ബിഗ് ബോസിൽ ഇത്തവണ കരീടം ചുടുന്നത് ഡോക്ടർ മച്ചാൻ തന്നെ; കാരണം ഇതാണ് !കുറുപ്പുമായി ആരാധകൻ !

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാർത്ഥികളില്‍ ആരാധകരും എതിരാളികളും ഒരു പോലെയുള്ള താരമാണ് ഡോ. റോബിന്‍. മത്സര രീതിയും പിആർ വർക്കിനെ കുറിച്ചുള്ള അവകാശവാദങ്ങളുമൊക്കെയാണ് റോബിന് കൂടുതല്‍ എതിരാളികളുണ്ടാക്കിയത്. അതേസമയം തന്നെ അദ്ദേഹത്തെ അനുകൂലിക്കുന്ന നിരവധിപ്പേരും മറുവശത്ത് ഉണ്ടായിരുന്നു.

റോബിന്റെ പിആർ ടീം എന്ന ആരോപണം ഇവർക്ക് നേരെ ഉയരാറുണ്ടെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് റോബിന് വേണ്ടി ശക്തമായി വാദിക്കുന്ന ഒരു കുറിപ്പുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ഒരു റോബിന്‍ ആരാധകന്‍. ഷോയില്‍ എല്ലാവരുടേയും വെല്ലുവിളികൾ സഹിച്ചു അയാൾ നിന്നാൽ അത് തന്നെ ആണ് അയാൾക്കു ഫസ്റ്റ് കിട്ടാൻ ഉള്ള യോഗ്യതയെന്നാണ് ആരാധകന്‍ കുറിപ്പിലൂടെ അവകാശപ്പെടുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെഞാൻ റോബിൻ പിആർ അല്ല എന്ന് ആരെക്കാളും നന്നായി എനിക്ക് അറിയാം. എന്നിട്ടു എന്നേ പിആർ എന്ന് കുറെ പേർ വിളിക്കുന്നുണ്ട്‌ , അപ്പൊ ഇത് തന്നെ അല്ലെ മറ്റു ആരാധകർ റോബിനെ സപ്പോർട്ട് ചെയ്യുന്നവരെ എല്ലാം പിആർ ആണെന്ന് പറയുന്നതിന് പിന്നിലും ? അവിടെ അയാളെ വായിൽ തോന്നിയത് പറയുകയും തോൽപിക്കാൻ കൂട്ടമായി ശ്രമിക്കുകയും ചെയ്യുമ്പോൾ അവർക്കുള്ള ഒരു അടി ആയി അയാൾ ജയിക്കണം എന്നുണ്ട് . അവിടെ ഇവരുടെ വെല്ലുവിളികൾ സഹിച്ചു അയാൾ നിന്നാൽ അത് തന്നെ ആണ് അയാൾക്കു ഫസ്റ്റ് കിട്ടാൻ ഉള്ള യോഗ്യത.അവിടെ അയാളെ കൂട്ടമായി ആക്രമിക്കുന്നത് കണ്ടിട്ടും ഒറ്റപെടുത്തുന്നില്ല അയാൾ അങ്ങനെ പറഞ്ഞു നടക്കുന്നതാണ്. അയാൾ മനഃപൂർവം ഒറ്റക് ഇരിക്കുന്നതാണ് എന്നൊക്കെ ഇപ്പൊളും പറയുന്നവർ മനപ്പൂർവ്വം അങ്ങിനെ പറയുന്നവർ ആണ് , തുടക്കത്തിൽ അയാളെ മനസിലാവാതെ ഞാനും അങ്ങനെ ഒരു പോസ്റ്റ് ഇട്ടിരുന്നു , കൂടെ പോയി ഇരുന്നു കമ്പനി ആയി മാറി ഇരുന്നു കൂട്ടം കൂട്ടമായി കുറ്റം പറഞ്ഞാൽ ഒറ്റപ്പെടുത്തൽ അല്ലാതാവുമോ ?

ബോധം എന്നത് ഉണ്ടെങ്കിൽ മൈഷ്ടിക്കപ്പെടാം എന്ന് പറഞ്ഞ പാവ ടാസ്ക് ഇൽ ഒരേ തെറ്റു ചെയ്ത ഡെയ്സി യെ പറയാതെ റോബിനെ മാത്രം കുറ്റം പറയുമായിരുന്നില്ല. എങ്കിൽ അയാൾക്കു ഇത്ര സ്ക്രീന്‍ സ്പെയിസ് കിട്ടുമായിരുന്നില്ല. നോമിനേറ്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞപ്പോൾ ഷോ ഓഫ് കാണിക്കാതെ അയാളുടെ സ്ട്രാറ്റജി ആയേക്കാം എന്ന് മനസിലാക്കി അതിനെ അവഗണിച്ചിരുനെങ്ങിൽ അയാൾക്കു ഇത്ര സ്ക്രീന്‍ സ്പേസ് കിട്ടുമായിരുന്നില്ല. അപ്പപ്പോൾ കാണുന്നവനെ അപ്പാന്നു വിളിക്കുന്ന നിലപാട് എടുക്കരുത് എന്നതിന് നടന്ന ഷോ ഓഫ്, അങ്ങനെ ഓരോ സംഭവങ്ങളും , അവസാനം നടന്ന പിരമിഡ് ടാസ്ക് , ഡയലോഗ് ടാസ്ക് ഇതൊക്കെ അതുപോലെ തന്നെ.
പിരമിഡ് ടാസ്ക് ആരേലും വിന്നർ ആയില്ലെങ്കിൽ ലക്ഷ്വറി ബജറ്റ് പോകുമായിരുന്നു എന്നൊക്കെ ന്യായികരികാം എന്നല്ലാതെ ജാസ്മിന്റെ അന്നത്തെ ഷോ ഓഫ് കണ്ടവർ നോർമൽ കാഴ്ചക്കാർക്ക് അത് എന്തിന്റെ ബേസില്‍ ആണെന്ന് മനസിലാവില്ലേ ? അവിടെ ഒപ്പം നീക്കുന്നവർ പോലും മാറി ഇരുന്നു എല്ലാം അയാളുടെ സ്ട്രാറ്റജി ആയേക്കാം എന്ന് സമ്മതിക്കുന്നവരും പറയുന്നവരും ആണ് ,അത് അയാൾ ജെനുവിന്‍ ആയി ചെയ്തതാണെങ്കിൽ പോലും ,

അവർ അയാളെ അവിടെ പറയുന്നത് കണ്ടിട്ടും എല്ലാം പിആർ ന്റെ ക്രിയേഷന്‍ ആകുന്നത് എങ്ങനെ ആണ് , റോബിന്റെ പിആർ അവരെക്കൊണ്ടു പറയിപ്പിക്കുന്നതാണെന്നു പറയുമോ നിങ്ങൾ , ബുദ്ധി ഉള്ള മത്സരാർത്ഥികള്‍ ഒരാളെ കോർണഡ ചെയ്യില്ല. സ്ട്രാറ്റർജി ആണെന്ന് തോന്നിയാൽ പ്രത്യേകിച്ചും. ഇത് അവർക്കു ഒരു വിനോദം പോലെ ആണ് അയാളെ കളി ആക്കുന്നതും മാറി ഇരുന്നു കുറ്റം പറയുന്നതും. ആദ്യമേ അയാളെ ഒരു ഉടായിപ്പു വയ്ക്തിയാക്കി ചിത്രീകരിച്ചു. അവിടുന്നങ്ങോട് അത് ശരി ആണെന്ന് കാണിക്കാൻ ഉള്ള ശ്രമം ആണ് ഇതുവരെ ചെയ്തു കൊണ്ടിരിക്കുന്നത്.

പിന്നെ പിആർ എന്നൊക്കെ ഓളി ഇട്ടിട്ടു കാര്യം ഇല്ല. ഇനി അയാൾക്കു പിആർ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവർക്കു അയാളോടുള്ള സമീപനം ഇതായിരിക്കില്ലേ ? അല്ലെങ്കിൽ അയാളുടെ പോലെ വേറെ ആരായിരുന്നാലും ഇയാൾ ചെയ്തത് ചെയ്താൽ ഇവർ അയാളോടും ഇത് തന്നെ അല്ലെ ചെയ്യുക അതുകൊണ്ടു അങ്ങനെ ഉള്ളവർക്കുള്ള അടിയായി അയാൾ ജയിക്കണം എന്നുണ്ട്. ബിഗ് ബോസ് ടീം അയാളെ എന്തെങ്കിലും റീസണ്‍ പറഞ്ഞോ പ്രകോപിപ്പിച്ചോ പുറത്താക്കിയില്ലെങ്കിൽ.

ജെനുവിന്‍ ആണെന്ന് വീമ്പു പറഞ്ഞു ഫേക്ക് കാര്യം ചെയ്യുന്നവർ ഉണ്ട് അവിടെ. ഇയാൾ പാവ കേസ് പോലെ ഫേക്ക് ആവേണ്ട ടൈം ഫേക്ക് ആവും എന്നെങ്കിലും പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും സാമാന്യം ബോധം എന്നുള്ള നോർമൽ പ്രേക്ഷകർക്ക് അയാൾ ശരിക്കും ഫേക്ക് അല്ല എന്ന് ഷോ കണ്ടാൽ മനസിലാക്കാവുന്നതേ ഉള്ളു

ഷോയ്ക്ക് ത്രില്ല് വരനാണെങ്കില്‍ അങ്ങോട്ടു അയാളെ അനാവശ്യമായി ചൊറിഞ്ഞു അയാൾക്കു സ്ക്രീന്‍ സ്പെയിസ് നേടികൊടുക്കുന്നവരെ ഒഴിവാക്കി ബുദ്ധിയുള്ള വൈല്‍ഡ് കാർഡ എന്‍ട്രിയെ യെ കൊണ്ട് വരണം. ഒരു ചെടി ആയാലും ആനിമല്‍ ആയാലും ഒരു ഭാഗം നാശം ആയാൽ നാശമായ ഭാഗത്തെ ആണ് റിമൂവ് ചെയ്യുക അല്ലാതെ നാശമായ ഭാഗത്തെ നിർത്തി നല്ല ഭാഗം അല്ല റിമൂവ് ചെയ്യുക.

about bigboss

AJILI ANNAJOHN :