ഇന്നത്തെ എപ്പിസോഡ് ഒട്ടും പ്രതീക്ഷിച്ചില്ല. ഇന്നത്തെ ബിസിനസ് മീറ്റ് തുടനകിയപ്പോൾ പോലും അവിടെ വിവേകിനെ ഈ രാംദാസ് അടുത്തു പിടിച്ചിരുത്തിയത് എന്തിനാണ് എന്നാണ് ഞാൻ ശ്രദ്ധിച്ചത്. പക്ഷെ ക്‌ളൈമാക്‌സ് വിവേകിനൊപ്പം തന്നെ ആയിരുന്നു. ഏതായാലും അവിനാഷിന്റെ റോൾ അടപടലം ത്രീ ജി.
പിന്നെ ഇന്നത്തെ എപ്പിസോഡില് കുറച്ച് രംഗങ്ങൾ കണ്ടപ്പോൾ, എന്തൊക്കെയോ സംശയങ്ങൾ മണക്കുന്നുണ്ട്. അതായത്, ജാക്ക് വന്നപ്പോൾ മാളു അവിടെ നിന്നും നൈസായിട്ട് ഊരിപ്പോയി. പുറത്തുകടക്കാൻ മാളുവിന് ഒരു ബുദ്ധി,മുട്ടും ഉണ്ടായിട്ടില്ല.
ഇവിടെ മിനിസ്റ്റർ ഉൾപ്പടെ ഈ കളികളിൽ കൂട്ടുനിൽക്കുന്നു കൊണ്ടാകണം ഇത് സംഭവിച്ചത്. ഇനി അടുത്ത സംഭവം , മാളു പുറത്തുകടക്കുന്നത് ശ്രേയ പറഞ്ഞത് പ്രകാരം ആണ്. എന്നിട്ട് ആരൊക്കെ മാളുവിനെ ഫോളോ ചെയ്യുന്നു എന്ന് നോക്കാൻ അരുണിനെ ഏർപ്പാട് ചെയ്തിട്ടുമുണ്ട്.
അപ്പോൾ മാളു പുറത്തിറങ്ങിയ ശേഷം ശ്രേയ എന്തിനാണ് മാളുവിനോട് വീട്ടിൽ പോകാൻ പറഞ്ഞത്. അത് കറെക്റ്റ് ആയി ഈശ്വർ സാർ കേൾക്കും എന്ന് ശ്രേയയ്ക്ക് അറിയാമായിരുന്നു. അല്ലെ…? എന്നിട്ട് മാളു നവീൻ സാറിനോട് പോയി സംസാരിക്കുന്നുണ്ട്. ഇവിടെയാണ് മാളുവും ശ്രയയും വഴക്കിട്ട് പോകുന്ന സീൻ നമ്മൾ കാണുന്നത്.

അതായത് മാളുവും ശ്രേയയും വീട്ടിൽ പോകുന്ന കാര്യം പറഞ്ഞാണ് വഴക്കിടുന്നത്. അങ്ങനെ ശ്രേയ ശ്രയയുടെ വഴിക്കും മാളു മാളുവിന്റെ വഴിക്കും പോകുന്നതായിട്ടാണ് കാണിക്കുന്നത്. അങ്ങനെ അവർ പിണങ്ങി പോകുമ്പോൾ വിക്ടർ മാളുവിനെ അറ്റാക്ക് ചെയ്യാൻ ആണ് പ്ലാൻ.
ഏതായാലും ജനറൽ പ്രൊമോ വലിയ ക്ലൂ ഒന്നും തരുന്നില്ല. അതുമാത്രമല്ല ഉടനെ തന്നെ ശ്രേയയുടെ തോക്കിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും. പിന്നെ ഈ തൂവൽസ്പർശം സീരിയലില് ഒരു സ്വഭാവം ഉണ്ട്. വലിയ ത്രില്ലെർ ഒക്കെ ആണെങ്കിലും ചില കുരുത്തക്കേട് കൂടുതൽ ഉള്ള ആരോ ആണ് ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ.
പുള്ളിക്കാരൻ വളരെ സീരിയസ് ആയിട്ടുള്ള സംഭാഷണം വരുമ്പോഴും കൊമെടി സീൻ ആക്കിക്കളയും. എനിക്കുമുണ്ട് ഈ സ്വഭാവം , ഭയങ്കര പ്രശ്നത്തിൽ ഒക്കെ നിൽക്കുമ്പോഴാണ് എനിക്ക് ചിരി വരുന്നത്. അതുപോലെ വിവേകിന്റെ ബിസിനസ് ആണ് അവിടെ അപ്രൂവ്ഡ് ആയത് എന്നറിഞ്ഞപ്പോൾ,
രാംദാസ്, അനിയാ, ഇത് എന്റെ ആളാണെ ഞാൻ പണം ഇറക്കും അനിയന്റെൽ ഒന്നും ഇല്ല….Vivek:ചേട്ടൻ അല്ല എനിക്ക് fund ഇറക്കുന്നത്, ഇത് malavika nandhini ക്ക് വേണ്ടിയാ.. അയ്യോ അപ്പോൾ
രാമേട്ടൻ ഉൾപ്പടെ വില്ലെന്മാർ എല്ലാവരും പ്ലിംഗ്.

about thoovalsparsham