അമ്പലത്തില്‍ വെച്ച് അത് സംഭവിച്ചു, അനിലിന്റെ മരണത്തിൽ അസ്വാഭാവികത, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുമ്പോൾ

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനൊരുങ്ങി ബന്ധുക്കൾ. പോസ്റ്റ്മോർട്ടം വേണമെന്ന് അനിലിൻ്റെ ബന്ധുക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ സ്വദേശമായ കായംകുളത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടർ നടപടികൾക്കായി കായംകുളം പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് അനിലിൻ്റെ മൃതദേഹം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്

ഇന്നലെ രാത്രിയോടെയാണ് ഛർദ്ദിച്ച് അവശനിലയിലായ അനിൽ പനച്ചൂരാനെ കിംസിലേക്ക് എത്തിച്ചത്. അനിൽ രക്തം ഛർദ്ദിച്ചത് ഡോക്ടർമാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു . മരണകാരണം എന്താണെന്നറിയാനാണ് പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ടതെന്നും പോസ്റ്റുമോര്‍ട്ടം ചെയ്താല്‍ നല്ലതായിരിക്കുമെന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് പറഞ്ഞതെന്നും അനില്‍ പനച്ചൂരാന്റെ ബന്ധു പ്രഫുല്ല ചന്ദ്രന്‍ വ്യക്തമാക്കി.

‘അദ്ദേഹം ആരോഗ്യവാനായിരുന്നു. രാവിലെ അമ്പലത്തില്‍ പോയതാണ്. അവിടെനിന്നാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും ആശുപത്രികളില്‍ എത്തിച്ചു. അവിടെനിന്നാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ നല്ലതായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ തന്നെയാണ് പറഞ്ഞത്’- പ്രഫുല്ല ചന്ദ്രന്‍ വിശദീകരിച്ചു.

ഭാര്യ മായയുടെയും ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട് . പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ടതിനാലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നാണ് പോലീസിന്റെ വിശദീകരണം.

ആശുപത്രിയിലേക്കുള്ള യാത്രയിൽ പോലും അനിൽ ബോധവാനായിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. 12 മണിയോടെ കായംകുളം പൊലീസ് കിംസിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡി.കോളേജിലേക്ക് കൊണ്ടു പോകും. നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രിയോടെ തന്നെ അനിലിൻ്റെ സംസ്കാരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.

കായംകുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടിൽ ഉദയഭാനുവിന്റെയും ദ്രൗപതിയുടെയും മകനായി ജനിച്ച അനിലിന്റെ ബാല്യകാലം മുംബൈയിലായിരുന്നു. ടികെഎംഎം കോളജ് നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം.

എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എല്‍എല്‍ബി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായിരുന്നു. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

yലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണിൽ നിന്ന്’ എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ എന്നീ ഗാനങ്ങളാണ് അനിൽ പനച്ചൂരാനെ പ്രശസ്തിയിലേക്കുയർത്തിയത്. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും അനിൽ പനച്ചൂരാനാണ്.

Noora T Noora T :