“അപര്‍ണയെ ജാസ്മിൻ ഉമ്മവച്ചോ?; ജാസ്മിന്റെ മുഖത്തടിച്ച് അപർണ്ണ; നടുങ്ങിവിറച്ചുപോയ നിമിഷം; ബിഗ് ബോസിൽ നടക്കുന്ന നാടകീയ സംഭവങ്ങൾ!

ബിഗ് ബോസ് കഴിഞ്ഞ സീസണുകളിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് ഈ സീസൺ മുന്നേറുന്നത്. ഒരുപക്ഷെ മലയാളത്തിലെന്നല്ല… മറ്റു ഭാഷകളിൽ പോലും ഇത്രയധികം വ്യത്യസ്തതകൾ നിറഞ്ഞ മത്സരാർത്ഥികൾ ഉണ്ടായിട്ടുണ്ടാകില്ല.

വൈവിധ്യങ്ങളും വേറിട്ടതുമായ മത്സരവും മത്സരാര്ഥികളുമാണ് ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകത എന്ന് ഒറ്റവാക്കിൽ പറയാം. ലെസ്ബിയനായി ജീവിക്കുന്ന ആളുകളും ഷോ യില്‍ പങ്കെടുക്കുന്നുണ്ട്. അപര്‍ണ മള്‍ബറിയും ജാസ്മിന്‍ എം മൂസയുമാണ് അവര്‍. വീട്ടിലെത്തിയതിന് ശേഷം അപര്‍ണയോട് തനിക്ക് ക്രഷ് തോന്നുണ്ടെന്ന് ജാസ്മിന്‍ വെളിപ്പെടുത്തി.

ജാസ്മിന്റെ ഈ തുറന്ന് പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ അപര്‍ണയും ജാസ്മിനും തമ്മിലുള്ള ചില സംഭാഷണങ്ങള്‍ വൈറലാവുകയാണ്. അപര്‍ണ തന്റെ മുഖത്തിന് അടിച്ചത് എന്തിനാണെന്ന് ചോദിച്ചെത്തുന്ന ജാസ്മിനും അതിന് വിശദീകരണം നല്‍കുന്ന അപര്‍ണയെയുമൊക്കെ വീഡിയോയില്‍ കാണാം.

അപര്‍ണയെ വീടിനുള്ളില്‍ നിന്നും പുറത്തേക്ക് വിളിച്ച് മാറിയിരുന്ന് സംസാരിക്കുകയാണ് ജാസ്മിന്‍. നീ എന്തിനാണ് എന്റെ മുഖത്ത് തല്ലിയത് എന്നാണ് ജാസ്മിന്‍ ചോദിക്കുന്നത്. അപര്‍ണയുടെയും ജാസ്മിന്റെയും സംസാരം വന്നതോടെയാണ് അങ്ങനൊരു കാര്യം അവിടെ നടന്നുവെന്ന കാര്യം വ്യക്തമാവുന്നത്.

‘ജാസ്മിന്‍ അപര്‍ണയെ കെട്ടിപ്പിടിക്കാനായി വന്നു. എന്നാല്‍ അപര്‍ണയത് തെറ്റിദ്ധരിച്ചു. സാധാരണ കെട്ടിപ്പിടിക്കല്‍ പോലെയായിരുന്നില്ല അത്. പെട്ടെന്ന് തന്നെ ജാസ്മിന്റെ മുഖത്തിനിട്ട് അടിച്ച് കൊണ്ട് അപര്‍ണ റിയാക്ട് ചെയ്തതാണ്.അപര്‍ണയുടെ പെട്ടെന്നുള്ള പെരുമാറ്റം ജാസ്മിനെ വലിയ വിഷമത്തിലാക്കി. ബിഗ് ബോസില്‍ വന്നത് മുതല്‍ അപര്‍ണയോട് ക്രഷ് തോന്നിയെന്ന് ജാസ്മിൻ വെളിപ്പെടുത്തിയിരുന്നു. തൻ്റെ പങ്കാളിയോട് മാപ്പ് പറഞ്ഞ് കൊണ്ടാണ് ജാസ്മിൻ ഇഷ്ടം പറഞ്ഞത്. അതുകൊണ്ട് തന്നെ അപർണയോട് പ്രത്യേക സ്‌നേഹം ജാസ്മിന് ഇപ്പോഴുമുണ്ട്.

അതേസമയം, അപര്‍ണയാണെങ്കില്‍ ജാസ്മിന് ഒരു തരത്തിലും നിന്ന് കൊടുക്കാത്ത രീതിയില്‍ പോവുകയാണ്. നിന്റെ ക്രഷ് കൈയ്യില്‍ വെച്ചാല്‍ മതിയെന്ന നിലപാടിലാണ് അപര്‍ണ.എന്നാല്‍ വളരെ സന്തോഷത്തോടെ അപര്‍ണയെ കെട്ടിപ്പിടിക്കാന്‍ വന്നതായിരുന്നു ജാസ്മിന്‍. പക്ഷേ അവള്‍ ഉമ്മ വെക്കാന്‍ വരുന്നത് പോലെ തോന്നിയത് കൊണ്ടാണ് തല്ലിയതെന്ന് അപര്‍ണ പറയുന്നു. എന്തായാലും ജാസ്മിന്‍ ക്യാപ്റ്റന്‍സി ടാസ്‌കിന് പോവുന്നതിന് മുന്‍പാണ് ഇത് നടക്കുന്നത്. ലിവിംഗ് ഏരിയയില്‍ വെച്ച് നടന്ന സംഭവമാണെന്നും സൂചനയുണ്ട്.

അവിടെയുണ്ടായ സംഭവത്തെ കുറിച്ച് പ്രേക്ഷകരുടെ വിലയിരുത്തല്‍ ഇങ്ങനെയാണ്.. ‘ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് പോകുന്ന സമയത്ത് അപര്‍ണ്ണ ജാസ്മിന് ഷേക്ക് ഹാന്‍ഡ് കൊടുത്തു. അപ്പോള്‍ ജാസ്മിന്‍ കിസ് ചെയ്യാന്‍ പോകുന്നത് പോലെ പോയി. അപ്പോഴാണ് അപര്‍ണ്ണ അടിച്ചത്’ എന്ന് ഒരു ആരാധകര്‍ പറയുന്നു. അങ്ങനെ അപര്‍ണയും പ്രതിരോധശേഷി ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.

എന്നാല്‍ ജാസ്മിന്റെ ക്രഷ് കൊണ്ടാണ് അപര്‍ണ ഗെയിമില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നാണ് മറ്റൊരു ആരോപണം. അപര്‍ണയ്ക്ക് ജാസ്മിനോട് ദേഷ്യമാണ്. ഓരോ നോമിനേഷന്‍ വരുമ്പോളും അപര്‍ണ അവളുടെ പേര് പറയറുണ്ടെന്നതും ശ്രദ്ധേയമാണ്. എന്തായാലും ഒന്ന് പൊട്ടിച്ചതില്‍ അപര്‍ണയ്ക്ക് ബിഗ് സല്യൂട്ട് എന്നും ആരാധകരില്‍ ചിലര്‍ പറയുന്നു.

ABOUT BIGG BOSS

Safana Safu :