ബിഗ് ബോസ് സീസൺ ഫോർ , കഴിഞ്ഞ സീസണിൽ ഉണ്ടായ പരാതികൾ പോലും പരിഹരിച്ചാണ് മുന്നേറുന്നത്. അടിയും വഴക്കും മാത്രമല്ല നല്ല സൗഹൃദത്തിനും പ്രണയത്തിനും വരെ ബിഗ് ബോസ് വീട്ടില്‍ സാന്നിധ്യമുണ്ട്. പോരാട്ടത്തിന്റേയും തിരിച്ചുവരവിന്റേയും കഥ പറയാനുള്ളവരുമുണ്ട് ഇത്തവണ ബിഗ് ബോസ് വീട്ടില്‍. ബിഗ് ബോസ് വീട്ടിലുള്ളവരില്‍ ഒരുപക്ഷെ ഏറ്റവും ക്രൂരമായ ജീവിതാനുഭവം ഉള്ള
താരമായിരിക്കും ജാസ്മിന്‍ മൂസ. തന്റെ ജീവിത കഥ ഒരിക്കല്‍ ജാസ്മിന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെ രണ്ട് വിവാഹം കഴിക്കേണ്ടി വന്നിരുന്നു ജാസ്മിന്. വിവാഹ ജീവിതത്തില്‍ പക്ഷെ ഓര്‍ക്കാന്‍ നല്ലതൊന്നുമുണ്ടായിരുന്നില്ല. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതിനെക്കുറിച്ച് താരം മനസ് തുറന്നിരുന്നു. ഇഇപ്പോഴിതാ തന്റെ വീട്ടുകാരെക്കുറിച്ചുള്ള ജാസ്മിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഇന്നലെ അപര്‍ണയോടാണ് ജാസ്മിന്‍ മനസ് തുറന്നത്.
താന്‍ ഇനി വീട്ടിലേക്ക് തിരികെ പോകില്ലെന്നും അതിന് സീറോ ചാന്‍സാണുള്ളതെന്നുമായിരുന്നു ജാസ്മിന്‍ പറഞ്ഞത്. ഇനിയൊരു തിരിച്ചു പോക്കുണ്ടാകുമോ എന്ന അപര്‍ണയുടെ ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ടാണ് ജാസ്മിന്‍ ഇത് പറഞ്ഞത്.
വീട്ടുകാര്‍ ഇപ്പോള്‍ ഷോ കാണുന്നുണ്ടാകില്ലേ, ഇത് കഴിഞ്ഞ ശേഷം വീട്ടില്‍ നിന്ന് തിരിച്ച് വിളിച്ചാല്‍ പോകുമോ എന്നായിരുന്നു അപര്‍ണയുടെ ചോദ്യം. എന്നാല്‍ അതിന് സീറോ ചാന്‍സ് പോലുമില്ലെന്ന് ജാസ്മിന്‍ പറഞ്ഞു. ഞാന്‍ പോവില്ല, എനിക്ക് പോകണം എന്ന തോന്നല്‍ പോലുമില്ല, അത് സംഭവിക്കുകയില്ലെന്ന് ജാസ്മിന്‍ തുറന്നുപറയുകയായിരുന്നു.
ജീവിതത്തില്‍ എപ്പോഴെങ്കിലും വീട്ടുകാര്‍ക്ക് മാപ്പ് കൊടുക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു അപര്‍ണ തുടർന്ന് ചോദിച്ചത്. ഇതിന് ജാസ്മിന്‍ നല്‍കിയ മറുപടി അവര്‍ക്കുള്ള മാപ്പ് താന്‍ പണ്ടേ കൊടുത്തതാണെന്നായിരുന്നു. എന്നാല്‍ തനിക്ക് അവരുമായി ഡീല്‍ ചെയ്യേണ്ടതില്ലെന്നും ജാസ്മിന്‍ വ്യക്തമാക്കി. ആകെയുള്ളൊരു കുഴപ്പം എടിഎം കാര്‍ഡ് വരുമ്പോള്‍ വീട്ടിലെ അഡ്രസിലേക്കാണ് പോകുന്നതെന്നും അത് കിട്ടിയാല്‍ കൊള്ളാമെന്നുമാണ് ജാസ്മിന്‍ തന്റേതായ ശൈലിയില്‍ തമാശയായി പറയുന്നത്. പിന്നാലെയായിരുന്നു ജാസ്മിനോട് ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ആരായിരുന്നുവെന്ന് അപര്‍ണ ചോദിക്കുന്നത്.
തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ആരെന്ന ചോദ്യത്തിന് എന്റെ ഉമ്മ എന്നായിരുന്നു ജാസ്മിന്‍ നല്‍കിയ മറുപടി. ഇതിന് ജാസ്മിന് രണ്ടാമതൊന്ന് ചിന്തിക്കുക പോലും വേണ്ടായിരുന്നു. അവര്‍ തന്നെ ഒരിക്കലും മനസിലാക്കിയിരുന്നില്ലെന്നും താന്‍ എല്ലാം സഹിച്ച് തിരിച്ച് വരുമ്പോഴും മറ്റുള്ളവര്‍ എന്ത് പറയും എന്നതായിരുന്നു അവരുടെ പ്രശ്‌നം എന്നാണ് ജാസ്മിന്‍ പറയുന്നത്. പിന്നാലെ സഹോദരങ്ങളെക്കുറിച്ചായി അപര്‍ണയുടെ ചോദ്യം. എന്നാല്‍ തങ്ങളുടെ ഫാമിലിയില്‍ സഹോദരങ്ങള്‍ തമ്മില്‍ അത്ര വലിയൊരു അടുപ്പമുണ്ടായിരുന്നില്ലെന്നാണ് ജാസ്മിന്‍ പറയുന്നത്. സഹോദരങ്ങള്‍ വിവാഹം കഴിക്കുകയും കുട്ടികളൊക്കെയായി ജീവിക്കുകയാണെന്നും ജാസ്മിന്‍ പറയുന്നു. അവരൊക്കെ യാഥാസ്ഥിതിക ചിന്താഗതിക്കാരാണെന്നും ജാസ്മിന്‍ പറയുന്നുണ്ട്.
തനിക്ക് തിരികെ പോകണമെന്നോ അവരെയൊക്കെ കാണണമെന്നോയുള്ള ആഗ്രഹം ഒരു തരി പോലുമില്ലെന്നും ജാസ്മിന്‍ പറയുന്നു. നേരത്തെ സെല്‍ഫി ടാസ്‌കില്‍ ജാസ്മിന്‍ തന്റെ ജീവിതകഥ വെളിപ്പെടുത്തിയിരുന്നു. ആദ്യ രാത്രിയില്‍ തന്നെ ഭര്‍ത്താവില്‍ നിന്നുമുണ്ടായ മര്‍ദ്ദനത്തെക്കുറിച്ചും പീഡനത്തെക്കുറിച്ചുമൊക്കെ ജാസ്മിന്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് താന്‍ വീട് വിട്ടിറങ്ങിയതിനെക്കുറിച്ചും ബോഡി ബില്‍ഡറായി മാറിയതുമൊക്കെ ജാസ്മിന്‍ തുറന്ന് സംസാരിച്ചിരുന്നു.
about bigg boss