എല്ലാം തകർത്ത് യദുവും രസികയും; അമ്പാടിയ്ക്ക് നേരെ തോക്കുമായി അവൻ; കതിരിന് ആപത്ത്; അമ്മയറിയാതെ പുത്തൻ എപ്പിസോഡ് വമ്പൻ ട്വിസ്റ്റോടെ!

അങ്ങനെ അമ്മയറിയാതെയിലെ വിനീത് അപർണ്ണ പ്രണയ നാടകം ഉടൻ അവസാനിക്കാൻ പോകുകയാണ്. അതുപോലെ ജിതേന്ദ്രൻ അവസാന അടവും പുറത്തെടുക്കും. ഇനിയങ്ങോട്ട് ഈ ഒരു സ്റ്റോറിയുടെ ട്രാക്ക് ക്‌ളൈമാക്‌സിലേക്ക് കടക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അതായത് , വിനീത് അപർണ്ണ കോളേജിൽ വരുമ്പോൾ രമ്യ പ്രശ്നം ഉണ്ടാക്കും. അലീന ടീച്ചറോട് അപർണ്ണ എല്ലായിപ്പോഴും പറയുന്ന പേരാണല്ലോ രമ്യയുടേത്. അതിനിയിപ്പോൾ പ്രശ്നം ആക്കിയിരിക്കുകയാണ്. പക്ഷെ അതിലേക്ക് നമ്മൾ കാത്തിരുന്ന ഒരു പുതിയ കഥാപാത്രം എത്തിയിട്ടുണ്ട്.

രസിക, പേര് പോലെത്തന്നെ നല്ല രസമുള്ള ഒരു കഥാപാത്രമാണ് രസികയുടേത്. യദുവിനും വിനീതിനും അപര്ണയ്ക്കും ഇല്ലാത്ത നല്ല ധൈര്യം രസികയ്ക്കുണ്ട്. അതുകൊണ്ട് ഒരു കാര്യം ഉറപ്പിക്കാം, രസിക ഉടൻ തന്നെ ഈ വിവരങ്ങൾ എല്ലാം പുറത്തുകൊണ്ടുവരും. അവളായിട്ട് കൊണ്ടുവന്നാൽ വിനീതും അപർണ്ണയും ഇനിയും നാണം കെടും.

ശരിക്കും അപർണ്ണയെക്കാൾ കുഴപ്പം വിനീതിനാണ്. വിനീത് ഒരു നേരം പോക്ക് കളിക്കുകയാണ്. അതിനിടയിൽ ആരുടെയൊക്കെ ജീവിതം ഇവിടെ ഇല്ലാതാകുന്നു എന്ന് ഇവർ ചിന്തിക്കുന്നില്ല. അങ്ങേയറ്റം സ്വാർത്ഥരായ കഥാപാത്രങ്ങളാണ് അപർണ്ണയും വിനീതും.

ഇനി നമുക്ക് അമ്മയറിയാതെ പ്രധാന കഥയിലേക്ക് കടക്കാം.. അങ്ങനെ സച്ചി ജിതേന്ദ്രന് തോക്ക് കൊടുത്തിട്ടുണ്ട്. അയാൾ അതും കൊണ്ട് ആദ്യം ഉന്നം വെയ്ക്കുന്നത് കാതിരിനെയാണ് . അത് കൊല്ലാൻ വേണ്ടിയല്ലെങ്കിലും അതിൽ ഒരു യാത്രാത്യമുണ്ട്. ശരിക്കും ജിതേന്ദ്രൻ അമ്പാടിയ്ക്ക് മുന്നേ കതിരിനെ നശിപ്പിക്കും . അതോടെ കളീയനാകും ജിതേന്ദ്രനെ കൊല്ലാൻ പോകുന്നത്.

ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ആ കാര്യം ഉറപ്പാണ്. ഏതായാലും ഇന്നത്തെ പ്രൊമോ കണ്ടപ്പോൾ പ്രേക്ഷകർ പറയുന്നത് ഇന്ന് സീരിയൽ കാണേണ്ട എന്നാണ്. കാരണം എല്ലാവരും അത്രത്തോളം അപർണനയെയും വിനീതിനെയും വെറുക്കുന്നുണ്ട്.

about ammayariyathe

Safana Safu :