ബിഗ് ബോസ് സീസൺ ഫോറിൽ കുളിസീനും പുറത്തായോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ടവ്വൽ കഴുകാനായി ബാത്ത് റൂമിലേക്ക് എത്തിയ റോബിൻ നിമിഷ കുളിക്കുന്നുണ്ടെന്ന് അറിയാതെ വാതിൽ തുറന്ന് അകത്ത് കയറി. സുചിത്ര, ജാസ്മിൻ, ദിൽഷ, ബ്ലസ്ലി അടക്കം എല്ലാവരും ആ സമയത്ത് അവിടെയുണ്ടായിരുന്നു. വാതിൽ കുറ്റിയിടാൻ നിമിഷ മറന്നുപോയിരുന്നു. ഇത് ശ്രദ്ധിക്കാതെ തുറന്ന് അകത്ത് കയറുകയായിരുന്നു റോബിൻ. മൈക്കൊന്നും പുറത്ത് താൻ കണ്ടില്ലെന്നും അതുകൊണ്ടാണ് ബാത്ത് റൂമിലേക്ക് കയറിയതെന്നും റോബിൻ പറഞ്ഞു.
അതേസമയം സംഭവം നടന്നപ്പോൾ തമാശയായി ചിരിച്ച് സംസാരിച്ച ജാസ്മിൻ അടക്കമുള്ളവർ പിന്നീട് വാതിൽ തുറന്ന് അകത്ത് കയറിയത് റോബിന്റെ തെറ്റാണെന്ന തരത്തിലാണ് സംസാരിച്ചത്. അകത്ത് ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ച ശേഷം കേറേണ്ടതായിരുന്നുവെന്നും റോബിന്റേത് മോശം പ്രവൃത്തിയാണെന്ന തരത്തിലും ജാസ്മിനും സംഘത്തിനുമിടയിൽ ചർച്ച വന്നു. ശേഷം അസഭ്യമായ തമാശകൾ റോബിൻ-നിമിൽ പ്രശ്നത്തെ ചൊല്ലി വീട്ടിൽ ജാസ്മിൻ അടക്കമുള്ളവർ പറഞ്ഞ് നടക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന ഉടൻ തന്നെ തനിക്ക് അബദ്ധം സംഭവിച്ചതാണെന്ന് റോബിൻ സമ്മിതിച്ചിരുന്നു.
വാതിൽ അടക്കാതെ ഒരാൾ കുളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സാധാരണ മൈക്ക് തൂങ്ങി കിടക്കുന്നത് കാണാമായിരുന്നുവെന്നും അതില്ലാതിരുന്നതിലാണ് ശ്രദ്ധ ബാത്ത് റൂമിൽ കയറിപ്പോയതെന്നും റോബിൻ വീട്ടിലെ മറ്റ് അംഗങ്ങളോടും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഈ സംഭവത്തിന് ശേഷം മത്സരാർഥികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും ഇത് തന്നെയായിരുന്നു. അതേസമയം ജാസ്മിൻ റോബിനെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചത്.
അകത്ത് ആരെങ്കിലുമുണ്ടോയെന്ന് റോബിൻ ശ്രദ്ധിക്കണമായിരുന്നുെവെന്നും കുറഞ്ഞത് വാതിലിൽ തട്ടി നോക്കുകയെങ്കിലും ചെയ്യണമായിരുന്നുവെന്നും ജാസ്മിൻ സുഹൃത്തുക്കളോട് സംസാരിക്കവെ പറഞ്ഞു.
ജാസ്മിൻ സംസാരിക്കുന്നതിന്റേയും ബാത്ത് റൂം സംഭവം നടന്നതിന്റേയും വീഡിയോ വൈറലായതോടെ ബിഗ് ബോസ് പ്രേക്ഷകർക്കിടയിലും വിഷയം ചർച്ചയായിട്ടുണ്ട്.
ഈ സംഭവം കാരണം കാണിച്ച് റോബിനെ വീട്ടിൽ നിന്നും പുറത്താക്കാൻ ജാസ്മിൻ ശ്രമിച്ചേക്കുമെന്ന തരത്തിലുള്ള സംസാരങ്ങളും അതിനുള്ള മുന്നൊരുക്കൾ ജാസ്മിൻ നടത്തുന്നതായും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
about bigg boss