സിനിമാ മോഹവുമായെത്തുന്ന പെൺകുട്ടികളെ ദുരുപയോഗിച്ചതിന് തെളിവ്; വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും പുകച്ചു പുറത്തുചാടിക്കാൻ പോലീസിന്റെ വമ്പൻ നീക്കം !

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒൡവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ പൊലീസ് അന്വേഷണം തുടങ്ങി. വിജയ് ബാബുവിന്റെ സിനിമ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. നിലവില്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ് വിജയ് ബാബു.

സിനിമ നിർമ്മാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ചു സിനിമാ നിർമ്മാണത്തിനു പ്രേരിപ്പിക്കാൻ വിജയ് ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചു എന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.

സൂര്യ ചാനലിലെ ഉദ്യോഗസ്ഥനായിരിക്കെ മലയാള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതിൽ വിജയ് ബാബു സാമ്പത്തിക വെട്ടിപ്പു നടത്തിയതായി പരാതിയുണ്ടായിരുന്നു. എന്നാൽ ഈ കേസിലെ സാക്ഷിയായ സാന്ദ്ര തോമസ് പിന്നീടു വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയായതോടെ വിജയ് ബാബുവിനെതിരെ തെളിവു നൽകിയില്ല. ഇതോടെ വിനോദചാനലിന്റെ അധികാരികൾ സാമ്പത്തിക വഞ്ചനക്കുറ്റം ചുമത്തി നൽകിയ പരാതി പിൻവലിക്കുകയായിരുന്നു.

നടിയെ പീഡിപ്പിച്ച കേസിൽ പരാതി ഉയർന്നതോടെ പണം നൽകി കേസ് ഒതുക്കാൻ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും മുൻപു കൂട്ടാളിയായ സംരംഭകനെ പൊലീസ് ചോദ്യം ചെയ്യും. പരാതി നൽകിയ പുതുമുഖ നടിയെയും പരാതി പറയാൻ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്‌മെയിൽ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.

ഈ സംരംഭകന്റെ ഫോൺ വിളികൾ പരിശോധിച്ചാണു വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടിയത്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോർണർ നോട്ടിസ് ഇന്റർപോൾ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

വിജയ്ബാബുവിനെ ഈ ആഴ്‌ച്ചയിൽ തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറയുന്നത്. പ്രതിയെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇന്റർപോൾ വഴി പ്രതിക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിജയ് ബാബുവിന് ഇനി സമയം അനുവദിക്കാനാവില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.വിജയ്ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മധ്യവേനലവധി കഴിഞ്ഞു 16നു ഹൈക്കോടതി തുറക്കും. അതിനു മുമ്പായി അറസ്റ്റിനാണു പൊലീസ് നീക്കം. അറസ്റ്റിനു വിലക്കില്ല. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കാനാണു വിജയ്ബാബുവിന്റെ ശ്രമം.

അന്വേഷണത്തിൽ തന്റെ ഭാഗം കേൾക്കാൻ പൊലീസ് തയാറാകണമെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ തയാറാണെന്നും പൊലീസ് കസ്റ്റഡി ഒഴിവാക്കണമെന്നും കോടതിയെ ബോധിപ്പിക്കും. ഹാജരാകാൻ പല തവണ നോട്ടീസ് നൽകിയിട്ടും വിജയ് ബാബു കൂട്ടാക്കിയിരുന്നില്ല. ബിസിനസ് ആവശ്യാർഥം വിദേശത്താണെന്നും 19 നു മാത്രമേ നാട്ടിലേക്ക് എത്താൻ കഴിയുകയുള്ളൂവെന്നുമാണു ഇയാൾ ഇ മെയിൽ വഴി പൊലീസിനെ അറിയിച്ചത്. വേനൽ അവധിക്കുശേഷം ഈ മാസം 18നു ശേഷമേ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ.

ഇതുമുന്നിൽ കണ്ടാണു വിജയ് ബാബു കീഴടങ്ങാൻ 19 വരെ വരെ സമയം ചോദിച്ചതെന്നാണു സൂചന. എന്നാൽ ഗൗരവ സ്വഭാവമുള്ള കേസിൽ വിജയ ബാബുവിനു സമയം അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണു പൊലീസ്. അറസ്റ്റിനു സാധിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന ആക്ഷേപമുയർന്നതോടെയാണു വിജയ് ബാബുവിന്റെ ദുബായിലെ വിലാസം കണ്ടെത്തി ഇന്റർപോളിന്റെ സഹായം തേടിയത്.

about vijay babu

AJILI ANNAJOHN :