എനിക്ക് ഹിന്ദിയില്‍ നിന്ന് ധാരാളം ഓഫറുകള്‍ വന്നിരുന്നു, പക്ഷെ അവര്‍ എന്നെ അര്‍ഹിക്കുന്നില്ല; തുറന്ന് പറഞ്ഞ് മഹേഷ് ബാബു

തെലുങ്ക് സിനിമ ലോകത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് മഹേഷ് ബാബു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ബോളിവുഡ് നടനായി മാറുക എന്നതിനേക്കാള്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള തെലുങ്ക് സിനിമ മേഖലയെ വിജയിപ്പിക്കലാണ് തന്റെ ലക്ഷ്യമെന്നാണ് മഹേഷ് ബാബു പറയുന്നത്.

നിലവില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ തെലുങ്ക് സിനിമകള്‍ ബോളിവുഡിനൊപ്പമെത്തി നില്‍ക്കുന്നു എന്നതില്‍ സന്തോഷം. രാജ്യത്താകമാനം തെലുങ്ക് സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും മഹേഷ് ബാബു പറയുന്നുണ്ട്.

എനിക്ക് ഹിന്ദിയില്‍ നിന്ന് ധാരാളം ഓഫറുകള്‍ വന്നിരുന്നു. പക്ഷെ അവര്‍ എന്നെ അര്‍ഹിക്കുന്നില്ല. എനിക്ക് താരപരിവേഷം നല്‍കിയത് തെലുങ്ക് സിനിമയാണ്. ഇവിടെ തുടരാനാണ് താന്‍ ആഗ്രഹിക്കുന്നൂത്. മറ്റൊരു ഇന്‍ഡസ്ട്രിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല.

അതിനായി സമയം കളയാന്‍ ആഗ്രഹിക്കുന്നുമില്ല. ഞാന്‍ എന്നും തെലുങ്ക് സിനിമകളുടെ ഭാഗമാകാനാണ് ഇഷ്ടപ്പെടുന്നത്. ഇന്ത്യയിലുടനീളമുള്ള ജനങ്ങള്‍ അത് കാണണമെന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ അത് സാധ്യമായതില്‍ അതിയായ സന്തോഷത്തിലാണ് എന്നും മഹേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

Vijayasree Vijayasree :