ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ ശത്രു, രജിത്കുമാറിന്റെ ഉത്തരം ഞെട്ടിച്ചു! ആ വെളിപ്പെടുത്തൽ, വീഡിയോ വൈറലാകുന്നു

ബിഗ് ബോസ് ഹിന്ദിയിൽ വൻ വിജയമായതിന് പിന്നാലെയാണ് മറ്റുള്ള ഭാഷകളിലേക്ക് ആരംഭിച്ചത്. ഏറെ പ്രതീക്ഷയോടെയായിരുന്നു മലയാളം ബിഗ് ബോസ് രണ്ടാം ഭാഗം തുടങ്ങിയത് ഷോ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിനിടയിൽ അവസാനിപ്പിക്കുകയായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിലായിരുന്നു ഷോ അവസാനിപ്പിച്ചത്

ബിഗ് ബോസ് ഷോയിലെത്തിയതിന് ശേഷം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ഡോക്ടർ രജിത്ത് കുമാർ. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെയാണ് രജിത് കുമാര്‍ പ്രേക്ഷകപ്രീതി നേടിയെടുത്തത്. രജിത് കുമാറിന് ആരാധകര്‍ അടുത്തറിഞ്ഞതും മനസ്സിലാക്കിയതും ഈ ബിഗ് ബോസിലൂടെയായിരുന്നു. സാമൂഹിക- സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്ന സമയത്താണ് രജിത് ബിഗ് ബോസിലേക്ക് എത്തിയത്. ആദ്യ ആഴ്ചകളിൽ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച് തുടർന്നുള്ള എലിമിനേഷനുകളിൽ കൂടുതൽ വോട്ടുകൾ നേടി മുന്നേറിയ രജിത് കുമാർ പെട്ടന്നായിരുന്നു ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ചത്

ബിഗ് ബോസ് ഷോയുടെ നിയമം തെറ്റിച്ചതിനെ തുടർന്നാണ് താരം ഹൗസിൽ നിന്ന് പുറത്തായത്. ഷോയിൽ നിന്ന് പുറത്തായതിന് ശേഷം പിന്നീട് നടന്ന സംഭവവികാസങ്ങളെല്ലാം ഏറെ ചർച്ചചെയ്യപെട്ടിരുന്നു. കൊവിഡിനെ തുടർന്ന് ഷോ അവസാനിച്ചിട്ടും ഇന്നും ബിഗ് ബോസ് സീസൺ 2 പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അമൃതാ ടിവിയിൽ ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പരിപാടിയുടെ പുതിയ പ്രെമാ പോസ്റ്ററാണ്. ഇക്കുറി ഷോയിൽ അതിഥിയായി എത്തുന്നത് ഡോക്ടർ രജിത് കുമാറാണ്. ചൊവ്വാഴ്ച രാത്രി എട്ട് മണിക്കാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ഈ പരിപാടിയിലൂടെ ബിഗ് ബേസ് ഷോയിൽ തനിക്ക് ഏറ്റവും ഇഷ്ടമല്ലാത്ത വ്യക്തിയെ കുറിച്ച് ഡോക്ടർ മനസ് തുറക്കുന്നുണ്ട്.

ഷോയുടെ പോസ്റ്റർ രജിത് കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലായിരിക്കുകയാണ്. നടി മഞജു പത്രോസ്, ആര്യ , രഘു, വീണ തുടങ്ങിയവരുടെ പേരുകളാണ് ആരാധകർ ഉയർത്തുന്നത്. എന്നാൽ ഏറ്റവും കൂടുതൽ പേർ പറയുന്നത് മഞ്ജു പത്രോസിന്റെ പേരാണ്. ബിഗ് ബോസ് ഹൗസിലെ തന്റെ ഏറ്റവും വലിയ ശത്രുവിനെ കുറിച്ചുള്ള രജിത്ത് കുമാറിന്റെ വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണ് ആരാധകർ.

Noora T Noora T :