അതിജീവിതയെ മോശം പറഞ്ഞ് ദിലീപ് നിരപരാധിയാണെന്ന വരുത്തി തീർക്കുകയാണ് അവർ ; അഡ്വ.ടിബി മിനി!

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട പുറത്തു വരുന്ന വാർത്തകൾ പുറത്ത് വരുന്നത് നടുക്കുന്ന റിപ്പോർട്ടുകൾ തന്നെയാണ്. എന്നാലിപ്പോഴിതാ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈം ബ്രാഞ്ചിന് അവശേഷിക്കുന്നത് ഒരു മാസം കൂടി മാത്രമാണ് . മേയ് 31-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. കേസിൽ എന്തൊക്കൊയാണ് സംഭവിക്കുന്നത്ത് എന്ന് ഒറ്റുനോക്കുകയാണ് ജനങ്ങൾ

നടി ആക്രമിക്കപ്പെട്ട കേസിലെ ജഡ്ജിയെ മാറ്റണമെന്ന് രണ്ട് പ്രോസിക്യൂട്ടർമാരും ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അഡ്വ.ടിബി മിനി. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആദ്യത്തെ പ്രോസിക്യൂട്ടർ ഹൈക്കോടതിയില്‍ ഹർജി നല്‍കി. അതൊരു അസാധാരണ നടപടിയാണ്. സാധാരണയായി ഒരു പ്രോസിക്യൂട്ടറും അങ്ങനെ ചെയ്യില്ല.

അത്രമാത്രം അവർക്ക് നീതി കിട്ടില്ലെന്ന തോന്നലിലാണ് ഇത്തരമൊരു നീക്കമുണ്ടാവുന്നത്. അവർ കൊടുക്കുന്ന തെളിവുകള്‍ക്കൊന്നും വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന പരാതിയൊക്കെ അവർക്കുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുള്ള അന്വേഷണത്തില്‍ ഞാന്‍ മനസ്സിലാക്കിയ ചില കാര്യങ്ങളുണ്ട്. അതിജീവിതയായ പെണ്‍കുട്ടി നടി ഭാമ പറഞ്ഞ ഒരു കാര്യത്തെക്കുറിച്ച് മൊഴി നല്‍കിയപ്പോഴുണ്ടായ ഒരു സംഭവമുണ്ട്. ഇക്കാര്യം സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന സുരേഷന്‍ അഡ്വ. ജനറല്‍ വഴി ഹൈക്കോടതിയില്‍ കൊടുത്ത ഹർജിയില്‍ വ്യക്തമാക്കിയിരുന്നു.

നമ്മള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട കാര്യമല്ല. കോടതിയോടുള്ള ഓപ്പണായിട്ടുള്ള ഡ്യോക്യുമെന്റാണ് പപ്ലിക് പ്രോസിക്യൂട്ടർ ഹൈക്കോടതിയില്‍ കൊടുത്തിട്ടുള്ളത്. അത്തരത്തില്‍ ഓപ്പണായിട്ട് വരുന്ന ഒരു സാഹചര്യം ആ കോടതി ഒരിക്കലും ഉണ്ടാക്കാന്‍ പാടില്ലായിരുന്നു. അങ്ങനേയുള്ള പരാതികളൊക്കെ വരികയാണെങ്കില്‍ ആ ജഡ്ജിമാർ മാറിപ്പോവുന്നതാണ് ഇത്രയും കാലത്തെ പ്രവർത്തനത്തില്‍ ഞാന്‍ കണ്ടത്. പുറത്ത് വന്ന ശബ്ദ സന്ദേശങ്ങളൊക്കെ ശരിയായ കാര്യമാണോയെന്ന് എനിക്ക് അറിയില്ല. എന്നാല്‍ എന്ന സംബന്ധിച്ച് ഞാന്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്ന കോടതികള്‍ ഒരുപാട് ആളുകള്‍ക്ക് നീതി കിട്ടുമെന്ന് പറഞ്ഞ് മുന്നോട്ട് പോവുന്ന സ്ഥലമാണ്. ഈ കേരളത്തിലെ മുഴുവന്‍ ആളുകളും അവസാന അത്താണി എന്ന് പറഞ്ഞ് ചെന്നെത്തുന്ന സ്ഥലമാണ് കോടതി. അവിടെ പ്രശ്നങ്ങളുണ്ടെന്ന് വരുന്നത് ഒട്ടും ശരിയായ കാര്യമല്ലെന്നും അഡ്വ. ടിബി മിനി വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങളിലായിട്ട് എന്നെക്കുറച്ച് ആളുകള്‍ വിളിക്കുന്നുണ്ട്. അതിജീവിതിയായ പെണ്‍കുട്ടിക്ക് എതിരേയുള്ള കാര്യങ്ങളാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് സ്വീകരിക്കാന്‍ തയ്യാറുള്ളയാളല്ല ഞാന്‍. എന്നാലും അവരിങ്ങനെ എങ്ങനെ സ്വാധീനിക്കാനും മറ്റും ശ്രമിക്കുന്ന അവസ്ഥയാണ് ഉള്ളത്.ഈ കേസില്‍ നേരിട്ട് ഇടപെടുന്ന ഒരാളല്ല ഞാന്‍. എങ്കിലും എവിടെയൊക്കെയ പ്രശ്നങ്ങള്‍ തോന്നിയപ്പോള്‍ ഞാനിത് അന്വേഷിക്കാന്‍ ഇറങ്ങി. അങ്ങനെ ഇറങ്ങിത്തിരിച്ചപ്പോള്‍ എനിക്ക് മനസ്സിലായിട്ടുള്ള കാര്യമുണ്ട്. ജുഡീഷ്യല്‍ ഉദ്യോഗസ്ഥർക്ക് പോലും ഈ പെണ്‍കുട്ടിക്ക് എതിരായിട്ടുള്ള മോശമായ കാര്യങ്ങള്‍ നിരന്തരം പറഞ്ഞുകൊടുക്കുന്ന ഒരു സംവിധാനം ഇവർ സെറ്റ് ചെയ്യുകയാണെന്നും ടിബി മിനി അവകാശപ്പെടുന്നു.

പല പ്രമുഖരായ ആളുകളും വെറുതെ വിളിച്ച് അതിനിടയില്‍ ഇക്കാര്യങ്ങള്‍ പറയുകയാണ്. ദിലീപ് നിരപരാധിയാണെന്ന ഒരു സീന്‍ അവർ ക്രിയേറ്റ് ചെയ്യുകയാണ്. അതിജീവിതയായ പെണ്‍കുട്ടിയുമായി സംസാരിക്കുമ്പോഴാണ് അതിന്റെ ഗ്രാവിറ്റി ശരിക്കും നമുക്ക് മനസ്സിലാവുകയുള്ളു. ഇതൊക്കെ കൃത്യമായ പദ്ധതി നടപ്പിലാക്കി ചെയ്തിട്ടുള്ളതാണെന്ന് എനിക്ക് ബോധ്യപ്പെട്ടതാണ്.

അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്ന് വിളിക്കുന്നവരോട് പറയുമ്പോള്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ ശരിക്ക് അറിയാഞ്ഞിട്ടാണ് എന്നാവും അവരുടെ മറുപടി. എന്തിനാണ് എന്നോട് ഇത് പറയുന്നതെന്ന് എനിക്ക് അറിയില്ല. ഈ സമൂഹത്തിലെ പല ആളുകളോടും അവരിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ജുഡീഷ്യല്‍ ഉദ്യോഗസ്ഥരിലേക്ക് അവരീ വാദം എത്തിക്കുകയാണെന്നും മിനി കൂട്ടിച്ചേർക്കുന്നു.

about dileep

AJILI ANNAJOHN :