വിവഹക്കാര്യം പറയുമ്പോള്‍ മതം ഒരു പ്രശ്നമാവും; പൊട്ട് വെയ്ക്കുന്നത് വരെ കുറ്റം; വാസ്തധാരണം പിന്നെ പറയേണ്ടതില്ലല്ലോ; മുസ്ലീം മത വിശ്വാസിയായതിന്റെ യാതനകൾ തുറന്നടിച്ച് മലയാള നായിക ജസീല!

മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ജസീലയുടെ വിശേഷണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . കന്നഡ ടെലിവിഷന്‍ രംഗത്ത് നിന്നാണ് താരം മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ജസീലയുടെ ഒരു അഭിമുഖമാണ്. മിനീസ്‌ക്രീനില്‍ സജീവമാണെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ജസീലയെ കുറിച്ച് അധികം കാര്യങ്ങളൊന്നും അറിയില്ല. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെപ്പറ്റിയുമൊക്കെ മനസ് തുറക്കുകയാണ് താരം. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

അവതാരകനായ എംജി ശ്രീകുമാര്‍ വിവാഹത്തെ കുറിച്ച് ചോദിക്കവെയാണ് കല്യാണം നീണ്ടു പോകുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. പറ്റിയ ആള്‍ വന്നാല്‍ ഉടനെ വിവാഹമുണ്ടാവുമെന്നാണ് ജസീല പറയുന്നത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ…’ സഹോദരിയ്ക്ക് കല്യാണം ആയി. തനിയ്ക്ക് കല്യാണം ശരിയായിട്ടില്ല. ചിലത് നോക്കിയിരുന്നു. പക്ഷെ വിവാഹത്തോട് അടുക്കുമ്പോള്‍ എല്ലാം വിട്ടു പോകുന്നു എന്നായിരുന്നു ജസീല പറഞ്ഞത്. എനിക്ക് കുറച്ച് പ്രതീക്ഷകള്‍ എല്ലാം ഉണ്ട്. അതിനൊത്ത ഒരാള്‍ വരികയാണ് എങ്കില്‍ കല്യാണം ഉടന്‍ ഉണ്ടാവും’; താരം പ്രതീക്ഷ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

പ്രണയം ഉണ്ടായിരുന്നുവെന്നും നടി തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത് വിവാഹത്തിലേയ്ക്ക് എത്തുമ്പോള്‍ പലപല കണ്ടീഷന്‍സ് വരുകയാണ്.പ്രധാനമായും മതമാണ് പ്രശ്നം. ഞങ്ങള്‍ മുസ്ലീം മത വിശ്വാസികളാണ്. പ്രണയിക്കുന്ന സമയത്ത് അതൊന്നും സംസാരിക്കാറില്ലായിരുന്നു.

എന്നാല്‍ വിവഹക്കാര്യം പറയുമ്പോള്‍ മതം ഒരു പ്രശ്നമാവും. എനിക്ക് അത് പ്രശ്നമല്ല. പിന്നെ വരുന്നതെല്ലാം വ്യക്തി സ്വാതന്ത്രത്തിനും കരിയറിനുമെതിരെയുള്ളതാണ്. സമുദായത്തില്‍ നിന്ന് തന്നെ പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്്. പൊട്ടുവയ്ക്കുന്നതെല്ലാം വലിയ പ്രശ്‌നമാണ്. കഥാപാത്രത്തിന് വേണ്ടി ധരിയ്ക്കുന്ന വസ്ത്രധാരണവും ചിലര്‍ക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല’; ജസീല പറഞ്ഞു.

സഹപ്രവര്‍ത്തകനില്‍ നിന്ന് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെ കുറിച്ചും ജസീല പറഞ്ഞിരുന്നു. സംസാരിക്കുന്നതിനിടെ മോശമായി പെരുമാറിയെന്നാണ് ആ സംഭവം പങ്കുവെച്ച് കൊണ്ട് ജസീല പറഞ്ഞത്. ആ സംഭവത്തെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്.’ ഒരുപാട് നാളുകള്‍ക്ക് ശേഷമായിരുന്നു ആളെ അന്ന് കണ്ടത്.

ഞങ്ങളൊന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിനെയൊക്കെ കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു എന്നോട് ഉമ്മ ചോദിച്ചത്. ഉടന്‍ തന്നെ ഞാന്‍ ഡോര്‍ തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ എന്നെ അതിന് അനുവദിച്ചില്ല’; ജസീല പറഞ്ഞു.

about jaseela

Safana Safu :