മലയാളികൾ ഒരിക്കലും മറക്കാത്ത പ്രണയമാണ് ബിഗ് ബോസിലൂടെ മലയാളികൾക്കിടയിൽ തരംഗമായ ശ്രിനിഷ് അരവിന്ദിന്റെയും പേളി മാണിയുടെയും. ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴായിരുന്നു ശ്രിനിഷ് അരവിന്ദും പേളി മാണിയും പ്രണയത്തിലായത്. ഗെയിമിന് വേണ്ടിയുള്ള സ്ട്രാറ്റജിയായാണ് ഇവരുടെ പ്രണയത്തെ പലരും വ്യഖ്യാനിച്ചത്.
ഇനിയങ്ങോട്ടുള്ള ജീവിതം ഒന്നിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്ന് പേളി പരസ്യമായി പറഞ്ഞപ്പോഴും പലരും അത് വിശ്വസിച്ചിരുന്നില്ല. ഷോ കഴിഞ്ഞതിന് ശേഷമായി ഇരുവീട്ടുകാരുടേയും സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു ഇരുവരും. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മകളായ നില പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ടവളാണ്. മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് പേളിയും ശ്രീനിയും.
സ്നേഹവും സന്തോഷവും പഠനവും ബഹുമാനവും ഒത്തുചേരലുകളുമൊക്കെയായി ഞങ്ങൾ മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വർഷം ഞങ്ങൾ രണ്ടുപേർക്കും പുതുമയുള്ള ഒരു സ്ഥലത്ത് ആഘോഷിക്കുകയാണ്. നില എന്നത്തേക്കാളും ഞങ്ങളെ ചേർത്തുനിർത്തുന്ന ഘടകമായതിനാൽ, ഞങ്ങളോടൊപ്പം വന്ന് പാർട്ടി നടത്താനും നിള തീരുമാനിച്ചു. എപ്പോഴും ഞങ്ങളുടെ കൂടെ ഞങ്ങളെ അനുഗ്രഹിച്ച് നിങ്ങളൊപ്പമുണ്ട്. ഞങ്ങൾ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു എന്നായിരുന്നു പേളിയും ശ്രീനിയും പറഞ്ഞത്. ഞങ്ങളുടെ അടുത്ത യാത്രാവിവരണം വരുന്നു. അതിനാൽ നിങ്ങളുടെ സീറ്റ് ബെൽറ്റ് ധരിച്ച് തയ്യാറായിരിക്കുക, കാരണം നിങ്ങൾ എല്ലാവരും ഞങ്ങളോടൊപ്പം ഒരു ആവേശകരമായ സ്ഥലത്തേക്ക് യാത്ര ചെയ്യുമെന്നുമായിരുന്നു പേളി കുറിച്ചത്.

താരങ്ങളും ആരാധകരുമെല്ലാം പേളിഷ് ദമ്പതികള്‍ക്ക് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. വിവാഹ ശേഷവും പേളിയും ശ്രീനിയും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെയായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ജനനം മുതലേ തന്നെ ഇവരുടെ മകള്‍ ആരാധകരുടേത് കൂടിയായി മാറുകയായിരുന്നു.
ഗര്‍ഭിണിയാണെന്നുള്ള വിശേഷം മുതല്‍ പിന്നീടങ്ങോട്ടുള്ള കാര്യങ്ങളെല്ലാം പേളി യൂട്യൂബ് ചാനലിലൂടെ പങ്കിട്ടിരുന്നു. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയതും മകളുടെ വരവും നൂലുകെട്ടും മാമോദീസയുമെല്ലാം പ്രേക്ഷകരേയും അറിയിച്ചിരുന്നു. ഞങ്ങളുടെ കൂടി കുഞ്ഞാണെന്ന് പറഞ്ഞ് പലരും നിലയെ വിശേഷിപ്പിക്കുമ്പോള്‍ സന്തോഷമാണ് തോന്നാറുള്ളതെന്നും പേളി വ്യക്തമാക്കിയിരുന്നു.
പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷമായി ഹിന്ദു ആചാരപ്രകാരമായും വിവാഹം നടത്തിയിരുന്നു. പ്രണയത്തെക്കുറിച്ച് അറിഞ്ഞാല്‍ വീട്ടുകാര്‍ എങ്ങനെ പ്രതികരിക്കുമെന്നോര്‍ത്ത് തുടക്കത്തില്‍ ഒത്തിരി ആശങ്കകളുണ്ടായിരുന്നുവെങ്കിലും സന്തോഷത്തോടെയാണ് അവര്‍ വിവാഹത്തിന് സമ്മതം മൂളിയതെന്നും പേളി പറഞ്ഞിരുന്നു.

about serial