അമ്പമ്പോ അടിപൊളി എപ്പിസോഡ്; ലേഡി റോബിൻഹുഡ് ആയി വീണ്ടും തുമ്പി; മാളവിക നന്ദിനിയുടെ യഥാർത്ഥ ഭൂതകാലം; തൂവൽസ്പർശത്തിൽ ഇനി ചുരുളഴിയാത്ത രഹസ്യങ്ങൾ!

സാധാരണ സീരിയൽ ഒക്കെ പ്രൊമോ കാണിച്ചു നമ്മളെ ഞെട്ടിക്കും , പക്ഷെ കഴിഞ്ഞ ആഴ്ചയിലെ പ്രൊമോ കണ്ടപ്പോൾ ഒരു ഐഡിയയും തരാതെ ദേ ഇപ്പോൾ നല്ല അടിപൊളി കഥയിലേക്ക് വീണ്ടും കടക്കുകയാണ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട പരമ്പര തൂവൽസ്പർശം. എത്രയൊക്കെ വർണ്ണിച്ചാലും എനിക്ക് മതിയാവില്ല അതാണ് തൂവൽസ്പർശത്തിന്റെ എഫക്റ്റ്.

തൂവൽസ്പർശത്തിലെ ഏതൊരു എപ്പിസോഡ് എടുത്താലും അതിൽ ഒരു ഡയലോഗ് എങ്കിലും ഉണ്ടാകും നല്ല പഞ്ച് ആയിട്ട്. ഇന്നത്തേതും ഒരു വലിയ പ്രശ്നമാണ് സംഭവിക്കുന്നതുൽ അതിൽ തുമ്പിയുടെ ഒരു ഡയലോഗ് പൊളിച്ചു. ആ കോളനിയിലെ ചതി അച്ഛനും അമ്മയും പറയുമ്പോൾ കൊച്ചു ഡോക്ടർ ചോദിക്കുന്നുണ്ട്,

” ഇതെന്താ വെള്ളരിക്കാ പട്ടണം ആണോ എന്ന് ?”

അപ്പോൾ തുമ്പിയുടെ മറുപടി, ” എന്താ സംശയം… ഒരുകണക്കിന് നോക്കിയാൽ ഈ മഹാരാജ്യം
ഒരു വലിയ വെള്ളരിക്കാ പട്ടണം തന്നെയാണ്.. വെള്ളക്കാർ കൊള്ളക്കാർക്ക് കൊടുത്തിട്ട് പോയ ഒരു ഉപഭൂഖണ്ഡം . ഇവിടെ കീവിക്കണം എങ്കിൽ ഇവിടുത്തെ പാവപ്പെട്ടവനും സാധാരണക്കാരനും ഒക്കെ കൊള്ളയടി തുടങ്ങണം.”

ഈ പറഞ്ഞ വാക്കുകൾക്ക് ഒരു വലിയ അർഥം ഉണ്ട്, അത് കേട്ട് നിസാരമാക്കി കളയാൻ തോന്നുന്നേയില്ല… ശരിക്കും ഇപ്പോഴുള്ള ഈ സമൂഹത്തിൽ പോലും പ്രസക്തമായ വാക്കുകൾ. നോക്ക് പഠിപ്പോ അല്ലെങ്കിൽ ഹൈ പ്രൊഫൈൽ ജോബോ ഒന്നും വേണ്ട.. ഒരു രാഷ്ട്രീയക്കാരൻ ആയാൽ മതി. സാധാരണക്കാരുടെ കണ്ണിൽ പൊടിയിട്ട് കാശുണ്ടാക്കാൻ എന്തൊരു എളുപ്പമാണ്. അതും ഒരു കൊള്ളയടി തന്നെയാണ്. അതുപോലെ പണ്ടൊക്കെ മധ്യപ്രവർത്തകർ എന്ന് പറഞ്ഞാൽ ഒരു അന്തസ് ആയിരുന്നു.

പക്ഷെ ഇന്ന് ചിന്തിച്ചു നോക്ക്. ഒരു വാർത്ത ഉണ്ടാക്കിയതിന് ശേഷം മാത്രമാണ് അതിന്റെ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നത്. അതായത് ഒരു കൊലപാതകം നടക്കുന്നതിന് മുന്നേ ഒരാൾ കൊല്ലപ്പെട്ടു എന്ന വർത്തയാകും നമ്മൾ കാണുക. അതും കൊള്ളയടിക്കൻ ആണ്. കോർപ്പറേറ്റുകളുടെ കൊള്ളയടിക്കൽ.

ഏതായാലും ഇനി തുമ്പിയാണ് തൂവൽസ്പർശത്തിലെ ഹൈലൈറ്റ്. ലേഡി റോബിൻഹുഡ് ആയി വീണ്ടും വേഷമിടുമ്പോൾ മാളവിക നന്ദിനിയെ തിരിച്ചു പിടിക്കാൻ ശ്രേയയും കൂടെക്കൂടും . അങ്ങനെ തുമ്പിയുടെ ഭൂതകാലം അതിനി നമുക്കും കാണാം.. ശരിക്കും ആദ്യത്തെ എപ്പിസോഡികൾ ഓർക്കുമ്പോൾ ത്രിൽ കൂടുകയാണ്.. ഓരോ വേഷത്തിൽ ഓരോ ഭാവത്തിൽ … ജനറൽ പ്രൊമൊ വന്നപ്പോൾ ഒരു സിനിമാറ്റിക് സീൻ അതും അടിപൊളി നമുക്ക് ഏതായാലും അടുത്ത കഥ തുടങ്ങാം.. ആട്ടം ആരംഭിക്കലാമാ?

about thoovalsparsham

Safana Safu :