കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമ സീരിയല്‍ ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ താരങ്ങളെല്ലാം വീടുകളിലായി. അതോടെ പല താരങ്ങളും യൂട്യൂബ് ചാനൽ തുടങ്ങി. അത്തരത്തിൽ തൻറെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ റിമി ടോമിയും ഒരു ചാനൽ തുടങ്ങിയിരുന്നു
റിമി ടോമി ഒഫീഷ്യല്‍ എന്ന പേരില്‍ തുടങ്ങിയ ചാനല്‍ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു പോപ്പുലറായി മാറിയത്. സബ്‌സ്‌ക്രൈബേഴ്‌സിന്റെ കാര്യത്തിലും മികച്ച നേട്ടമാണ് റിമി സ്വന്തമാക്കിയത്. ആ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.
ഒരുവര്‍ഷം കൊണ്ട് 5 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് എത്താന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. തുടര്‍ന്നും ഈ സ്‌നേഹം പ്രതീക്ഷിക്കുന്നു. ഓരോ സബ്‌സ്‌ക്രൈബേഴ്‌സിനും നന്ദിയെന്നുമായിരുന്നു റിമി കുറിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റും ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. കമന്റുകള്‍ക്കെല്ലാം റിമി മറുപടിയും നല്‍കിയിട്ടുണ്ട്. സ്‌നേഹ ശ്രീകുമാര്‍, ദീപ്തി വിധുപ്രതാപ്, രശ്മി സോമന്‍ ഇവരെല്ലാം റിമിയുടെ സന്തോഷത്തിന് സ്‌നേഹം അറിയിച്ചെത്തിയിട്ടുണ്ട്.
അടുത്തിടെ റിമിയുടെ വീട്ടിലേക്ക് സുബി സുരേഷെത്തിയിരുന്നു. സുബിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് റിമിയും എത്തിയിരുന്നു. മുക്തയും കണ്‍മണിയും കുട്ടാപ്പിയുമെല്ലാം സജീവമായിരുന്നു. കണ്‍മണിയുടെ 5ാം പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചും റിമി എത്തിയിരുന്നു. സഹോദര ഭാര്യയായ മുക്തയും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുണ്ട്. കൃഷ്ണകുമാറിനേയും ബഷീര്‍ ബഷിയേയും പോലെ റിമിയുടെ കുടുംബത്തിലും ഒന്നിലധികം യൂട്യൂബ് ചാനലുണ്ട്.