മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അന്‍ഷിത. സ്വന്തം പേരിക്കാള്‍ സൂര്യ എന്നാണ് താരത്തെ അറിയപ്പെടുന്നത്. കൂടെവിടെ എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സീരിയലിലെ കഥാപാത്രത്തിന്റെ പേരാണ് സൂര്യ കൈമള്‍. മികച്ച സ്വീകാര്യതയാണ് അന്‍ഷിതയ്ക്ക് ലഭിക്കുന്നത്. ഋഷി സാറിന്റേയും സൂര്യയുടേയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അന്‍ഷിത. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെ തന്റെ സീരിയല്‍ വിശേഷങ്ങളു സ്വകാര്യ സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. അന്‍ഷിത പങ്കുവെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രേക്ഷകരുടെ ഇടയ്ക്കും ശ്രദ്ധനേടാറുണ്ട്. നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് അന്‍ഷിത പങ്കുവെച്ച ഒരു കുറിപ്പാണ്.
നടിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടെന്നും അതിനെ
അതിനെ നിയമപരമായി തന്നെ നേരിടുമെന്നാണ് അന്‍ഷിത കുറിപ്പില്‍ പറയുന്നത്. നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. തന്റെ ക്യാരക്ടര്‍ മോശമാക്കി ചിത്രീകരിക്കാനും കരിയര്‍ നശിപ്പിക്കുവാനുമുള്ള നീക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് അന്‍ഷിത പറയുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം സൈബര്‍ സെല്ലില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ…’ഹായ് ഞാന്‍ അന്‍ഷിത അഞ്ചി, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി കുറച്ചു മോശമായ കമന്റുകള്‍ എനിക്കെതിരെ വരുന്നുണ്ടായിരുന്നു. എന്റെ ക്യാരക്ടര്‍ മോശമാക്കുന്ന രീതിയിലും എന്റെ കരിയര്‍ നശിപ്പിക്കുന്ന രീതിലും എന്നെ മാനസികമായി തളര്‍ത്താനും നോക്കിയെന്നും’ താരം കുറിച്ചു.
അതിനെ തുടര്‍ന്ന് എനിക്ക് ഒരുപാടു മെസ്സേജ് വന്നിരുന്നു. അതുകൊണ്ട് ഞാന്‍ ഇന്ന് നിയമപരമായി തന്നെ ഇതിനെ നേരിടാന്‍ കരുതി തിരുവനന്തപുരം സൈബര്‍ സെല്ലില്‍ അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്. ഇത്തരത്തുിലുള്ള മസ്സേജ് കണ്ടാല്‍ ഉടന്‍ തന്നെ അവരുടെ പേജ് റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് എന്നെ സ്‌നേഹിക്കുന്ന എല്ലാവരോടും പറയാന്‍ ഉള്ളത്. പിന്നെ അവരുമായി പേഴ്‌സണല്‍ മെസ്സേജ് ഇടുന്നവര്‍ വരുന്ന പ്രശ്‌നങ്ങളും നേരിട്ടോളൂ. ഞാന്‍ കേസ് കൊടുത്തിട്ടുണ്ട് നിയമപരമായി മുന്നോട്ടു പോകുന്നും ഉണ്ട്. നന്ദി’; അന്‍ഷിത ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
അടുത്തിടെ സഹോദരന്റെ കുഞ്ഞിന്റെ നൂല്‌കെട്ടിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇതിലൂടെ തന്റെ കുടുംബത്തേയും പരിചയപ്പെടുത്തിയിരുന്നു. ഈ വീഡിയോയ്ക്ക് ചില മോശം കമന്റുകള്‍ ലഭിച്ചിരുന്നു. പിന്നീട് ഇതി്‌ന് മറുപടിയുമായി താരം എത്തിയിരുന്നു. അന്‍ഷിയുടെ അച്ഛനും അമ്മയും വിവാഹമോചിതരാണ്. അച്ഛന്‍ രണ്ടാമതു വിവാഹം കഴിച്ചയാളെ വാപ്പിയുടെ ഭാര്യ എന്നു പറഞ്ഞ് അന്‍ഷിത വീഡിയോയില്‍ പരിചയപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടായത്. കൂടാതെ മതത്തെ കുറിച്ചും ചോദ്യങ്ങള്‍ വന്നിരുന്നു. ഇതിനൊക്കെ ഉഗ്രന്‍ മറുപടിയായിരുന്നു തരം അന്ന് നല്‍കിയിരുന്നത്.
‘എന്റെ വീട്ടിലെ നൂലുകെട്ടിന്റെ വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു. ആ വീഡിയോയ്ക്ക് ലഭിച്ച കമന്റുകള്‍ വായിച്ചപ്പോള്‍ എനിക്ക് എന്താണ് തോന്നിയതെന്ന് അറിയാമോ? ഞാന്‍ പൊതു നെഗറ്റീവായി വരുന്നതിന് മറുപടി നല്‍കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാറില്ല. കാരണം എനിക്ക് അത് ഇഷ്ടമല്ല. എന്നാല്‍ ഇത് എന്റെ വീട്ടിലെ സംഭവങ്ങള്‍ ആയതുകൊണ്ട് മറുപടി നല്‍കാം എന്നു കരുതി. നിങ്ങള്‍ക്ക് അറിയണ്ടത് ഞാന്‍ തന്നെ പറഞ്ഞ് അറിയുന്നതല്ലേ നല്ലത്. വേറെ ആരെങ്കിലും പറഞ്ഞ് നിങ്ങള്‍ അറിയണ്ടല്ലോ. എന്റെ അച്ഛനും അമ്മയും വിവാഹമോചിതരാണ്. 17-18 വര്‍ഷത്തോളമായി. അതെന്റെ സെക്കന്റ് മദര്‍ ആണ്. അവരെയാണ് വാപ്പിയുടെ ഭാര്യ എന്നു പറഞ്ഞ് ഞാന്‍ പരിചയപ്പെടുത്തിയത്’; അന്‍ഷിത പറയുന്നു.
എനിക്ക് താല്‍പര്യമുള്ള കാര്യങ്ങളാണ് വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. എല്ലാ കാര്യങ്ങളും യൂട്യൂബിലൂടെ പങ്കുവയ്ക്കണമെന്ന് ആഗ്രഹിക്കുന്നുമില്ല. എന്തിനാണ് മറ്റുള്ളവരുടെ വ്യക്തിജീവിതത്തില്‍ തലയിടുന്നതെന്നും മതം അറിഞ്ഞിട്ട് എന്തു കാര്യമാണ് ഉള്ളതെന്നും’അന്‍ഷിത ചോദിക്കുന്നു.
ഹിന്ദുവാണോ ക്രിസ്ത്യനാണോ മുസ്ലിം ആണോ എന്നതായിരുന്നു അടുത്ത സംശയം. ഞാനൊരു പെണ്‍കുട്ടിയാണ്. മനുഷ്യ സ്ത്രീയാണ്. എനിക്ക് ജാതി പറയാന്‍ ഇഷ്ടമില്ല. ഞാന്‍ പള്ളിയില്‍ പോകും, അമ്പലത്തില്‍ പോകും, ക്രിസ്ത്യന്‍ പള്ളിയില്‍ പോകും. അതെന്റെ ഇഷ്ടമാണ്. എനിക്കൊരു ലൈഫ് ആണ് ദൈവം തന്നത്. അത് മറ്റുള്ളവരെ ദ്രോഹിക്കാതെ എനിക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കും. എനിക്ക് നിങ്ങളോട് പറയാനുള്ളത് യൂട്യൂബിലൂടെ പറയുന്നുണ്ട്’ അന്‍ഷിത വ്യക്തമാക്കി.
about anishta