ഹണിമൂണിന് മുന്നേ കിരണിന് തിരിച്ചടി; സി എസ് ആരെന്ന് രൂപ തിരിച്ചറിയുമോ?; ഞെട്ടിക്കുന്ന ആ ദിനം വന്നെത്തി ; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക്!

വിവാഹം കഴിഞ്ഞ് കിരണും കല്യാണിയും സന്തോഷത്തോടെ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്, കല്യാണിയുടെ ജീവിതത്തിലേക്ക് സൂര്യ കുമാർ വരും എന്ന് പ്രതീക്ഷിച്ചു സന്തോഷിച്ചവർക്ക് എട്ടിന്റെ പണി കൊടുത്തുകൊണ്ടുള്ള കിയാണി വിവാഹം സി എസ് വിചാരിച്ചത് കൊണ്ടാണ് നടന്നത്.

പക്ഷെ അതിൽ ഒരു അബദ്ധം പറ്റി.. കിരൺ ആൾറെഡി കല്യാണിയെ നിയമപരമായി രജിസ്റ്റർ മാര്യേജ് നടത്തി എന്ന് ഒരാളെ കൊണ്ട് കള്ളം പറയിച്ചു രൂപയെ തെറ്റിദ്ധരിപ്പിച്ചാണ് ആ വിവാഹം രൂപയുടെ അനുഗ്രഹത്തിൽ തന്നെ നടത്തിയത്. കല്യാണിയെ മനസുകൊണ്ട് അംഗീകരിക്കാൻ സാധിക്കാതിരുന്ന രൂപ തന്റെ മകൻ വിവാഹം കഴിച്ച പെൺകുട്ടി എന്ന പരിഗണനയിൽ സ്വീകരിക്കുകയാണ് ചെയ്തത്.

പക്ഷെ ഇതെല്ലം അറിയുന്നതോടെ സരയു ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചു., അതാണ് കഥയിൽ ഇപ്പോൾ വലിയ ഒരു വഴിത്തിരിവായത്. അതുവരെ ശാരിയും രാഹുലും മകളെ പറഞ്ഞു മനസിലാക്കാം എന്നാണ് കരുതിയതെങ്കിൽ ഇപ്പോൾ അങ്ങനെ അല്ല സംഭവങ്ങൾ. ഇപ്പോൾ സാരയുവിനു വേണ്ടി കല്യാണിയുടെ ജീവിതം നശിപ്പിക്കാൻ ശർമിക്കുകയാണ് എല്ലാവരും. ഒരു വശത്ത് കല്യാണിയെ ഇല്ലാതാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന രാഹുലും സരയുവും ശാരിയും.

ഇനി മാറിവശത്ത് പ്രകാശൻ. പ്രകാശന് കല്യാണി കണ്മുന്നിൽ നിന്നും എന്നെന്നേക്കുമായിയോ പോകണം എന്നാണ് ആഗ്രഹം. പക്ഷെ ഇപ്പോൾ സോണിയുടെ ചേട്ടന്റെ ഭാര്യ ആയതുകൊണ്ട് തന്നെ ആ വീട്ടിലേക്ക് കല്യാണി ഇടയ്ക്കിടെ വരും എന്നുറപ്പാണ്.

അങ്ങാണ് ശത്രുക്കൾ എല്ലാം ഒത്തുചേരുകയാണ്. രാഹുലും പ്രകാശനും ഒന്നിച്ചെങ്കിലും രാഹുലാണ് ഇവിടെ ഒരു പടി മുന്നിൽ നിൽക്കുന്നത്. കിരണിൻെറയും കല്യാണിയുടെയും കല്യാണം കഴിഞ്ഞിട്ടില്ല എന്നാണ് ഇപ്പോൾ സ്ഥാപിക്കാൻ സാധിക്കുക. പക്ഷെ ആചാരപ്രകാരം വിവാഹം നടന്നു.

ഇനി രൂപയെ ഇതെല്ലം രാഹുൽ അറിയുകയാണെങ്കിൽ ഇത് കിരണിന്റെ മാത്രം തന്ത്രം ആണോ അതോ ഇതിനു പിന്നിൽ സി എസ് ഉണ്ടോ എന്നന്വേഷിക്കാനും ചിലപ്പോൾ രൂപ ശ്രമിക്കും. അതുമാത്രമല്ല.. രാഹുലിന് സി എസിന്റെ ഫോട്ടോ കിട്ടിയിട്ടുണ്ട്. ആ ഫോട്ടോ വച്ച് എന്താണ് രാഹുൽ ചെയാനുദ്ധേശിക്കുക എന്നുള്ളതും വലിയ ഒരു ചോദ്യചിഹ്നമാണ്.

രാഹുൽ സി എസിനെ കണ്ടെത്തിയാൽ, അത് രൂപ മറ്റൊരു പ്രശ്നത്തിലാണ് എത്തിക്കുക. ഒരിക്കലും സി എസിനെ മനസിലാക്കാൻ രൂപയ്ക്ക് സാധിച്ചെന്നു വരില്ല. പക്ഷെ കിരണും സോണിയും സി എസിന് ഒപ്പം മാത്രമേ നിൽകുകയുള്ളൂ. അങ്ങനെ അച്ഛനെ ‘അമ്മ തിരിച്ചറിയും വരെ കിരൺ എന്തെങ്കിലും വഴി കണ്ടെത്തും.

പക്ഷെ ഇതിനിടയിൽ കിരണിയെയും കല്യാണിയേയും രൂപ വീട്ടിൽ നിന്നും പറഞ്ഞുവിടുന്നുണ്ട്. അതിനു കാരണം അവരുടെ രജിസ്റ്റർ മാര്യേജ് കള്ളം ആണെന്നുള്ളതിനുള്ള തെളിവ് കിട്ടിയതാണ്. പക്ഷെ ആ പടിയിറക്കം ഒരു നല്ലതിനാണ് എന്ന് വേണം കരുതാൻ. ഇഹ്‌യാലും വൈകാതെ രൂപയും സി എസും തമ്മിൽ കാണും. എന്നാൽ മാത്രമേ ഇനി കഥയിൽ ഒരു വലിയ ട്വിസ്റ്റ് വരാൻ സാധ്യതയുള്ളൂ.

കിരണിനെ വീട്ടിൽ നിന്നും പറഞ്ഞുവിടുമ്പോൾ രൂപയോട് സി ഇസ് ചോദിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

about mounaragam

Safana Safu :