ബിഗ്‌ബോസിൽ അടുത്ത് അംഗത്തിന് തുടക്കം ,’പെണ്ണുങ്ങളുടെ അടുത്ത് പോകുന്നപോലെ എന്റെ അടുത്ത് കേറാൻ വരല്ലേ ഡോക്ടറെ’ റോബിൻ മുന്നറിയിപ്പുമായി അഖിൽ !

ബി​ഗ് ബോസ് മലയാളം സീസൺ 4 അടിപൊളിയായിട്ടു മുന്നോട്ടു പോവുകയാണ് .ബിഗ്‌ബോസിലെ ഏറ്റവും വലിയ ആകർഷണം ഓരോ ആഴ്ചയിലേയും വീക്കിലി ടാസ്ക്കാണ്. ആ ആഴ്ചയിൽ ജയിലിൽ പോകുന്നവരേയും ക്യാപ്റ്റനാകാൻ പോകുന്നവരേയും വരാനിരിക്കുന്ന ആഴ്ചയിൽ നോമിനേഷനിൽ ഉൾപ്പെടാൻ പോകുന്നവരേയും വരെ നിശ്ചയിക്കുന്നത് വീക്കിലി ടാസ്ക്കാണ്.

അതറിയാവുന്നതിനാൽ തങ്ങളുടെ നൂറ് ശതമാനവും കൊടുത്ത് കളിക്കുന്നവരാണ് മത്സരാർഥികളെല്ലാവരും. നാലാം സീസൺ ആരംഭിച്ച് ആറാം ആഴ്ചയിൽ എത്തിനിൽക്കുമ്പോൾ വീട്ടിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർഥികളാണ്.ആറാം വാരത്തിലെ വീക്കിലി ടാസ്ക്കിന് കട്ട വെയ്റ്റിംഗ് എന്നാണ് ബി​ഗ് ബോസ് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന ടാസ്കിന് സമാനമാണ് ഇത്. സൈറനുകൾക്കിടയിൽ ഇട്ടുകൊടുക്കുന്ന കട്ടകൾ ശേഖരിക്കുക എന്നതാണ് ടാസ്‍ക്. ഈ കട്ടകൾ ഉപയോഗിച്ച് പിരമിഡുകൾ ഉണ്ടാക്കുകയാണ് വേണ്ടത്. നാല് ​ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരാർഥികൾ കളിച്ചത്.

കട്ട വെയ്റ്റിംഗ് വീക്കിലി ടാസ്‍കിൽ ലഭിക്കുന്ന കട്ടകൾ സൂക്ഷിച്ചുവെച്ച് പിരമിഡ് നിർമിക്കുക എന്നതായിരുന്നു മത്സരാർഥികൾ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി. മറ്റ് ടീമംഗങ്ങൾ ഏത് വിധേനയും കൈക്കലാക്കാൻ ശ്രമി‌ക്കുകയും ചെയ്യും.ക്യാപ്റ്റൻ അഖിൽ അം​ഗമായ ടീം തങ്ങളുടെ ടീമിന് ലഭിച്ച കട്ടകൾ ക്യാപ്റ്റൻ റൂമിൽ സൂക്ഷിച്ച് വെച്ചാണ് കളിച്ചത്. എന്നാൽ മത്സരത്തിനിടയിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതോടെ അഖിൽ മത്സരത്തിൽ നിന്നും പിന്മാറി.

പിന്നീട് മൂന്ന് ടീമുകളായി തിരിഞ്ഞാണ് മത്സരം നടന്നത്. ശേഷം ടാസ്ക് സ‌മയം അവസാനിച്ചപ്പോഴേക്കും ലക്ഷ്മിപ്രിയ, ധന്യ, സുചിത്ര എന്നിവരടങ്ങിയ ടീമാണ് വിജയിച്ചത്. ആ വിജയം കളിച്ച് നേടിയതല്ലെന്നും ജാസ്മിനും ടീമും മനപൂർവം തോറ്റുകൊടുത്തത് കൊണ്ടാണ് ലക്ഷ്മിപ്രിയയും ടീമും വിജയിച്ചതെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

ഇപ്പോൾ വീക്കിലി ടാസ്ക്കിന്റെ രണ്ടാം ദിവസം നടക്കാനിരിക്കുന്ന മത്സരത്തിന്റെ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ബി​ഗ് ബോസ് അണിയറപ്രവർത്തകർ.രണ്ടാം ദിവസം പന്ത്രണ്ട് പേരും ഒറ്റയ്ക്ക് നിന്നാണ് കട്ടകൾക്ക് വേണ്ടി മത്സരിക്കുന്നത്. അതിനാൽ‌ തന്നെ മത്സരം കൂടുതൽ കടക്കുകയാണ്. പുതിയ പ്രമോയിൽ മത്സരത്തിനിടയിൽ താടിക്ക് പിടിച്ചെന്ന് പറഞ്ഞ് റോബിനോട് കയർക്കുന്ന അഖിലാണ് പുതിയ പ്രമോയിലുള്ളത്.

മത്സരം തുടങ്ങി ആറ് ആഴ്ച കഴിഞ്ഞെങ്കിലും ഇതുവരെ റോബിനും അഖിലും തമ്മിൽ ഒരു പ്രശ്നം വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വലിയ വഴക്കാണ് ഇരുവരും തമ്മിലുണ്ടായിരിക്കുന്നത്.

‘പെണ്ണുങ്ങളുടെ അടുത്ത് പോകുന്നപോലെ എന്റെ അടുത്ത് കേറാൻ വരല്ലേ ഡോക്ടറെ’ എന്ന് പറഞ്ഞാണ് അഖിൽ റോബിനോട് കയർക്കുന്നത്. എന്നാൽ അഖിലിന്റെ കോപം ന്യായമല്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നോമിനേഷൻ ചെയ്യേണ്ട സമയത്ത് ധന്യയേയും സുചിത്രയേയും സെയ്ഫാക്കിയതിനെതിരേയും അഖിന് നേരെ വിമർശമനമുയർന്നിരുന്നു.

17പേരുമായി ആരംഭിച്ച സീസൺ 4ൽ ഒരേയൊരു വൈൽഡ് കാർഡ് എൻട്രിയാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. അങ്ങനെയെത്തിയ മണികണ്ഠൻ എന്ന മത്സരാർഥിക്ക് ആരോഗ്യ കാരണങ്ങളാൽ പക്ഷേ അധികം ദിവസങ്ങൾ തുടരാനായില്ല.

ബിഗ് ബോസ് എന്ന ഗെയിം ഷോയുടെ ആരാധകരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഇരുപത്തിനാല് മണിക്കൂർ സ്ട്രീമിങ് ആരംഭിച്ചതോടെ സംഭവിച്ചിരിക്കുന്നത്. 100 ദിനങ്ങൾ പൂർത്തിയാക്കാൻ ഇനി 62 ദിവസങ്ങൾ മാത്രമാണ് സീസണിൽ അവശേഷിക്കുന്നത്.

ആരാധകരെ ആവേശത്തിലാക്കുന്ന വസ്തുതയാണ് ഇത്. വരും ആഴ്ചകളിൽ പുതിയ വൈൽഡ് കാർഡ് എൻട്രികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ കഴിയുന്നത്. അതേസമയം മോഹൻലാൽ കൃത്യമായി മത്സരം നിരീക്ഷിച്ച് വീട്ടിലെ അം​ഗങ്ങളോട് സംസാരിക്കുന്നില്ലെന്ന പരാതിയും പ്രേക്ഷകർക്കുണ്ട്.

about big boss

AJILI ANNAJOHN :