ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണ്; അവരുമായി സംസാരിക്കുന്നതിന് ഹിന്ദി പഠിച്ചിരിക്കുന്നത് നല്ലതാണ് ;ഹിന്ദി ഭാഷയെ കുറിച്ച് സുഹാസിനിയുടെ പരാമർശം; പ്രതിഷേധവുമായി തമിഴ്‌നാട് സംഘടനകൾ!

ഹിന്ദി ഭാഷ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് തമിഴ്‌നാട്ടില്‍ വ്യാപക വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് നടി സുഹാസിനി നടത്തിയ പരാമര്‍ശം ശ്രദ്ധിക്കപ്പെടുന്നത്. ഹിന്ദി പഠിക്കുന്നത് നല്ലതാണെന്ന് സുഹാസിനി അഭിപ്രായപ്പെട്ടതാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ അടക്കം സംസാരമായിരിക്കുന്നത്.

അതേസമയം, എല്ലാ ഭാഷകളും പഠിക്കുന്നത് നല്ലാതാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് സുഹാസിനി ഹിന്ദി ഭാഷയെക്കുറിച്ചും അഭിപ്രായ പ്രകടനം നടത്തിയത്. “ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണ്. അവരുമായി സംസാരിക്കുന്നതിന് ഹിന്ദി പഠിച്ചിരിക്കുന്നത് നല്ലതാണ്. ഏത് ഭാഷ പുതിയതായി പഠിക്കുന്നതും നല്ലതാണ്. തമിഴ് നല്ല ഭാഷയാണ്.

എല്ലാ ഭാഷകളേയും സമമായി കാണണം. തമിഴില്‍ സംസാരിക്കുന്നത് സന്തോഷമാണ്. തനിക്ക് ഫ്രഞ്ച് ഭാഷ പഠിക്കാന്‍ ഇഷ്ടമാണ്. ഫ്രഞ്ച് പഠിച്ചാല്‍ തമിഴ്‌നാട്ടുകാരിയല്ലാതാകില്ലെന്നും സുഹാസിനി പറഞ്ഞു. ഹിന്ദി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുഹാസിനി.

തന്റെ വീട്ടില്‍ ജോലി ചെയ്യുന്നവരില്‍ ഹിന്ദിയും തെലുങ്കും സംസാരിക്കുന്നവരുണ്ട്. ഇവരോട് ആശയവിനിമയം നടത്തണമെങ്കില്‍ ആ ഭാഷ കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഭാഷകള്‍ പഠിച്ചിരിക്കേണ്ടതിന്റെ ആവശ്യകത മനസിലാകുന്നതെന്നും സുഹാസിനി കൂട്ടിച്ചേര്‍ത്തു.

അതേസമയം സുഹാസിനിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ വിവിധ സംഘടനകള്‍ രംഗത്തെത്തി. അവര്‍ക്ക് ഹിന്ദി അത്ര ഇഷ്ടമാണെങ്കില്‍ അവിടെ പോയി സിനിമയെടുക്കാന്‍ സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു.

ഗായകന്‍ സോനു നിഗവും അടുത്തിടെ ഇതേ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ദേശീയ ഭാഷയായ ഹിന്ദി ഭരണഘടനയില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ലെന്നും അത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷയാകാം എന്നാല്‍ ദേശീയ ഭാഷയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

about suhasini

Safana Safu :