കെ.സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ തിളങ്ങി മമ്മൂട്ടി

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് മമ്മൂട്ടി. കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ വച്ച നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ ആണ് പങ്കെടുത്തത്. മമ്മൂട്ടിക്കൊപ്പം നിര്‍മാതാവ് ആന്റോ ജോസഫും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെയും കെ.ഷീബയുടെയും മകന്‍ ഹരികൃഷ്ണന്റെയും വിവാഹച്ചടങ്ങില്‍ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എം.എ. യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു.

ഒട്ടെറെ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. വിവാഹത്തിന് എത്തിയവര്‍ ഹരികൃഷ്ണനും ദില്‍നയ്ക്കും വിവാഹമംഗളാശംസകള്‍ നേര്‍ന്നുവെന്നുമാണ് ആന്റോ ജോസഫ് പറഞ്ഞത്.

എന്ത് തന്നെ ആയാലും വളരെപ്പെട്ടെന്നാണ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഒട്ടേറെ പേര്‍ ആസംസകളുമായും എത്തുന്നുണ്ട്.

Vijayasree Vijayasree :