ശത്രുക്കൾ എല്ലാം കോമഡി ആയിപ്പോയോ?; അളിയന്മാർ നന്നായാൽ റാണിയമ്മ കുടുങ്ങും; സൂര്യയുടെ അറസ്റ്റ് നീക്കം തടയാൻ സൂരജ് സാറും ഋഷിയും ; റാണിയമ്മയും ജഗനും സ്വപ്നം കണ്ടത് വെറുതെയായി; കൂടെവിടെ ഒരു ഫീൽ ഗുഡ് പരമ്പര!

മലയാളി കുടുംബപ്രേക്ഷകർക്കും യൂത്തിനും ഒരു പുത്തൻ കഥ സമ്മാനിക്കുന്ന കൂടെവിടെ വളരെയധികം വ്യത്യസ്തതകളിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. അതിൽ നെഗറ്റിവിറ്റി ഒന്നും ഉള്ള എന്നുമാത്രമല്ല ഒരു ഫീൽ ഗുഡ് എപ്പിസോഡ് ആണ് എന്നും പറയാം . ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ നമ്മുടെ അനന്ദൻ അങ്കിളും കുഞ്ഞി അങ്കിളും ഒരുപോലെ നന്നായി എന്ന് തോന്നും. അങ്ങനെ അവർ രണ്ടാളും റാണിയമ്മയിൽ നിന്നും അകന്നാൽ റാണിയമ്മയ്ക്ക് പിന്നെ ആരുണ്ട്..? ഇതിപ്പോൾ കഥ മുന്നേറുന്നത് റാണിയമ്മയുടെ ലൈഫ് കാധഃട്ടത്തിലാക്കുന്നതുമായി ബന്ധപ്പെട്ടാണല്ലോ…

അതെ എന്നാണ് എനിക്കും തോന്നിയത്. അതായത് കുഞ്ഞി ഇനി റിഷിയ്‌ക്കൊപ്പം നിന്ന് റാണിയമ്മയെ ഒറ്റുകൊടുക്കും. റാണിയുടെ ശത്രു അതിഥി ആണ്. അതിഥിയുടെ സ്ടുടെന്റ്റ് ആയതുകൊണ്ടാണ് സൂര്യയെ ഇത്രത്തോളം നോവിക്കുന്നത്. പക്ഷെ ഇതിന്റെ ഒക്കെ പിന്നിലെ ആ കഥ അതിനി ഋഷി ഇവിടെ പറയിപ്പിക്കും. കുഞ്ഞി കാൽ മാറിയാൽ റാണിയമ്മ ഒറ്റയ്ക്കായിപ്പോകും. ഇതിനിടയിൽ ഇന്നലെ നമ്മൾ കണ്ട ജഗന്റെ വെല്ലുവിളി ഇല്ലേ…?

നിങ്ങൾക്ക് എന്ത് തോന്നുന്നു… ജഗന്നാഥൻ പ്ലാൻ ചെയ്തതെല്ലാം നടക്കുമോ..? ഇല്ല ഒരു ചുക്കും സംഭവിക്കില്ല.. തള്ളി തള്ളി എത്ര ദൂരം പോകാനാണ് ആലഞ്ചേരി ജഗന്നാഥൻ. സൂരജ് സാറിന്റെ അടുത്ത് ജഗന്റെ ഒരു വിളച്ചിലും നടക്കില്ല.

ഇനി ആദി സാറിന്റെയും അതിഥി ടീച്ചറുടെയും ഇന്നലത്തെ സീൻ ഇഷ്ടമായവർ ഉണ്ടോ? അവർ തമ്മിലുള്ള പ്രണയം അതൊരു സ്‌പെഷ്യൽ ആണ്. പക്ഷെ അവർക്കിടയിലെ പിണക്കം അത് ഉടനെ മാറുമെന്ന് കരുതുന്നില്ല. ഇത്രയും ഒക്കെ അവഗണിച്ചിട്ടും ആദി സാറിന് വിഷമം ഇല്ലാത്തതിനും, ആരോടും പരാതിപ്പെടാത്തതിനും കാരണം ഉണ്ട്. അതിന് ആദി സാർ തന്നെ മറുപടി പറയുന്നുണ്ട്.

” നിന്റെ അമ്മയ്ക്ക് എന്നോടുള്ള സ്നേഹം എന്തെന്ന് അറിയാൻ ഇതുപോലെയുള്ള സമ്മാനദാനത്തിന്റെ ഒന്നും ആവശ്യം ഇല്ല.. ആ സ്നേഹം എന്നതാണെന്ന് എനിക്കും അറിയാം അതിഥിക്കും അറിയാം….. “

ആദി സാറിനെ ആദ്യമായി അതിഥി ടീച്ചർ വിളിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടോ? അന്നത്തെ ആദിസറിന്റെ മുഖം വേറെയായിരുന്നു . പക്ഷെ ആ ഒരു ഫീൽ അത് പൊളിയായിരുന്നു. അതിഥി മാളിയേക്കലിൽ നിന്നും പുറത്തുപോയത്.. അതൊരു വലിയ കഥ ആയിരിക്കും.

പിന്നെ സൂര്യയുടെ അറസ്റ്റും അടുത്ത ദിവസങ്ങളിൽ തന്നെ കാണാം . പക്ഷെ അതിൽ നിരക്ഷപ്പെടേണ്ടതായി ഒന്നും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു.

about koodevide

Safana Safu :