വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം തങ്ങള്‍ രാജിവെക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങള്‍; 15 ദിവസം സമയം അനുവദിക്കണമെന്ന് മറ്റ് ചിലര്‍; അമ്മയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിനിടെ അഭിപ്രായ വ്യത്യാസം?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നത് ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ ‘അമ്മ’യുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ഇന്ന് നടക്കുകയാണ്. വിഷയത്തില്‍ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്.

വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്ന് ചിലര്‍ ആവശ്യം അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ മോഹന്‍ലാലിന് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനും ശ്രമമുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നാണ് ആവശ്യം.

വിജയ് ബാബുവിനെ പുറത്താക്കിയാല്‍ ജാമ്യത്തില്‍ ബാധിക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിച്ചു. എന്നാല്‍ ഒരു കാരണവശാലും കൂടുതല്‍ സമയം അനുവദിക്കില്ലെന്നാണ് ഐസിസിയുടെ നിലപാട്.

വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം തങ്ങള്‍ രാജിവെക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തു. ഇന്നലെ ചേര്‍ന്ന അനൗദ്യോഗിക യോഗത്തിലാണ് അംഗങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നടപടിയെടുക്കേണ്ട എന്നു പറയുന്നവര്‍ വിജയ് ബാബുവിന് ഉണ്ടായ അനുഭവം ഉണ്ടാകുമെന്ന് ഭയമുള്ളവര്‍ ആണെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

Vijayasree Vijayasree :