ആകപ്പാടെ ഒരു കാവ്യാമാധവനെ മാത്രമേ ചോദ്യം ചെയ്തുള്ളു, അതൊക്കെ ഒരു പ്രഹസനം പോലെ കഴിഞ്ഞു; ഇനി അയാളെയും ചോദ്യം ചെയ്യണം ആ 20 ചോദ്യങ്ങൾക്ക് അയാൾ വിയർക്കും!

നടി ആക്രമിക്കപ്പെട്ട കേസ് വളരെ നിർണ്ണായകഘട്ടത്തിലൂടെ കടന്നുപോവുകയാണ് . സമയ പരിധി അവസാനിക്കുന്നതിനു മുൻപ് പലരെയും ചോദ്യം ചെയ്യാന് ഉണ്ട് . അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ കുറച്ചു സമയം മാത്രമേ ഇനിയുള്ളൂ . ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയത് മുതല്‍ തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ തിരിമറി നടക്കുന്നുണ്ടോയെന്ന സംശയം ഞങ്ങള്‍ മുന്നോട്ട് വെച്ചിരുന്നുവെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. പൊലീസിന്റെ കൈകള്‍ക്ക് കൂച്ച് വിലങ്ങിട്ടോയെന്ന സംശയം ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ജനകീയ പ്രതികഷേധത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകളാണ് എത്തിച്ചേർന്നത്. അവരെല്ലാം ഉച്ചത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടില്ലെന്ന നടിക്കാന്‍ ഇവിടുത്തെ നീതിവ്യവസ്ഥയ്ക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിക്കുന്നു. യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ സംസാരിക്കുകയായിരുന്നു ബൈജു കൊട്ടാരക്കര.

ഞങ്ങളില്‍ ചില ചോദ്യങ്ങളൊക്കെ വീണ്ടും ഉയരുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന്റെ കുറ്റപത്രം കൊടുക്കാന്‍ പത്തിനെട്ടോളം ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഈ മുപ്പതാം തീയതിക്ക് ശേഷം കുറ്റപത്രം സമർപ്പിക്കാനുള്ള സമയം അനുവദിക്കില്ലെന്ന് ഒരു കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ഇനിയും എത്രയോ പേരെ ചോദ്യം ചെയ്യാനുണ്ട്. എത്രയോ പേർ പ്രതിപ്പട്ടികയിലേക്കും സാക്ഷിപ്പട്ടികയിലേക്കും വരാനുണ്ട്. ആകപ്പാടെ ഒരു കാവ്യാമാധവനെ മാത്രമേ ചോദ്യം ചെയ്തുള്ളു. അതൊക്കെ ഒരു പ്രഹസനം പോലെ കഴിഞ്ഞുവെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അത് അങ്ങനെ തന്നെയാവാനാണ് സാധ്യത കൂടുതല്‍.

നെയ്യാറ്റിന്‍കര ബിഷപ്പിനേയും ചോദ്യം ചെയ്യാന്‍ പോകുന്നുവെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കാത്ത ചില ആളുകളുണ്ട്. ബാലചന്ദ്ര കുമാർ ആദ്യം പറഞ്ഞ, വിഐപിയെന്ന് വിശേഷിപ്പിച്ച ശരത്തിനെ ഇതുവരേയും ചോദ്യം ചെയ്തിട്ടില്ല. ഒരിക്കല്‍ ശരത്തിനെ വളിച്ച് അഭിമുഖം പോലെ കാര്യങ്ങള്‍ ചോദിച്ചു. അതില്‍ നിന്നും ഫോണില്‍ നിന്നും കിട്ടിയ കാര്യങ്ങളൊക്കെ മേലാളന്‍മാർ അറിഞ്ഞപ്പോള്‍ കുഴപ്പത്തിലാകും എന്നൊരു തോന്നലുണ്ടായി. തൃക്കാക്കര തിരഞ്ഞെടുപ്പൊക്കെ അടുത്തിരിക്കുന്ന സമയമാണല്ലോ, അതുകൊണ്ട് ശരത്തിനെ എല്ലാവരും അങ്ങ് മറന്നത് പോലെയായെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

എന്നാല്‍ ശരത്തില്‍ നിന്നും പലതും അറിയേണ്ടതായിട്ടുണ്ട്. പൊതുജനം അറിയേണ്ടതായിട്ടുള്ള പല കാര്യങ്ങളുണ്ട്. ശരത്തിനോടായി അത്തരത്തിലുള്ള 20 ചോദ്യങ്ങളാണ് ചോദിക്കാനുള്ളത്. ദിലീപിനേയും ബാലചന്ദ്രകുമാറിനേയും അറിയാമോയെന്നതാണ് അതില്‍ ആദ്യത്തെ രണ്ട് ചോദ്യങ്ങള്‍.

2017 നവംബർ 15-ാം തിയതി വൈകുന്നേരം മുതല്‍ രാത്രിവരെ എവിടെയായിരുന്നു, 16 -ാം തിയതി വൈകീട്ട് കൊച്ചിയില്‍ നിന്നും ദില്ലിക്ക് പോയിട്ടുണ്ടോ, നടിയെ ആക്രമിച്ച കേസിലെ ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെ അനുജനെ ചെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ, അന്വേഷണ ഉദ്യോഗസ്ഥയെ നിങ്ങള്‍ ചെന്ന് കണ്ടിട്ടുണ്ടോ, അന്വേഷണ സംഘത്തിലെ ഒരു പൊലീസുകാരന്‍ നിങ്ങളോട് രഹസ്യം പറയാറുണ്ടോ, പള്‍സർ സുനിയും സംഘവും ജാമ്യത്തിലിറങ്ങിയാല്‍ അവന്മാർക്ക് കാണിച്ചുകൊടുക്കാമെന്ന് എവിടെയേലും പറഞ്ഞിട്ടുണ്ടോ- തുടങ്ങിയ ചോദ്യങ്ങള്‍ക്കും ശരത്ത് ഉത്തരം പറയേണ്ടതുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥർക്ക് പണി കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ടോ, മന്ത്രിയുടെ മുന്നില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥരെ തെറി പറയണം എന്ന് പറഞ്ഞിട്ടുണോ, അങ്ങനെയെങ്കില്‍ കഴിഞ്ഞ മന്ത്രിസഭയിലെ നിങ്ങളുടെ സുഹൃത്തായ മന്ത്രിയാരാണ്, സാഗറുമായി ബന്ധപ്പെട്ട ഒരു പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തല്‍ അറിയാമോ, ബൈജു പൌലോസിനെ കാണാന്‍ പോയത് എന്തിന്, കാവ്യയും ദിലീപും സുരാജും ബൈജു പൌലോസിന്റെ കാര്യമെന്തായി എന്ന് ചോദിച്ചില്ലേ, ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് എവിടെ നിന്നാണ് കൊണ്ടുവന്നത്, നിങ്ങളെപ്പോഴെങ്കിലും ദിലീപിനൊപ്പമോ അല്ലാതെയോ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടോയെന്ന ചോദ്യങ്ങള്‍ക്കും ശരത് ഉത്തരം പറയണമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

about dileep

AJILI ANNAJOHN :