സച്ചി ഈ കേസിൽ പിടിക്കപ്പെടും; അമ്പാടിയെ ഓർത്ത് അലീനയുടെ വേദന; ഗജനിയെ ഭയപ്പെടുത്തി അടുത്ത നീക്കം; അമ്മയറിയാതെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

ഇന്നത്തെ എപ്പിസോഡും അമ്മയറിയാതെയുടെ ഒരു സ്‌പെഷ്യൽ എപ്പിസോഡ് ആയിരുന്നു. പൂർണ്ണമായും അമ്പാടിയും അലീനയും ഗജനിയും മാത്രമുള്ള കഥയായിരിക്കുകയാണ് ഇപ്പോൾ അമ്മയറിയാതെ. ഇപ്പോൾ ദിവസങ്ങൾ കടന്നുപോകുന്നതനുസരിച്ച് ഗജനിയുടെ പണികളെല്ലാം പാളിപ്പോകുകയാണ്. ആദ്യം അമ്പാടിയെ അപായപ്പെടുത്താൻ നോക്കിയപ്പോൾ അലീനയും മുന്നിൽ വെല്ലുവിളിയായിട്ട് ഉണ്ടായിരുന്നു. അതുമാത്രമല്ല, ആ വൈദ്യശാലയിൽ വച്ച് ഒന്നും അമ്പാടിയെ ചെയ്യാൻ സാധിക്കില്ല എന്ന് ഉറപ്പിക്കാൻ വേണ്ടി കാളീയനും മുന്നിൽ തന്നെയുണ്ടായിരുന്നു.

അതൊരു സൂചനയാണ് . അമ്പാടിയ്ക്ക് കാളീയനിൽ നിന്നുള്ള സംരക്ഷണം. ശേഷം ഗജനി സച്ചിയേ വിളിച്ചു തോക്ക് തരണം എന്നാവശ്യപ്പെട്ടു. അതനുസരിച്ചു തോക്കും കിട്ടി. പക്ഷെ അതുകൊണ്ടും ഇതുവരെ ഒരു ഫലവും ഉണ്ടായിട്ടില്ല.

ഇനി ഇന്നത്തെ എപ്പിസോഡിൽ അലീന അമ്പാടിയുടെ അരികിൽ ഇല്ല., പകരം ശങ്കരൻ മാമായാണ് അവിടെയുള്ളത്. അത് മനസിലാക്കി ഗജനി അമ്പാടിയ്ക്കരികിൽ പോകുന്നുണ്ട്. എന്നാൽ അപ്പോഴേക്കും അവിടെ ഡൊമനിക് സാർ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ഒരു സംശയവുമില്ലാതെ ഗജനി രക്ഷപ്പെടുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

പക്ഷെ ഗജനി മറ്റൊരു ചതിയും അവിടെ ഒരുക്കുന്നുണ്ട്.കതിരിനെ കരുവാക്കിയുള്ള നീക്കമാണ് ശരിക്കും ഗജനിയുടെ അടുത്ത പ്ലാൻ. ഗജനി ആരെന്നു അറിയാത്തതിനാൽ കതിർ അവന്റെ കയ്യിൽ അകപ്പെടാനാണ് സാധ്യത. ഏതായാലും ഇന്നലത്തെ എപ്പിസോഡ് പോലെ ഇന്നും നല്ല ഒരു എപ്പിസോഡ് ആയിരുന്നു.

പിന്നെ ഇന്നലത്തെ എപ്പിസോഡിൽ ഏറ്റവും നല്ല ഒരു സീൻ വന്നത് കതിരും അലീന ടീച്ചറും തമ്മിലുള്ള സംസാരം ആയിരുന്നു. ഈ ജീവിതകാലം മുഴുവൻ ഇങ്ങനെ കിടക്കേണ്ടി വന്നാലും എന്റെ ജീവിതത്തിൽ ഇനി അമ്പാടി മാത്രമേ ഒള്ളൂ എന്ന് അലീന ടീച്ചർ കതിരിനോട് പറയുന്നുണ്ട്. അതുമാത്രമല്ല. അമ്പാടിയുമായുള്ള പ്രണയം എങ്ങനെ തുടങ്ങി എന്നൊക്കെ കതിര് ചോദിക്കുന്നതും അതിനു ടീച്ചർ നൽകുന്ന മറുപടിയും എല്ലാം വളരെ മനോഹരമായിരുന്നു.

ശരിക്കും കഥ നല്ലപോലെ വലിച്ചു നീട്ടുന്നുണ്ട്. പെട്ടാണ് കാണിച്ചാൽ വളരെ ഇന്റെർസ്റ്റിംഗ് ആയി കണ്ടിരിക്കാവുന്ന രംഗങ്ങൾ ആണ് കഥയിൽ ഉള്ളത്. അതുതന്നെയാണ് ഒട്ടുമില്ല എല്ലാ അമ്മയറിയാതെ പ്രേക്ഷകർക്കും പറയാനുള്ളത്. ഏതായാലും അമ്പാടിയും ഗജനിയും തമ്മിലുള്ള ഫൈറ്റ് അടുത്തിടെ തന്നെ നമുക്ക് കാണാൻ സാധിക്കട്ടെ എന്നാശംസിക്കാം..

about ammayariyathe

Safana Safu :