ലഹരിയില്‍ മുങ്ങി… എല്ലാം നഷ്ടപ്പെട്ടു..പ്രവസത്തോടെ കുഞ്ഞുങ്ങളുടെ മരണം .. ഭാര്യയുമായി വേര്‍പിരിഞ്ഞതിന്റെ കാരണം മറ്റൊന്നായിരുന്നു

ഡോക്ടര്‍ രജിത് കുമാർ.. കുറെയധികം വിശേഷണ ങ്ങളുടെ ആവിശ്യമില്ല. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെയാണ് രജിത് കുമാര്‍ പ്രേക്ഷകപ്രീതി നേടിയെടുത്തത്. രജിത് കുമാറിന് ആരാധകര്‍ അടുത്തറിഞ്ഞതും മനസ്സിലാക്കിയതും ഈ ബിഗ് ബോസിലൂടെയായിരുന്നു. സാമൂഹിക- സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്ന സമയത്താണ് രജിത് ബിഗ് ബോസിലേക്ക് എത്തിയത്. ആദ്യ ആഴ്ചകളിൽ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച് തുടർന്നുള്ള എലിമിനേഷനുകളിൽ കൂടുതൽ വോട്ടുകൾ നേടി മുന്നേറിയ രജിത് കുമാർ പെട്ടന്നായിരുന്നു ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ചത്

ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും രജിത് കുമാര്‍ എത്താറുണ്ട്. ലെറ്റ് മീ ടോക് യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരുന്നു. ജാതി, പണം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു പ്രണയിനി തന്നെ ഒഴിവാക്കിയത്. പ്രണയം തകര്‍ന്നതില്‍ സങ്കടമുണ്ടായിരുന്നു. അത് കഴിഞ്ഞ് അധികം കഴിയുന്നതിനിടയിലായിരുന്നു. കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ ജോലി ലഭിച്ചതെന്നും രജിത് കുമാര്‍ പറയുന്നു.

പ്രണയപരാജയം തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് രജിത് കുമാര്‍ പറയുന്നു. ജോലി കിട്ടി ശമ്പളം വരാന്‍ തുടങ്ങിയതോടെ അടിച്ചുപൊളി ജീവിതത്തില്‍ ആകൃഷ്ടനാവുകയായിരുന്നു. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമായിരുന്നു. അങ്ങനെ ഞങ്ങള്‍ ലഹരിയില്‍ മുങ്ങുകയായിരുന്നു. കുറേ പണവും നല്ല ആരോഗ്യവും ഊര്‍ജവുമൊക്കെ നഷ്ടമായിരുന്നു.

സയന്റിസ്റ്റാവണമെന്നായിരുന്നു ആഗ്രഹിച്ചത്. അതിനായുള്ള ശ്രമങ്ങളും നടത്തിയിരുന്നു. നെയിം ബോര്‍ഡിന് താഴെ സയന്റിസ്റ്റ് എന്ന് വേണമെന്നായിരുന്നു ആഗ്രഹിച്ചത്. പ്രണയവും ലരികളുമൊക്കെയാണ് ആ മോഹം തകര്‍ത്തത്.

1996 ലായിരുന്നു കോളേജില്‍ ജോലി കിട്ടിയത്. 2001ലായിരുന്നു വിവാഹമെന്നും രജിത് കുമാര്‍ പറയുന്നു. കോളേജില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു വിവാഹം. എന്നെ പഠിപ്പിച്ച ടീച്ചറുടെ നാത്തൂന്റെ മകളായിരുന്നു. നല്ല കുട്ടിയാണ്, മിടുക്കിയാണെന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്. എനിക്ക് നിബന്ധനകളൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കൊല്ലത്തെ വലിയ നായര്‍ കുടുംബത്തിലെ കുട്ടിയായിരുന്നു. എം ഫാം കാരിയായിരുന്നു.

വിവാഹത്തിന് ജാതകം നോക്കിയിരുന്നില്ല. പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. അന്നൊക്കെ നെവര്‍ മൈന്‍ഡാക്കി വിടുകയായിരുന്നു. 2005 ആവുന്നതിനിടയില്‍ ഞങ്ങള്‍ക്ക് 2 കുഞ്ഞുങ്ങളുണ്ടായി. രണ്ട് കുഞ്ഞുങ്ങളും പ്രസവത്തില്‍ മരിക്കുകയായിരുന്നു. ഒത്തുപോവാന്‍ പറ്റില്ലെന്ന് മനസ്സിലാക്കിയതോടെ വേര്‍പിരിയുകയായിരുന്നു. ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നിരുന്നു.

ഞാനുമായുള്ള വിവാഹമോചനം കഴിഞ്ഞതിന് ശേഷം വീട്ടുകാര്‍ ആ കുട്ടിയെ വേറൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തിരുന്നു. പ്രസവ സമയത്ത് ആ കുട്ടിയും മരിക്കുകയായിരുന്നു. ഇതിനെയാണ് ഡെലിവറിയില്‍ മരണം പോയി എന്ന് പറയുന്നത്. 2005ലായിരുന്നു കുടുംബ ജീവിതത്തിലെ തകര്‍ച്ച. ഈ സംഭവത്തിന് ശേഷമൊരു മാനസാന്തരം വന്നിരുന്നു. ഇതിന് ശേഷമായാണ് ആദ്യാത്മിക പഠിക്കാന്‍ പോയത്. രാജയോഗ മെഡിറ്റേഷന്‍ പഠിക്കുകയായിരുന്നു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ എന്നെ മെഡിറ്റേഷന് ഇരുത്തുകയായിരുന്നു. 3 ദിവസം ഇരുന്നതോടെ എന്നെ ബാധിച്ച ലഹരികളെല്ലാം വിട്ടുപോയെന്നും രജിത് കുമാര്‍ പറയുന്നു.

Noora T Noora T :