വ്രണം പൊട്ടി ഒലിക്കുന്ന മനസ് സമൂഹത്തിൻ്റെ ശാപമാണ്. കറുത്താൽ തടി കൂടിയാൽ ക്ഷീണിച്ചാൽ മുടി കൊഴിഞാൽ തല മൊട്ടയടിച്ചാൽ ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചാലൊക്കെ സ്ത്രീകൾ നിരന്തരം ബോഡി ഷെയ്മിങ് നേരിടുന്നു…നിറമോ മതമോ സൗന്ദര്യമോ കാഴ്ചപ്പാടോ എന്തുമാകട്ടെ അവനവൻ്റെ ആകാശം സ്വയം കണ്ടെത്തപ്പെടട്ടെ; കുറിപ്പ് വൈറൽ

കാലം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും സോഷ്യൽ മീഡിയയിലൂടെ ബോഡി ഷെയ്മിങ് ഏറ്റ് വാങ്ങുന്നവർ നിരവധിയാണ്. കാജൾ ജനിത്ത് എന്ന പതിനേഴു വയസ്സുകാരി അഭിനയിച്ച ഹീലർ ഹെർബൽ വാട്ടറിൻ്റെ പരസ്യത്തിന് കീഴിൽ വന്ന കമൻ്റുകളും നടി പാർവതി ജയറാം അടുത്തിറെ റാംപിൽ എത്തിയപ്പോൾ നടി നേരിടേണ്ടി വന്ന അധിക്ഷേപക്കമൻ്റുകളെ കുറിച്ച് ആൻസി വിഷ്ണു സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

‘കാജൾ ജനിത്ത് എന്ന പതിനേഴു വയസ്സുകാരി അഭിനയിച്ച ഹീലർ ഹെർബൽ വാട്ടറിൻ്റെ പരസ്യത്തിന് കീഴിൽ വന്ന കമൻ്റുകളാണ് ഇവ, വൃത്തികേടിൻ്റെ വിഷം ചുമക്കുന്ന ചില മനുഷ്യർ. മറ്റുള്ളവൻ്റെ സ്വകാര്യതയിലേക്ക്, കിടപ്പറയിലേക്ക്, പ്രണയത്തിലേക്ക്, സെക്സിലേക്ക് ഒളിഞ്ഞു നോക്കുന്ന മനുഷ്യൻ്റെ ചീഞ്ഞ ഹൃദയം. വെളുത്ത് തുടുത്തവളുടെ സൗന്ദര്യത്തിലേക്ക് ഒളിഞ്ഞ് നോക്കി, ഇക്കിളിപ്പെട്ട്, പഠിച്ച് പാകപെട്ട് പോയ മനുഷ്യർ.’

‘വെളുപ്പിനെ മാത്രം കൊട്ടിഘോഷിക്കപെടുമ്പോൾ കാജൽ ജനിത് നേരിട്ടത് ബോഡി ഷെയ്മിങ്ങിൻ്റെ അങ്ങേയറ്റങ്ങളാണ്, സാമൂഹ്യ മാധ്യമങ്ങങ്ങളിൽ നിന്ന് ആ പതിനേഴു വയസുകാരി നേരിട്ടത് വെർബൽ റേപ്പും ബോഡി ഷെയ്മിങ്ങും ആണ്. ആ കാലഘട്ടങ്ങളിൽ അവൾ നേരിട്ട മെൻ്റൽ ട്രോമയെ കുറിച്ച് ഞാൻ ഉൾപ്പെടുന്ന നമ്മൾ ഇടക്കൊന്ന് ചിന്തിച്ച് നോക്കുക. ഞാൻ ഈ അടുത്ത് കാജലിനോട് സംസാരിച്ചപ്പോൾ ആ പതിനേഴു വയസുകാരിക്ക് തൻ്റെ നിറത്തോട് എന്തൊരു സ്നേഹവും ബഹുമാനവും ആണ്.’

വെളുപ്പ് മാത്രം കൊട്ടിഘോഷിക്കപെടുമ്പോൾ, തിരസ്‌ക്കരിക്കപ്പെടുന്ന കുറെ മനുഷ്യർ ഉണ്ട്. വ്രണം പൊട്ടി ഒലിക്കുന്ന മനസ് സമൂഹത്തിൻ്റെ ശാപമാണ്. കറുത്താൽ തടി കൂടിയാൽ ക്ഷീണിച്ചാൽ മുടി കൊഴിഞാൽ തല മൊട്ടയടിച്ചാൽ ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചാലൊക്കെ സ്ത്രീകൾ നിരന്തരം ബോഡി ഷെയ്മിങ് നേരിടുന്നു.

കൈത്തറിക്ക് വേണ്ടിയുള്ള ഫാഷൻ ഷോയിൽ, റാംപിലൂടെ നടന്ന പ്രശസ്ത നടി പാർവതി ജയറാം നേരിട്ടതും കടുത്ത ബോഡി ഷെയ്മിങ്ങും സൈബർ ബുള്ളിയിങ്ങും ആണ്.’

‘അവർ തൻ്റെ ശരീരത്തിൽ ആത്മവിശ്വാസം കണ്ടെത്തുന്നു എന്നതു പോലും മനസിലാക്കാതെ ആ സ്ത്രീയുടെ ശരീരത്തെ കളിയാക്കിയവർ സ്ത്രീയെ ഭോഗവസ്തു മാത്രമായി കാണുന്നവർ ആണ്. തന്റെ സൗന്ദര്യ സങ്കല്പത്തിലേക്ക് മാത്രം സ്ത്രീയെ വലിച്ചിഴക്കുകയാണ്. ശാരീരിക അധിക്ഷേപം നിർത്തൂ. നിറമോ മതമോ സൗന്ദര്യമോ കാഴ്ചപ്പാടോ എന്തുമാകട്ടെ അവനവൻ്റെ ആകാശം സ്വയം കണ്ടെത്തപ്പെടട്ടെ.’

‘കറുത്തവൾ പരസ്യത്തിൽ അഭിനയിച്ചാൽ പ്രൊഡക്ടിന് സ്വീകര്യത കിട്ടില്ല എന്ന് പറയുന്നവർ കാലങ്ങളായി സവർണ്ണ മേൽകോവിത്തതിൻ്റെ അടിമകളാണ്. മുടി കറുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ കമ്പനിയുടെ ഹെയർ ഡൈ പരസ്യമുണ്ട്, “അച്ഛൻ്റെ മുടി നരച്ചതാണ് അത്കൊണ്ട് അച്ഛൻ എൻ്റെ സ്കൂളിൽ വരണ്ട ” എന്ന് പറയുന്ന മോളുടെ വാക്കുകൾക്ക് കൈ അടിച്ചവരാണ് നമ്മൾ, അത്തരം പരസ്യങ്ങളും മനുഷ്യനെ നിരന്തരം കളിയാക്കുകയാണ്, അത്തരം പരസ്യങ്ങളുടെ സന്ത കുടിച്ച് കാഴ്ച വറ്റിയ, വൃത്തികേടിൻ്റെ വിഷം ചുമക്കുന്ന, ലൈംഗിക ദാരിദ്രവും വൈകല്യവും ചുമക്കുന്ന മനുഷ്യരാണ് അന്യൻ്റെ സ്വകാര്യതയിലേക്കും ശരീരത്തിലേക്കും ഇടിച്ച് കയറുന്നത്.

‘കാജൽ ആകാശങ്ങൾ കീഴടക്കുകയാണ്, അവൾ അവളുടെ നിറത്തെ അത്യധികം ബഹുമാനിക്കുകയാണ് സ്നേഹിക്കുകയാണ് നിങ്ങൾ ചാവാലി പട്ടികളായി കുരച്ച് കൊണ്ടിരിക്കൂ. കാജൽ അഭിനയിച്ച ഹീലർ ഹെർബൽ വാട്ടറിനും, ഹീലർ എംഡി നൂറുൾ ഇമാനും പരസ്യം ഷൂട്ട് ചെയ്തവർക്കും ആശംസകൾ… കാജലിന് നിറയെ ഉമ്മകൾ #Stop body shaming’

Noora T Noora T :