ഈശ്വരാ… ബിഗ് ബോസ് വീട്ടിൽ നിമിഷയ്ക്ക് ഇത്രയ്ക്ക് സപ്പോർട്ട് ഉണ്ടായിരുന്നോ ?; നിമിഷയെ രക്ഷപ്പെടുത്താൻ അവർ എത്തുന്നു,; സസ്പെൻസ് മുഹൂർത്തങ്ങളുമായി ബി​ഗ് ബോസ്; കണ്ണുതള്ളും കേട്ടോ ഈ ട്വിസ്റ്റ് അറിഞ്ഞാൽ!

ബി​ഗ് ബോസ് പ്രതീക്ഷിച്ചതിലും ഗംഭീരമായി ആവേശകരമായ രീതിയിലാണ് മുന്നേറുന്നത് . രണ്ട് വൈൽഡ് കാർഡ് എൻട്രികൾ കൂടി വന്നതോടെ സംഭവം കൂടുതൽ മികച്ചതാകും എന്നാണ് പുതിയ പ്രമോ സൂചിപ്പിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി വീഡിയോ ക്രിയേറ്ററും സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസറുമായ റിയാസ് സലീം, ഷെഫായും നടനായും പ്രതിഭ തെളിയിച്ചിട്ടുള്ള വിനയ് മാധവ് എന്നിവരാണ് വീടിനുള്ളിലേക്ക് എത്തിയിരിക്കുന്നത്.

പക്ഷെ വൈൽഡ് കാർഡുകൾ വന്നിട്ടുണ്ടെന്നോ അവർ സീക്രട്ട് റൂമിൽ‌ താമസിക്കുകയാണെന്നോ തുടങ്ങിയ കാര്യങ്ങളൊന്നും വീട്ടിലെ മറ്റ് മത്സരാർഥികൾക്ക് അറിയില്ല. തിങ്കളാഴ്ചത്തെ എപ്പിസോഡിൽ ഒരു ​ഗംഭീര ട്വിസ്റ്റ് നൽ‌കികൊണ്ടാണ് ഇരുവരും വീടിനുള്ളിലേക്ക് കയറാൻ പോകുന്നത് എന്നാണ് പുതിയ പ്രമോയിൽ നിന്നും മനസിലാകുന്നത്.

കാരണം കഴിഞ്ഞ ആഴ്ച നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടരിൽ ഒരാളെ അതിൽ നിന്നും രക്ഷപ്പെടുത്താനുള്ള അവസരം പുതിയ വൈൽഡ് കാർഡുകളായ റിയാസിനും വിനയ്ക്കും ബി​ഗ് ബോസ് നൽകുകയാണ്.

ദിൽഷ, റോബിൻ, ബ്ലസ്ലി, ലക്ഷ്മിപ്രിയ, റോൺസൺ, നിമിഷ തുടങ്ങിയവരാണ് ഈ ആഴ്ചത്തെ നോമിനേഷൻ പട്ടികയിൽ ഇടം നേടിയവർ.ഇവരിൽ നിന്നും ഒരാളെ രക്ഷിക്കുന്നതിനായി ആ പേര് ചർച്ച ചെയ്ത് തീരുമാനിക്കാനാണ് റിയാസിനോടും വിനയിയോടും ബി​ഗ് ബോസ് ആവശ്യപ്പെടുന്നത്. അതുപ്രകാരം ഇരുവരും ചർച്ച ചെയ്ത് നിമിഷയെ രക്ഷിക്കാനാണ് തീരുമാനിക്കുന്നത്.

കൺഫഷൻ‌ റൂമിലിരുന്ന് റിയാസും വിനയിയും ചർച്ച ചെയ്യുന്നതും തീരുമാനം ബി​ഗ് ബോസിനെ അറിയിക്കുന്നതും സ്പീക്കർ വഴി വീട്ടിലെ മറ്റ് മത്സരാർഥികളെ കേൾപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ നോമിനേഷനിൽ ഉള്ളവർക്ക് നന്നായി മുന്നേറി കളിക്കാനും പ്രേക്ഷക പ്രീതി നേടാനും ഒരു ആഴ്ച കൂടി കൊടുക്കുകയാണെന്നും അതിനാൽ ഈ ആഴ്ച എവിക്ഷൻ ഒഴിവാക്കുകയാണെന്നുമാണ് മോഹൻലാൽ പ്രഖ്യാപിച്ചത്.

അതേസമയം പുതിയ വൈൽഡ് കാർഡ് എൻട്രികൾ നിമിഷയെ രക്ഷിക്കാൻ തീരുമാനിച്ചത് പ്രേക്ഷകർക്ക് അത്ര സുഖിച്ചിട്ടില്ല. നിമിഷയേയും ജാസ്മിനേയും മനപൂർവം ബി​ഗ് ബോസ് സംരക്ഷിക്കുകയാണന്നും വീട്ടിലെ മറ്റ് മത്സരാർഥികൾക്ക് ഇല്ലാത്ത സൗകര്യങ്ങളും അഡ്വാന്റേജുകളും നിമിഷയ്ക്കും ജാസ്മിനും നൽകുന്നുവെന്നതാണ് പ്രേക്ഷകരുടെ പ്രതികരണം. ചീത്ത വിളി ബിഗ് ബോസിൽ കൊണ്ടുവന്നത് ജാസ്മിൻ ആയിരുന്നിട്ടും അതിന് ഒരു വിലക്ക് ബിഗ് ബോസ് കൽപ്പിക്കുന്നില്ല.

നിമിഷയ്ക്ക് പ്രേക്ഷക പിന്തുണ കുറവാണെന്ന് അറിയാവുന്നതിനാൽ പുതിയ വഴികളിലൂടെ ഫൈനൽ‌ ഫൈവ് വരെ നിമിഷയെ എത്തിക്കാനാണ് ബി​ഗ് ബോസ് ശ്രമിക്കുന്നതെന്നും പ്രേക്ഷകരുടെ അഭിപ്രായത്തിനോ തീരുമാനത്തിനോ വില നൽകുന്നില്ലെന്നും

വോട്ട് ചെയ്യാൻ പറഞ്ഞശേഷം എവിക്ഷൻ പോലും ഒഴിവാക്കി പ്രേക്ഷകരെ മണ്ടന്മാരാക്കുകയാണ് ചെയ്യുന്നതെന്നുമുള്ള തരത്തിലും കമന്റുകൾ വരുന്നുണ്ട്.റിയാസും വിനയിയും വീട്ടിലേക്ക് പ്രവേശിക്കാൻ പോകുന്നതിനാൽ ഇനി വീട്ടിൽ നടക്കാൻ പോകുന്ന സംഭവ വികാസങ്ങൾ കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

വീട്ടിൽ പലരും സെയ്ഫ് ​ഗെയിം കളിക്കുന്നുണ്ടെന്നും അവരെയെല്ലാം ആ സേഫ് സോണിൽ നിന്നും പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞ ശേഷമാണ് റിയാസും നവീനും മോഹൻലാലിന്റെ അടുത്ത് നിന്നും സീക്രട്ട് റൂമിലേക്ക് പോയത്.അതേസമയം നിലവിൽ ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റൻ ജാസ്മിൻ ആണ്. ജാസ്മിന് ക്യാപ്റ്റൻസി പദവി കിട്ടിയപ്പോഴും വലിയ തർക്കങ്ങളും പ്രശ്നങ്ങളും വീട്ടിൽ നടന്നിരുന്നു.

about bigg boss

Safana Safu :