എനിക്ക് ഇഷ്ടപ്പെട്ടൊരു കുട്ടി; ഈ സീസണില്‍ ഇതാദ്യമായിട്ടാണ് ഒരാണും പെണ്ണും ഒരുമിച്ച് ജയിലില്‍ കിടക്കുന്നത്; എനിക്കത് ഇഷ്ടപ്പെട്ടില്ല; 16-ാം നൂറ്റാണ്ടില്‍ നിന്നും വണ്ടി കിട്ടാത്ത റോബിൻ ഡോക്ടറെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ!

കഴിഞ്ഞ ദിവസം ബിഗ് ബോസിൽ ജയിലില്‍ പോയത് ബ്ലെസ്ലിയും ദില്‍ഷയുമായിരുന്നു. ജയിലില്‍ നിന്നും തിരിച്ചു വന്ന ദില്‍ഷയോട് ഡോക്ടര്‍ റോബിന്‍ മിണ്ടുന്നില്ല എന്ന കാര്യം ബിഗ് ബോസ് വീട്ടില്‍ വലിയ ചര്‍ച്ചയായിരുന്നു. റോബിന്റെ പിണക്കത്തെക്കുറിച്ച് ദില്‍ഷ തന്നെ സുചിത്രയോടും ബ്ലെസ്ലിയോടും പറയുകയും ചെയ്തിരുന്നു. എന്താണ് ഡോക്ടറുടെ ഈ അകല്‍ച്ചയ്ക്ക് പിന്നിലെ കാരണം എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

ഇന്നലെ തന്റെ മൗനത്തെക്കുറിച്ച് ഡോക്ടര്‍ സുചിത്രയോട് സംസാരിക്കുകയുണ്ടായി. നേരത്തെ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത് പോലെ തന്നെ ബ്ലെസ്ലിയ്‌ക്കൊപ്പം ജയിലില്‍ കഴിഞ്ഞ്ത തന്നെയാണ് റോബിന്റെ പിണക്കത്തിന് കാരണം. ജയിലില്‍ പാട്ടും ഡാന്‍സുമായി ആഘോഷമാക്കുകയായിരുന്നു ബ്ലെസ്ലിയും നിമിഷയും. നേരത്തെ നിമിഷയോട് ഇഷ്ടമുണ്ടെന്ന് പറഞ്ഞ താരം കൂടിയാണ് ബ്ലെസ്ലി. അതാണ് റോബിനെ അസ്വസ്ഥനാക്കിയതും.

ബ്ലെസ്ലി ഇവിടെ അങ്ങനൊരു സീന്‍ ക്രിയേറ്റ് ചെയ്തില്ലായിരുന്നുവെങ്കില്‍ എനിക്ക് വേറെ പ്രശ്‌നമൊന്നുമുണ്ടാകില്ലായിരുന്നുവെന്നാണ് റോബിന്‍ സുചിത്രയോട് പറയുന്നത്.. അത് അവള്‍ പറഞ്ഞല്ലോ സഹോദരന്‍ ആണെന്നെന്ന് സുചിത്ര റോബിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഇത് ആള്‍ക്കാര്‍ കാണുന്നണ്ടല്ലോ, അവര്‍ എല്ലാം കാണുന്നുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടൊരു കുട്ടി, ഈ സീസണില്‍ ഇതാദ്യമായിട്ടാണ് ഒരാണും പെണ്ണും ഒരുമിച്ച് ജയിലില്‍ കിടക്കുന്നത്. എനിക്കത് ഇഷ്ടപ്പെട്ടില്ലെന്നാണ് റോബിന്‍ പറയുന്നത്.

ഉള്ളത് പറയാമല്ലോ. ഞാന്‍ ഭയങ്കര പൊസസീവ് ആണ്. അവള്‍ക്ക് അങ്ങനെയുണ്ടാകില്ലായിരിക്കാം, പക്ഷെ എനിക്കുണ്ട്. ഈയൊരു ക്യാര്കടറും മുന്നോട്ട് പോയാല്‍ കംഫര്‍ട്ടബിള്‍ ആയി കളിക്കാന്‍ പറ്റില്ല. എന്തെങ്കിലും റെസ്ട്രിക്ഷന്‍ വന്നാല്‍ മുന്നോട്ട് പോകാനില്ല. അവള്‍ കളിച്ച് ജയിക്കണം എന്നെനിക്കുണ്ട്. ഞാന്‍ അതിന് ഒരു തടസമാകാന്‍ പാടില്ല. അവളുടെ ഭാഗത്തു നിന്നും എന്തെങ്കിലും ഉണ്ടായത് കൊണ്ടല്ല ഞാന്‍ മിണ്ടാതിരിക്കുന്നത്. ഞാന്‍ എല്ലാം കാണുന്നുണ്ട്. പക്ഷെ എനിക്ക് സംസാരിക്കാന്‍ പറ്റില്ല. ഒരാളുടെ കളി ഞാന്‍ കാരണം പോകരുത്. അത് മനസിലാക്കിയത് കൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും റോബിന്‍ പറയുന്നത്.

അതേസമയം റോബിന്റെ വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ചാറ്റര്‍ജി അണ്ണാ അണ്ണനും ഡേയ്‌സിയും കൂടെ ഒരുമിച്ചു ജയിലില്‍ പോയത് മറന്നോ? അങ്ങ് ശെരിക്കും ആരാണ്? ഇപ്പോഴത്തെ ഒരു ടീനേജ് പയ്യനെ വിളിച്ചു സംസാരിച്ചാല്‍ അവനു പോലും ഉണ്ടാവുമല്ലോ ഇതിനേക്കാള്‍ പക്വതയുള്ള നിലപാട് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

താങ്കള്‍ ശെരിക്കും പതിനാറാം നൂറ്റാണ്ടില്‍ നിന്നും ടൈം ട്രാവല്‍ ചെയ്ത വന്ന ആള്‍ ആണോ? എന്തുമാത്രം സദാചാര കുരു ആണ് പൊട്ടി ഒലിക്കുന്നത്. ഈ ശുഷ്‌കിച്ച ചിന്താഗതിയും കൊണ്ടാണോ അങ്ങ് മോട്ടിവേഷന്‍ ചൊരിയാന്‍ പോകുന്നത്? സത്യം പറ ഈ കൂതറ സ്വഭാവം പുറത്തറിയും എന്ന് പേടിച്ചല്ലേ നാഴികക്ക് നാല്‍പതു വട്ടം ഇവിടുള്ള ഞാന്‍ അല്ല ശെരിക്കും ഉള്ള ഞാന്‍ എന്ന് വിളിച്ചു കൂവുന്നത് എന്നും സോഷ്യല്‍ മീഡിയയിലെ വിമര്‍ശനക്കുറിപ്പ് ചോദിക്കുന്നുണ്ട്.

അതേസമയം ഇന്നലെ അപര്‍ണയോടും റോബിന്‍ തന്റെ അകല്‍ച്ചയുടെ കാരണം വെളിപ്പെടുത്തിയിരുന്നു. ദില്‍ഷയോടുള്ളത് വലിയ വഴക്കൊന്നുമല്ല. വലിയ കുഴപ്പങ്ങളുണ്ടായിട്ടല്ല. പക്ഷെ ചില പ്രവൃത്തികള്‍ എനിക്ക് ഇഷ്ടപ്പെടുന്നില്ല. ആദ്യത്തെ തവണ എനിക്ക് സംശയങ്ങളായിരുന്നു കൂടുതല്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ദേഷ്യം വരുന്ന അവസ്തയാണെന്നായിരുന്നു റോബിന്‍ പറഞ്ഞത്. താന്‍ മിണ്ടാതിരിക്കുന്നതിന്റെ കാരണം ദില്‍ഷ്‌ക്ക് അറിയാമെന്നും റോബിന്‍ പറയുന്നുണ്ട്. അതേസമയം ഇന്നലെ ജാസ്മിന്‍ ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി മാറിയിരുന്നു.

about bigg boss

Safana Safu :