ബിഗ് ബോസ് മലയാളം സീസണ്‍ 4 മുൻസീസണിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ ശക്തമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലേക്ക് വന്ന രണ്ടു വൈല്‍ഡ് കാര്‍ഡുകള്‍ വീടാകെ ഇളകി മറിഞ്ഞിരിക്കുകയാണ്. അടിയും വഴക്കും ബഹളവുമെല്ലാം ബിഗ് ബോസ് വീട്ടില്‍ പതിവ് കാഴ്ചകളാണ്. സമ്മര്‍ദ്ധം താങ്ങാനാകാതെ ശക്തരെന്ന് കരുതപ്പെടുന്നവര്‍ പോലും നിയന്ത്രണം വിട്ട് കരയുന്നതും പൊട്ടിത്തെറിക്കുന്നതും ബിഗ് ബോസ് വീട് കണ്ടു.
ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ മൂസ. നിലപാടുകളിലെ വ്യക്തതയും ടാസ്‌കുകളിലെ മികച്ച പ്രകടനങ്ങളുമാണ് ജാസ്മിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. എന്നാല്‍ അതേസമയം തന്നെ ജാസ്മിനെതിരെ ഏറ്റവും കൂടുതല്‍ ഉയരുന്ന വിമര്‍ശനം തെറിവിളിക്കുന്നതും വഴക്കുണ്ടാക്കുന്നതുമൊക്കെയാണ്.
ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റന്‍ ആണ് ജാസ്മിന്‍ മൂസ. വീട്ടില്‍ അടിയുണ്ടാകുമ്പോള്‍ അത് നിയന്ത്രിക്കേണ്ട ഉത്തരവാദിത്തമുണ്ട് ജാസ്മിന്. എന്നാല്‍ ജാസ്മിന്‍ അടിയുണ്ടാക്കുകയും ഉള്ള അടികളെ ആളിപടര്‍ത്തുകയുമാണെന്നാണ് പ്രേക്ഷകരുടെ വിമര്‍ശനം.
ഈ സംഭവത്തില്‍ ജാസ്മിനെ വിമര്‍ശിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടി അശ്വതി. ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകയായ അശ്വതിയുടെ ബിഗ് ബോസ് റിവ്യൂകള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്.
പൂർണ്ണമായി വായിക്കാം..” The worst captaincy ever. ക്യാപ്റ്റന്‍ ആയ ദിവസം മുതല്‍ നിമിഷക്കും റിയാസിനും ഒഴിച്ച് വേറെ ആര്‍ക്കുവേണ്ടിയും സംസാരിക്കാനോ പ്രവര്‍ത്തിക്കാനോ ഞാന്‍ നോക്കിയിട്ട് ജാസ്മിനെ കൊണ്ട് സാധിച്ചിട്ടില്ല. കുട്ടി നീ തീയും കാറ്റും ഒക്കെ ആണ്, നിന്നെ ഇഷ്ടവുമാണ് പക്ഷെ ക്യാപ്റ്റന്‍സിയില്‍ അമ്പേ പരാജയം എന്നാണ് അശ്വതി പറയുന്നത്. അതുപോലെ നിമിഷ പറഞ്ഞത് ക്യാപ്റ്റന്‍സി ബാഡ്ജ് കിടക്കുന്നത്‌കൊണ്ടല്ലേ തെറി പറയാന്‍ പറ്റാത്തത് ഇത് ഊരുന്ന സമയത്ത് പറയാല്ലോ എന്ന്.. ദെന്താത്? അല്ലാ മനസിലാവാഞ്ഞിട്ടാ ദെന്താത്? എന്നും അശ്വതി ചോദിക്കുന്നു.
കോടതി ടാസ്‌ക് മൊത്തത്തില്‍ പെര്‍ഫോമന്‍സ് റോണ്‍സണ്‍, ലക്ഷ്മിയേച്ചി, ധന്യ, അഖില്‍, ബ്ലെസ്ലി എന്നിവര്‍ പൊളിച്ചടുക്കി എന്നാണ് അശ്വതി അഭിപ്രായപ്പെട്ടത്. പോസ്റ്റിന് ലഭിക്കുന്ന കമന്റുകള്‍ക്ക് അശ്വതി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ജാസ്മിന്‍ കഴിഞ്ഞ ദിവസം കണ്‍ഫെഷന്‍ റൂമില്‍ വച്ച് പൊട്ടിക്കരഞ്ഞിരുന്നു. അതെന്തിനാണ് എന്ന് മനസിലായോ എന്നായിരുന്നു ഒരു കമന്റ്.
ഇതിന് അശ്വതി നല്‍കിയ മറുപടി വീക്കെന്‍ഡ് എപ്പിസോഡ് ആകാറായില്ലേ അതായിരിക്കും എന്നായിരുന്നു. ഡോക്ടര്‍ റോബിന്‍ 100 ശതമാനം വിന്നര്‍ എന്ന കമന്റിന് അശ്വതി നല്‍കിയ മറുപടി ആഹ് ഈ ആഴ്ച തന്നെ ഗപ്പ് എടുത്ത് കൈയില്‍ കൊടുക്കും. മിനിഞ്ഞാന്ന് പുള്ളി സ്വയം പ്രഖ്യാപിച്ചല്ലോ IAm The Winner എന്ന്. ബാക്കിയുള്ളവരൊക്കെ അവിടെ കാഴ്ച കാണാന്‍ ചെന്നവര്‍ ആണല്ലോ? എന്നായിരുന്നു.
കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലെ ജാസ്മിന്‍ പൊട്ടിക്കരഞ്ഞിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നും സംഭവം നടന്നത്. ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് മെഡിക്കല്‍ റൂമിലേയ്ക്ക് മാറ്റിയപ്പോഴാണ് താരം ഇമോഷണലായത്. ഇങ്ങനെ കരയുന്ന ജാസ്മിനെ ഇതുവരെ ആരും കണ്ടിട്ടില്ല. ജീവിതത്തില്‍ ഏറെ നിസ്സാരമായ കാര്യങ്ങള്‍ പോലും ഇവിടെ വലിയ കാര്യങ്ങളായി തോന്നുന്നു. എനിക്ക് അത് സാധിക്കുന്നില്ല.
ഞാന്‍ ഇങ്ങനെയൊന്നും പ്രതികരിക്കുന്ന ആളല്ല. പക്ഷെ ഇവിടെ സ്വയം നിയന്ത്രിക്കാന്‍ നോക്കിയിട്ടും പറ്റുന്നില്ലെന്ന് ജാസമിന്‍ പറയുന്നു. തന്റെ കാമുകിയായ മോണിക്കയേയും നായയേയും മിസ് ചെയ്യുന്നതായും ബിഗ് ബോസ് അവരെ വിളിച്ച് താനവരെ മിസ് ചെയ്യുന്നുണ്ടെന്ന് അറിയിക്കണമെന്നും ജാസ്മിന്‍ പറയുന്നുണ്ട്. അതേസമയം തനിക്കിവിടെ ആരെയെങ്കിലും കെട്ടിപ്പിടിക്കാനും പേടിയാണെന്നും ജാസ്മിന്‍ പറയുന്നുണ്ട്. ജീവിതത്തില്‍ ഒരു കെട്ടിപ്പിടിത്തതിന് ഇത്രയും വിലയുണ്ടാകുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു.
about bigg boss