ഇത്രയും മനസാക്ഷി ഇല്ലാത്ത ഒരു മത്സരാര്‍ത്ഥി നാല് സീസണിലും ഉണ്ടായിട്ടില്ല! പുറത്താക്കണം ബിഗ്‌ബോസ്.. ജാസ്മിന്‍ റോബിന്‍ കൊമ്പുകോര്‍ക്കലില്‍ പൊട്ടിത്തെറിച്ച് ആരാധിക! താരത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..

ചുരുങ്ങിയ ദിവസംകൊണ്ട് തന്നെ ബിഗ്‌ബോസ് സീസണ്‍ 4 ജന ഹൃദയങ്ങളില്‍ ചേക്കേറിക്കഴിഞ്ഞു. ഒരു ദിവസവും നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ക്കായി ഇമ വെട്ടാതെ കാത്തിരിക്കുകയാണ് മലയാളികള്‍. അതിനിടെ ബിഗ്‌ബോസ് താരങ്ങളുടെ ആരാധകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. അതിനിടെ ബിഗ്‌ബോസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായ ജാസ്മിനെതിരെ ബിഗ്‌ബോസ് ആരാധിക നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

വമ്പന്‍ ട്വിസ്റ്റാണ് ബിഗ് ബോസ് വീട്ടില്‍ ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നവീനും ഡെയ്‌സിയും പുറത്തുപോയത് പോലും ട്വിസ്റ്റിന്റെ ഭാഗമായിട്ടാണ്. ഇതോടെ ഇനിയും വലിയ ട്വിസ്റ്റുകള്‍ സംഭവിക്കാമെന്നും സംഗതി മാറിമറിയാമെന്നുമാണ് ബിഗ്‌ബോസ് പ്രക്ഷകര്‍ പറയുന്നത്.

ഫൈനല്‍ ലിസ്റ്റില്‍ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ വിചാരിച്ചിരുന്നവരാണ് ഇരുവരും. നിലവില്‍ ബിഗ്‌ബോസ് വീട്ടിലുള്ളവരില്‍ അഞ്ചുപേര്‍ ഫൈനല്‍ ലിസ്റ്റിലേക്ക് വരാനുള്ള സാധ്യതയുണ്ട്. അതിലൊരാളാണ് ജാസ്മിന്‍. ഈ സാഹചര്യത്തിലാണ് ബിഗ്‌ബോസ് ആരാധിക ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വരുന്നത്.

ജാസ്മിന്റെ ചില പ്രവൃത്തികള്‍ തീരെ സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് ആരാധിക പറയുന്നത്. റോബിനെതിരെ നടത്തുന്ന ആരോപണങ്ങളും മറ്റും അതിരുകടക്കുന്നു എന്തൊരു ഷോഓഫ് ആണ് അവര്‍ കാണിച്ചുകൂട്ടുന്നത് എന്നാണ് ആരാധിക ചോദിക്കുന്നത്.

ബിഗ്‌ബോസ് ആരാധികയുടെ വാക്കുകള്‍ ഇങ്ങനെയാണ്..

‘ഈ സ്ത്രീയെ എങ്ങനെ ആളുകള്‍ക്ക് സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല. വന്ന സമയത്ത് പാവ കേസ് തൊട്ട് തുടങ്ങിയതാണ് ജാസ്മിന്റെ ഈ ഷോ ഓഫാണിത്. റോബിന്‍ എന്ത് ചെയ്താലും അത് നെഗറ്റീവ് ആക്കി പറയും. ഇനിയിപ്പോള്‍ അയാള്‍ ഒന്നും ചെയ്തില്ലേലും അയാളെ നെഗറ്റീവ് ആക്കി കാണിക്കും’. ഇവരോട് അയാള്‍ എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടോ അതും ഇല്ല. അയാള്‍ ഒരു മോട്ടിവേഷന്‍ സ്പീക്കര്‍ ആണ്. അയാളുടെ അടുത്ത് ഒരാള്‍ ‘ഡോക്ടര്‍ ഒപ്പം ഉണ്ടായിരുനെങ്ങില്‍ സംസാരിക്കാമായിരുന്നു’ എന്ന് പറയുന്നത് അയാള്‍ക്കൊരു സന്തോഷം ഉള്ള കാര്യം ആയിരിക്കും. ഒപ്പം അന്നത്തെ മറ്റു പ്രശ്‌നങ്ങളൊക്കെ ആയപ്പോള്‍ അയാള്‍ അങ്ങനെ ചെയ്തു പോയതായിരിക്കും.

അതിനു ഇങ്ങനെ ഒക്കെ ഇവരുടെ ‘ബ്രേക്ക് ഡാന്‍സ് ഷോ ഓഫ്’കാണിച്ചു വായില്‍ തോന്നിയ വിഷം വിളമ്പേണ്ട കാര്യം ഇല്ല. അതും മതിയാവാതെ നവീന്‍ പോകുമ്പോള്‍ മാറ്റി നിര്‍ത്തി റോബിനെ എന്തൊക്കെയോ പറയുന്നു. ഒപ്പം ചീപ് ഡയലോഗും ആക്ഷനുകളും. സ്‌ക്രീന്‍ സ്‌പേസ് കിട്ടാനും ജയിക്കാനും ഒരാളെ ഒരു ടാസ്‌കില്‍ ചെയ്ത തെറ്റിന്റെ പേരില്‍ വൃത്തികേടും തെറിയും വിളിക്കുന്നു. വ്യക്തി ജീവിതവും പ്രൊഫഷനുമൊക്കെ ഉപയോഗിച്ച് പറഞ്ഞ് നടക്കുന്ന ഇവര്‍ക്ക് എന്തോന്ന് എത്തിക്‌സ് ഉണ്ടെന്നാണ് പറയുന്നത്.

നാല് സീസണുകളും വച്ച് ഇത്രക്കും മനസാക്ഷി ഇല്ലാത്ത ഒരു മത്സരാര്‍ഥിയെ കണ്ടിട്ടില്ല, ഹഗ്ഗ് ചെയ്തത് ഫാന്‍സ് ആഘോഷിക്കുന്നുണ്ടായിരുന്നല്ലോ. തെറ്റു പറ്റി എന്ന് തോന്നിയിട്ടാണെന്ന് അവരുടെ ഇന്നത്തെ പെരുമാറ്റം കണ്ടിട്ടു തോന്നുന്നില്ല. അഥവാ ആണെങ്കില്‍ സോറി ആണ് പറയേണ്ടിയിരുന്നത്. കാരണം അത്രക്കധികം അവര്‍ അയാളെ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് കെട്ടിപ്പിടിച്ചു എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ‘ആ ഒരു ഹഗ് അര്‍ഹിക്കുന്നത് റോബിന്‍ ആണെന്ന് തോന്നി. അതുകൊണ്ട് പോയി കൊടുത്തു’ എന്ന്. ഇവര്‍ ആരാണെന്നാണ് ഇവരുടെ വിചാരം. അല്‍പത്തരം എന്നാണ് ഇതിനെ പറയുക. (ഫാന്‍സ് വന്നു ഇളിക്കല്‍ റിയാക്ഷനും ഇട്ടു എന്നേ വായില്‍ തോന്നിയത് പറയും എന്നറിയാം നിങ്ങളോടു പുച്ഛം മാത്രം).. എന്നുമാണ് ബിഗ്‌ബോസ് ആരാധിക പറയുന്നത്.

ജാസ്മിന് നിരവധി ആരാധകരുണ്ട്. ഒപ്പം വിമര്‍ശകരും. തുടക്കം മുതല്‍ ട്വിസ്റ്റുകള്‍കൊണ്ട് നിറയുന്ന ബിഗ്‌ബോസിന്റെ ഫൈനല്‍വരെയും ആ ട്വിസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഫൈനലില്‍ വരുമെന്ന് പ്രതീക്ഷിച്ച പലരും ഔട്ടായി പോയതോടെ ഫൈനലില്‍ ഇനി ആരാണ് ഉണ്ടാവുക എന്ന് ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രേക്ഷകര്‍. വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമായിരിക്കും എന്നുള്ള സംസാരവും ബിഗ്‌ബോസ് ആരാധകര്‍ക്കിടയിലുണ്ട്.

AJILI ANNAJOHN :