നടനും നിർമ്മാതാവുമായ വിജയ് ബാബു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയറിലാണ്. മലയാള സിനിമയിൽ വളർന്നു വന്ന യുവനടിയുടെ പീഢന പരാതിയെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ അതിനു പിന്നിൽ . സംഭവം പുറത്തറിയുമെന്ന സൂചന വന്നപ്പോഴേ വിജയ് ബാബു രാജ്യം വിട്ടിരുന്നു. കക്ഷി ഇപ്പോൾ ദുബായിലാണ്. അടപടലം പൂട്ടുമെന്ന നിലയിലാണ് പോലീസ്. അനങ്ങാൻ പറ്റാത്ത അവസ്ഥ. എല്ലാ വിമാനത്താവളങ്ങളിലും ലുക്കൌട്ട് നോട്ടീസടക്കം പുറത്ത് വിട്ടുകഴിഞ്ഞു അന്വേഷണ സംഘം. അതെ സമയം
നടിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ താര സംഘടനയായ അമ്മ എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഇന്ന് ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം . ഭാരവാഹി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുകയാണെന്ന് കാണിച്ച് വിജയ് ബാബു കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം . ബാബുവിനെ അമ്മ എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐസിസി കമ്മിറ്റി ശക്തമായ നിലപാട് എടുത്തിരുന്നു. എന്നാല്‍ വിഷയത്തില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടെയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെട്ടത്.മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. വിജയ് ബാബുവിനെ പുറത്താക്കിയാല്‍ ജാമ്യത്തെ ബാധിക്കുമെന്നാണ് ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തത്. എന്നാല്‍ സമയം കൂടുതല്‍ അനുവദിക്കില്ലെന്ന് ഐ സി സി നിലപാട് എടുക്കുകയായിരുന്നു.വിജയ് ബാബുവിനെതിരെ ഉറച്ച നിലപാടാണ് അമ്മ യോഗത്തില്‍ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ ബാബുരാജും ശ്വേതാ മേനോനും സ്വീകരിച്ചത്. പുറത്താക്കാത്ത പക്ഷം രാജിവെക്കുമെന്നാണ് ഇരുവരും അറിയിച്ചത്. വിജയ് ബാബുവിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമെന്നാണ് ബാബു രാജ് അറിയിച്ചത്.ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഐ സി കമ്മിറ്റി ഇത്തരം ഒരു തീരുമാനമെടുത്തത്. അതില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്നും ഇരുവരും അറിയിക്കുകയായിരുന്നു. കൂടാതെ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിജയ് ബാബുവിന്റെ വിഷയം ചര്‍ച്ചയായിരുന്നു.വനിതാ ഭാരവാഹികളായ രചന നാരായണന്‍ കുട്ടി, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, ശ്വേതാ മേനോന്‍ എന്നീ അഞ്ചു പേരില്‍ മഞ്ജു പിള്ള ഒഴിച്ചുള്ള നാലു പേരും വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതില്‍ ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കുകയായിരുന്നു. വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ഏക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിഭാഗം പുരുഷ അംഗങ്ങളും അഭിപ്രായപ്പെട്ടു.എന്നാല്‍ ചില അംഗങ്ങള്‍ വിജയ് ബാബുവിനെതിരെ തിടുക്കപ്പെട്ട നടപടി വേണ്ടെന്ന അഭിപ്രായം മുന്നോട്ടുവച്ചു. വിജയ് ബാബുവിന്റെ വിശദീകരണത്തിനായി കൂടുതല്‍ സമയം വേണമെന്നാണ് അവര്‍ പറഞ്ഞത്. ഭൂരിപക്ഷ അഭിപ്രായം വിജയ് ബാബുവിന് എതിരായതോടെ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നടപടി എടുക്കാന്‍ മൗനാനുവാദം നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ന് ചേര്‍ന്ന അന്തിമ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. കോഴിക്കോട് സ്വദേശിനിയായ നടിയാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമയില്‍ കൂടുതല്‍ അവസരം നല്‍കി എറണാകുളത്തെ ഫ്‌ളാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
ഈ മാസം 22ന് ആണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്.
യുവതി പരാതി നല്‍കിയതിന് പിന്നാലെ വിജയ് ബാബു ഫേസ്ബുക്കില്‍ ലൈവിലെത്തി ഇരയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതിന് മറ്റൊരു കേസും കൂടി വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ താരം വിദേശത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
about vijay babu