ബാത്ത് ടബ്ബിൽ പോസ് ചെയ്ത് അനാർക്കലി; ചിത്രം പങ്കുവെച്ച് താരം

ആനന്ദം എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ഇടയിൽ തരം​ഗമായിമാറിയ നടിയാണ് അനാർക്കലി മരക്കാർ.ആനന്ദത്തിനുശേഷം ആസിഫ് അലി നായകനായെത്തിയ മന്ദാരത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു. . ലോക്ക് ഡൗൺ ആരംഭിച്ചതോടെ അനാർക്കലി സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇപ്പോഴിതാ സ്വന്തം ചിത്രത്തിന് തന്നെ രസകരമായ ക്യാപ്‌ഷൻ നൽകിയിരിക്കുകയാണ് അനാർക്കലി.’കുളി സീൻ’ എന്നാണ് ഈ ചിത്രത്തിന്റെ ക്യാപ്‌ഷൻ സ്വന്തം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അനാർക്കലി പോസ്റ്റ് ചെയ്ത ചിത്രമാണ്. ബാത്ത് ടബ്ബിൽ പോസ് ചെയ്യുന്ന ചിത്രമാണ് അനാർക്കലിയുടേത്. നൈറ്റി ധരിച്ചു നിൽക്കുന്ന ചിത്രം അടുത്തിടെ അനാർക്കലി പോസ്റ്റ് ചെയ്തിരുന്നു.

അടുത്തിടെ താരം ഒരു ചെറിയ വിവാദത്തിലും പെട്ടിരുന്നു. അനാർക്കലി ചെയ്ത ഒരു ഫോട്ടോഷൂട്ടിൽ കാളിയുടെ രൂപത്തിലായിരുന്നു എത്തിയത്.അത് പിന്നീട് വിമർശനങ്ങൾക്ക് ഇടയാക്കുകയും ശേഷം ഇനി തന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു തെറ്റ് ബോധപൂർവം സംഭവിക്കില്ലായെന്നും അനാർക്കലി പറഞ്ഞു.
അപ്പനി ശരത്ത് നായകനായി അഭിനയിക്കുന്ന അമല എന്ന സിനിമയാണ് റിലീസിനായി കാത്തിരിക്കുന്നത്.

Noora T Noora T :