നടി മഞ്ജു വാര്യരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും അപവാദ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്ത കേസില്‍ കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പാറശാലയില്‍ വച്ച് ഏറെ നാടകീയമായിട്ടായിരുന്നു സനല്‍കുമാര്‍ ശശിധരന്റെ അറസ്റ്റ്. സനല്‍കുമാറിനെ പൊലീസ് വളഞ്ഞപ്പോള്‍ അദ്ദേഹം ഫേസ്ബുക്കില്‍ ലൈവും പങ്കുവച്ചിരുന്നു . ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു .
തുടര്‍ന്ന് സനല്‍കുമാര്‍ ശശിധരന് പൊലീസ് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ആലുവ കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുന്നതിനിടെ തന്നെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ നോക്കുകയാണെന്നും, കസ്റ്റഡിയിലെടുക്കാന്‍ വന്നത് പോലീസല്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തിരുവനന്തപുരത്തെ പാറശാലയില്‍ ബന്ധു വീട്ടില്‍ നില്‍ക്കുമ്പോഴാണ് സനല്‍കുമാറിനെ എളമക്കര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സിവില്‍ ഡ്രെസ്സിലായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതിനിടെ എഫ്ബി ലൈവിലൂടെ കസ്റ്റഡി ദൃശ്യങ്ങള്‍ സനല്‍കുമാര്‍ ശശിധരന്‍ പുറത്ത് വിടുകയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ സനല്‍ കുമാറിന്റെ അറസ്റ്റില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വി സി അഭിലാഷ്. വ്യക്തിയെന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും ഒരു തരത്തിലും യോജിക്കാനാവാത്തയാളാണ് സനല്‍കുമാര്‍ ശശിധരനെന്ന് വി സി അഭിലാഷ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഞ്ജു വാര്യരെ അയാള്‍ അപമാനിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് ശിക്ഷ കിട്ടുക തന്നെ വേണമെന്ന് വി സി അഭിലാഷ് കുറിപ്പില്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം..
വ്യക്തിയെന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും ഒരു തരത്തിലും യോജിക്കാനാവാത്തയാളാണ് സനല്‍കുമാര്‍ ശശിധരന്‍. ഏറെ മാസങ്ങള്‍ക്ക് മുമ്പ് അവസാനമായി അയാളെന്ന വിളിച്ചപ്പോഴുള്ള സമീപനവും സൗഹൃദ സാധ്യതകള്‍ പോലും ഇല്ലാതാക്കുന്ന തരത്തിലായിരുന്നു.മഞ്ജു വാര്യരെ അയാള്‍ അപമാനിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് ശിക്ഷ കിട്ടുക തന്നെ വേണം. എന്നാല്‍ അന്തര്‍ദേശീയ-ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഒരാളെ അറസ്റ്റ് ചെയ്ത രീതി പ്രതിഷേധാര്‍ഹമാണ്. തീവ്രവാദികളെ പിടികൂടുന്നതു പോലുള്ള രീതിയിലാണ് അയാളെ അവര്‍ കൊണ്ടു പോയത്. നാളെ ഇത് ആര്‍ക്കും സംഭവിക്കാം. വാദിയ്ക്ക് കൊടുക്കുന്ന പരിഗണനയ്ക്ക് ഈ വിഷയത്തില്‍ പ്രതിയ്ക്കും അര്‍ഹതയുണ്ട്- വി സി അഭിലാഷ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, അറസ്റ്റിന് ശേഷം നാടകീയ സംഭവങ്ങളാണ് സ്റ്റേഷനില്‍ നടന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാല്‍ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാന്‍ പോലീസ് തയ്യാറായിരുന്നു. എന്നാല്‍ ജാമ്യത്തില്‍ പോകാന്‍ സനല്‍കുമാര്‍ ശശിധരന്‍ സമ്മതിച്ചില്ല. കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു ആവശ്യം. ഇതേ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കി ജാമ്യം വാങ്ങിയത്. പോലീസ് തന്നെ ഇദ്ദേഹത്തെ പറഞ്ഞ് വിടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധ്യമായിരുന്നില്ല.
പ്രണയമാണെന്ന് പറഞ്ഞ് സനല്‍കുമാര്‍ 2019 മുതല്‍ ശല്യം ചെയ്യുന്നുവെന്നാണ് മഞ്ജുവിന്റെ പരാതി. സോഷ്യല്‍ മീഡിയ വഴിയും, ഫോണ്‍ വഴിയും, ബന്ധുക്കളും സുഹൃത്തുക്കളും വഴിയും, സനല്‍കുമാര്‍ ശശിധരന്‍ പ്രണയാഭ്യര്‍ത്ഥന ടത്തി. ഇത് നിരസിച്ചതിനാലാണ് പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതെന്നും മഞ്ജു പരാതിയില്‍ പറയുന്നു. സനല്‍ കുമാര്‍ ശശിധരന്‍ ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. മഞ്ജു വാര്യര്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന സനല്‍കുമാര്‍ ശശിധരന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നേരത്തെ വലിയ വിവാദമായിരുന്നു
ABOUT .MANJU WARRIER