“ഈ വെടക്ക് കാലത്ത് ഇതുപോലെയൊരു കിടിലൻ അച്ഛൻ”; സിജു വിൽസന്റെ പുത്തൻ ലുക്ക്; ആക്ഷനും കോമെഡിയും ഒത്തിണക്കി “വരയൻ”; മില്യൺ വ്യൂസ് നേടി ആദ്യ ട്രൈലെർ വൻവിജയം!

സിജു വിൽസനെ നായകനാക്കി നവാ​ഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയൻ’ സിനിമയുടെ ആദ്യ ട്രൈലെർ വൻ ഹിറ്റ്. യഥാർത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കി ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ രചിച്ച ചിത്രത്തിൽ ഫാദർ എബി കപ്പൂച്ചിൻ എന്ന പുരോഹിതന്റെ വേഷത്തിലാണ് സിജു വിൽസൺ പ്രത്യക്ഷപ്പെടുന്നത്. താരം ആദ്യമായി പുരോഹിതന്റെ രൂപത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

ഹാസ്യം, ആക്ഷൻസ്, കുടുംബ ബന്ധങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് നിർമ്മിച്ചിരിക്കുന്നത്‌. ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്‌ലൈനിലാണ് പുറത്തിറങ്ങുന്ന ചിത്രത്തിൽ ലിയോണ ലിഷോയാണ് നായിക. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഇവർക്ക് പുറമെ ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ‘ടൈ​ഗർ’ എന്ന് പേരുള്ള നായയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

മെയ് 20 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. ആദ്യ ട്രൈലെർ ഇതിനോടകം തന്നെ മില്യൺ വ്യൂസ് നേടിയിരിക്കുകയാണ്. ട്രെയ്ലറിൽ തന്നെയുണ്ട് പഞ്ച് ഡയലോഗും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും. സിജു വിൽസന്റെ വ്യത്യസ്ത ലുക്കും പ്രേക്ഷകരിൽ വലിയ ആകാംക്ഷ ഉളവാക്കിയിരിക്കുകയാണ്.

ത്രില്ലെർ വൈബ് തരുന്ന ട്രൈലർ ആണെങ്കിലും തമാശയും നല്ല കലക്കൻ ഡയലോഗുകളും പ്രതീക്ഷിക്കാം. പള്ളിയും അച്ഛനും കേന്ദ്ര കഥാപാത്രങ്ങളായി നിരവധി സിനിമകൾ ഇറങ്ങിയിട്ടുണെങ്കിലും ഇതൊരു ഒന്നൊന്നര അച്ഛൻ ആണെന്നാണ് കമെന്റിലൂടെ പ്രേക്ഷകർ പറയുന്നത്.

സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രജീഷ് രാമനാണ്. എഡിറ്റിംങ് ജോൺകുട്ടി. സംഗീതം പ്രകാശ് അലക്സ്. ഗാനരചന ബി.കെ. ഹരിനാരായണൻ. സൗണ്ട് ഡിസൈൻ വിഘ്നേഷ്, കിഷൻ & രജീഷ്. സൗണ്ട് മിക്സ് വിപിൻ നായർ. പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്. ആർട്ട് നാഥൻ മണ്ണൂർ. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് സിനൂപ് ആർ. പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ. സംഘട്ടനം ആൽവിൻ അലക്സ്. കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്. ചാനൽ പ്രമോഷൻ മഞ്ജു ഗോപിനാഥ്. പി.ആർ.ഒ- ദിനേശ് എ.സ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌ എം.ആർ പ്രൊഫഷണൽ.

about varayan

Safana Safu :