അദ്ദേഹം വളര്‍ത്തിയവര്‍, അദ്ദേഹത്തെ സഹായിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താന്‍ ഒരിക്കലും പത്രപരസ്യം കൊടുക്കേണ്ടി വരുമായിരുന്നില്ല; ജോണ്‍ പോളിന്റെ മരണത്തില്‍ കരഞ്ഞ് അലമുറയിടുന്ന മലയാളസിനിമയിലെ കപടമുഖങ്ങള്‍ക്ക് കാലം ഒരിക്കലും മാപ്പ് തരില്ല; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു മലയാള സിനിമാ പ്രേക്ഷകരെയും സഹപപ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തി ജോണ്‍ പോള്‍ വിടവാങ്ങിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം സോഷ്യല്‍ ആക്ടിവിസ്‌റ് ആയ ജിജി നിക്‌സണ്‍ തന്റെ ഫേസ്ബുക്കില്‍ പങ്കു വെച്ച കുറിപ്പ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ;

ജോണ്‍ പോളിന്റെ മരണത്തില്‍ കരഞ്ഞ് അലമുറയിടുന്ന മലയാളസിനിമയിലെ കപടമുഖങ്ങളേ, കാലം നിങ്ങള്‍ക്ക് ഒരിക്കലും മാപ്പുതരില്ല …. ജോണ്‍ പോള്‍ എന്ന മഹാനായ ആ തിരകഥാകൃത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടു ചിലതു കുറിക്കുകയാണ്. ജോണ്‍ പോള്‍ എന്ന ആ വലിയ കലാകാരന്‍ ,ഒരു ദശാബ്ദകാലം മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുകയും 100-ഓളം സിനിമകള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. 1980 കളിലും 1990 കളുടെ തുടക്കത്തിലും അദ്ദേഹം മലയാളസിനിമയെ കൈപിടിച്ചു ഉയര്‍ത്തിയ അതുല്യപ്രതിഭയായിരുന്നു.

ഉന്നത വിദ്യാഭ്യാസം ഉണ്ടായിരുന്ന അദ്ധേഹം തന്റെ ജീവിതം തന്നെ മലയാള സിനിമയ്ക്ക് വേണ്ടി സമ്പൂര്‍ണ്ണമായി മാറ്റിവച്ചിരുന്ന ഒരു മഹനീയ വ്യക്തിത്വം ആയിരുന്നു. മനുഷ്യജീവിതത്തിന്റെ അതിസങ്കീര്‍ണ്ണമായ നേര്‍ക്കാഴച്ചകള്‍ അദ്ധേഹം അതിമനോഹര കഥകളായി പറഞ്ഞുവെച്ചപ്പോള്‍, പിറന്നു വീണതു മലായാള സിനിമയിലെ വമ്പന്‍ സൂപ്പര്‍ ഹിറ്റുകളായിരുന്ന്. അദ്ധേഹത്തിലൂടെ, അദ്ധേഹം പറഞ്ഞുവച്ച കഥകളിലൂടെ, മലയാള സിനിമയില്‍ വലിയ കലാകാരന്മാര്‍ ഉയര്‍ന്നു്വന്ന്. ചിലര്‍ സൂപ്പര്‍ സ്റ്റാറുകളായി.

അനേകം സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനെ തേടിവന്നു. ചലച്ചിത്ര സാങ്കേതിക വിദഗ്ധരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു ജോണ്‍ പോള്‍. എന്നാല്‍ ഈ വലിയ കലാകാരന്, അദ്ദേഹത്തിന്റെ ചികിത്സയ്ക്ക്, മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടേണ്ടി വന്നു എന്നുള്ളത് ലജ്ജാവഹമാണ്. അദ്ദേഹം വളര്‍ത്തിയവര്‍, അദ്ദേഹത്തെ സഹായിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താന്‍ ഒരിക്കലും പത്രപരസ്യം കൊടുക്കേണ്ടി വരുമായിരുന്നില്ല.

അദ്ദേഹം ശരീരം മുഴുവന്‍ വ്രണങ്ങള്‍ ബാധിച്ച് കൊടിയ വേദനകള്‍ സഹിച്ച് കിടന്നപ്പോള്‍ മലയാള സിനിമയിലെ ഒരു നാറിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ ചികിത്സിക്കാന്‍ മാക്ട നല്‍കിയ സംഭാവന ഒഴിച്ച് നിറുത്തിയാല്‍, മലയാള സിനിമയിലെ അഭിനയചക്രവര്‍ത്തിമാരുള്‍പ്പെടെയുള്ള മഹാന്മാര്‍ വേണ്ടതായ രീതിയില്‍ അദ്ദേഹത്തെ, അവസാന നാളുകളില്‍ സഹായിച്ചില്ല.

അതിനാല്‍ ജോണ്‍ പോളിന് ഒടുവില്‍ പൊതുജനത്തിന്റെ മുമ്പില്‍, പത്രപരസ്യം നല്‍കി പണം സ്വീകരിച്ച് തന്റെ ചികിത്സ നടത്തേണ്ടി വന്നു. ഇതു മലയാള സിനിമയിലെ വലിയവരുടെയും ചെറിയവരുടേയും, വലിയ പരാജയം തന്നെ ആകുന്നു. കൂട്ടത്തില്‍ ഒരുവന്‍ വീണു കിടന്നപ്പോള്‍, അയാളെ താങ്ങാതെ, എഴുന്നേല്പിക്കാതെ, സഹായിക്കാതെ അകന്നു മാറിയ മലയാള സിനിമയിലെ മഹാന്മാരെ നിങ്ങളുടെ കാപട്യം നിറഞ്ഞ ആ വികൃതമുഖം ജനങ്ങള്‍ കണ്ടുകഴിഞ്ഞു.

ഇനി നിങ്ങള്‍ തലയില്‍ മുണ്ടിട്ടു് നടക്കുന്നതാണ് നല്ലത്. സകല ആഢംബരങ്ങളിലും, ജീവിതത്തിന്റെ കണ്‍മോഹങ്ങളിലും, പ്രതാപങ്ങളിലും ജീവിക്കുമ്പോള്‍, തങ്ങളുടെ സ്വന്തം സഹോദരനെ , വ്രണം ബാധിച്ചു് വേദനസഹിച്ച്, പുഴുത്തുനാറി മരണത്തിന്റെ തണുപ്പില്‍, ഏകനായി കിടക്കാന്‍ വിട്ടുകൊടുത്ത പരനാറികള്‍ക്ക്, കപടവികൃത മുഖങ്ങള്‍ക്ക് എന്റെ നടുവിരല്‍ നമസ്‌ക്കാരം.

Vijayasree Vijayasree :