പ്രകാശനും രാഹുലും കൈ കോർക്കുന്നു; കല്യാണിയും കിരണും തമ്മിലുള്ള പ്രണയത്തെ കൊലപ്പെടുത്താൻ ഈ രാക്ഷസന്മാർക്ക് സാധിക്കുമോ?; സി എസ് എവിടെ ?; മൗനരാഗം അടുത്ത ആഴ്ച പുത്തൻ കഥ!

ഇപ്പോൾ കിരൺ കല്യാണി ഫാൻസിന്റെ സമയമാണ്. അതുപോലെ സരയുവിന്റെ കഷ്ടകാല സമയവും. വിവാഹം ശരിക്കും ഇപ്പോൾ ചിന്തിക്കുമ്പോൾ വലിയ തടസങ്ങൾ ഇല്ലാതെ ആണ് കടന്നുപോയത്. ഇനി കല്യാണിയുടെ വീട്ടിലേക്കാണ് വിരുന്നു പോകുന്നത്. എവിടേക്കും കിരണും കല്യാണിയും വസ്ത്രങ്ങളൊക്കെ എടുത്തുകൊണ്ടാണ് പോകുക. അവിടെ ചെന്ന് കഴിയുമ്പോൾ പ്രകാശൻ പെട്ടന്ന് തന്നെ ബഹളം വെക്കുകയും ചെയ്യും.

മൂങ്ങയും ഒപ്പം നിന്ന് കല്യാണിയെ നല്ലപോലെ വഴക്ക് പറയും പക്ഷെ. ഇത്തവണ എന്തൊക്കെ പറഞ്ഞാലും വിജയിച്ചു നിൽക്കുന്നത് കല്യാണിയും കിരണും തന്നെയാണ്. അങ്ങനെ അവർ രണ്ടാളും കൂടി അടിച്ചു പൊളിക്കുകയാണ്. പിന്നെ കല്യാണിയ്ക്ക് ഇപ്പോൾ ശബ്ദമാകാൻ കിരൺ ഉണ്ട്. കല്യാണിയ്ക്ക് ശബ്ദം തിരിച്ചു കിട്ടിയാലും കല്യാണിയ്ക്ക് വേണ്ടി സംസാരിക്കാൻ കിരൺ എല്ലായിപ്പോഴും ഉണ്ടാകും.

അതുപോലെ ഇന്നലത്തെ എപ്പിസോഡ് രാത്രി അവർ തമ്മിലുള്ള സീനും സംസാരവും എല്ലാം ഉഗ്രൻ ആയിരുന്നു. അതിൽ കിരൺ കിരണിന്റെ ആദ്യ ആഗ്രഹം നടന്നു എന്നും അത് അവരുടെ വിവാഹം തന്നയായിരുന്നു. ഇനി രണ്ടാമത്തെ ആഗ്രഹം ഉണ്ട് അത് പക്ഷെ പറയുമ്പോൾ ഞാൻ പ്രതീക്ഷിച്ചത് കല്യാണി സംസാരിക്കുന്നതാണ്. എന്നാൽ അത് ആയിരുന്നില്ല.

പകരം കിരണിന്റെ അച്ഛനും അമ്മയും ഒന്നിക്കണം എന്നുള്ളതാണ്. അത് നല്ല ഒരു ആഗ്രഹം ആണ്. ശരിക്കും എന്നതായിരുന്നു അവരുടെ ജീവിതത്തിൽ സംഭവിച്ചത് എന്നറിയാൻ ആഗ്രഹം ഉണ്ട്. നിങ്ങൾക്കും ഉണ്ടാകില്ലേ ആ ആഗ്രഹം.

പിന്നെ ഇതെല്ലം സംസാരിച്ചു നിൽക്കുബോൾ സരയു കറെക്റ്റ് ആയി അവിടെ സാക്ഷിയാവുകയാണ്. അതുപോലെ ഇനി നടക്കാൻ പോകുന്നത് റൊമാൻസ് മാത്രമല്ല. നല്ല ഒരു ഫൈറ്റ് കാണാൻ ഉള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. പ്രകാശനും രാഹുലും ഒന്നിക്കുകയാണ്.

അതിൽ എന്താണെങ്കിലും രാഹുൽ അറിഞ്ഞ സത്യങ്ങൾ പ്രകാശനെ അറിയിച്ചു കാണണം. അങ്ങനെ എങ്കിൽ പ്രകാശനും അത് നല്ല കലിപ്പ് ആകും . അപ്പോൾ ആ കലിപ്പ് അവർ തീർക്കാൻ പോകുകയാണ്. അതിനായിട്ട് ഒരു തോക്ക് ഒക്കെ സംഘടിപ്പിച്ചിട്ടുണ്ട്. എന്താകും ഇനി സംഭവിക്കാൻ പോകുന്നത് എന്ന് കണ്ടറിയാം.

പക്ഷെ പാവം തോന്നുന്നത്, സാരയുവിന്റെ കാര്യത്തിൽ ആണ്. എന്നാൽ സരയുവിന്റെ ഈ വേദനയെ ന്യായീകരിക്കാൻ സാധിക്കുമോ? അങ്ങനെ ഊറിയൂ കമന്റ്റ് ഞാൻ കണ്ടിരുന്നു. പക്ഷെ അതിനുള്ള നല്ല മറുപടിയും ആൾറെഡി കമെന്റിൽ കൊടുത്തിട്ടുണ്ട്.

about mounaragam

Safana Safu :