മോഹന്‍ലാല്‍ നല്‍കിയിരുന്നു.
ഭൂരിഭാഗം പേരും ദൃശ്യം സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു. മോഹന്‍ലാലും ഈ അവസരത്തില്‍ ചോദ്യം ചോദിച്ചിരുന്നു ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമോ എന്നായിരുന്നു ലാലേട്ടന് അറിയേണ്ടിയിരുന്നത്. പറ്റിയ കഥ കിട്ടിയാല്‍ ചെയ്യുമെന്നായിരുന്നു മറുപടി. നിങ്ങള്‍ക്കും കഥകള്‍ നല്‍കാമെന്ന് മത്സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ തമാശയ്ക്ക് പറഞ്ഞു. ഒപ്പം തന്നെ മത്സരാര്‍ത്ഥികളുടെ അഭിനയമോഹത്തെ കുറിച്ചും ലാലേട്ടന്‍ ജീത്തു ജോസഫിനോട് പറഞ്ഞു.
ഈ മാസം 20 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമ പുറത്തിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഒരു അപേക്ഷയും സംവിധായകന്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ദൃശ്യവുമായി താരതമ്യപ്പെടുത്തരുതെന്നാണ് സംവിധായകന്റെ അഭ്യര്‍ത്ഥന. ‘ട്വല്‍ത്ത് മാന്‍ നല്ല ഒരു മിസ്റ്ററി മര്‍ഡര്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും. ദൃശ്യവുമായി താരതമ്യം ചെയ്ത് ഈ സിനിമ കാണരുത്. ഇത് തികച്ചും വ്യത്യസ്തമായ ഒരു സിനിമയാണ്. കണ്ടിട്ട് നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങള്‍ അറിയിക്കണം’, ജീത്തു ജോസഫ് പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലര്‍ നല്ല പ്രതീക്ഷയാണ് നല്‍കുന്നത്. മോഹന്‍ലാലിനോടൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്.

12ത്ത് മാനിന്റെ റിലീസുമായി ബന്ധപ്പെട്ട് ബിഗ് ബോസ് ഒരു സ്‌പെഷ്യല്‍ ടാസ്‌ക്ക് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു. സിനിമയിലേത് പോലെ മത്സരാര്‍ഥികളെ കഥാപാത്രങ്ങളാക്കി ഒരു മര്‍ഡര്‍ മിസ്റ്ററി ഗെയിമായിരുന്നു നല്‍കിയത്. 12ത്ത് മാനിലെ കഥാപാത്രങ്ങളുടെ പേരുകളില്‍ മത്സരാര്‍ഥികള്‍ എത്തിയ ഗെയിമില്‍ കൊല്ലപ്പെട്ടത് സൂരജ് അവതരിപ്പിച്ച കഥാപാത്രമായിരുന്നു. ബിഗ് ബോസ് നല്‍കിയ സീക്രട്ട് ടാസ്‌ക് പ്രകാരം കൊല നടത്തിയത് അഖിലും. കൊലയാളിയെയും ഒപ്പം കൊല നടത്തിയ രീതിയും കണ്ടെത്താനായി മത്സരാര്‍ഥികളില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥരെയും ബിഗ് ബോസ് നിശ്ചയിച്ചിരുന്നു. മത്സരം അവസാനിച്ചതിന് ശേഷം ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യരുതെന്ന് ബിഗ് ബോസിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു.
ജീത്തു ജോസഫിന്റെ സാന്നിധ്യത്തിലാണ് കൊലപാതകിയെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചത്. അന്വേഷണോദ്യോഗസ്ഥരായ വിനയ് മാധവും ലക്ഷ്മിപ്രിയയും അഖിലാണ് കുറ്റവാളിയെന്ന് കണ്ടെത്തിയിരുന്നു. അത് എങ്ങനെയാണ് കണ്ടെത്തിയതെന്ന മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ ഇവരുടെ കണ്ടെത്തല്‍ ശരിയായിരുന്നില്ല. പിന്നീട് അഖില്‍ തന്നെ ബിഗ് ബോസിന്റെ സീക്രട്ട് ടാസ്‌കിലൂടെ കെലപ്പെടുത്തിയ കഥ അഖിലും പറഞ്ഞു. ഗാര്‍ഡന്‍ ഏരിയയില്‍ ചെടിച്ചട്ടിയിലുള്ള റോസാച്ചെടിയില്‍ സൂരജിനെക്കൊണ്ട്, അദ്ദേഹത്തിന് സംശയം തോന്നാത്ത തരത്തില്‍ തൊടുവിക്കുക എന്നതായിരുന്നു അഖിലിന്റെ ടാസ്‌ക്ക്. അത് അദ്ദേഹം വിജയകരമായി ചെയ്തു. 12ത്ത് മാനിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. തങ്ങളെയും സിനിമ കാണിക്കാന്‍ മത്സരാര്‍ത്ഥികളും അഭ്യര്‍ഥിചു.

about bigg boss