‘ലൈഫ് ഒരു നീന്തൽ പോലെയാണ്… മുങ്ങിപോകാതെ പൊങ്ങികിടക്കാൻ പഠിക്കണം! ചുറ്റും വീഴാൻ നോക്കിനിൽക്കുന്ന മുതലകളും കൊത്തിതിന്നുന്ന പരൽമീനുകളുമുണ്ട്’; പുത്തൻ ഫോട്ടോഷൂട്ടുമായി അമേയ…

മിനി സ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു.

മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. ഏറ്റവും പുതിയ മമ്മൂട്ടി- മഞ്ജുവാര്യര്‍ ചിത്രമായ ‘ദ പ്രീസ്റ്റിലും അമേയ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ അമേയയുടെ പുതിയ ഫോട്ടോയും ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്. ലൈഫ് ഒരു നീന്തൽ പോലെയാണ്. മുങ്ങിപോകാതെ പൊങ്ങികിടക്കാൻ പഠിക്കണം. ചുറ്റും വീഴാൻ നോക്കിനിൽക്കുന്ന മുതലകളുണ്ട്. കൊത്തിതിന്നുന്ന പരൽമീനുകളും, കൈ പിടിച്ചു കയറ്റിയിട്ട് പാതിവഴിയിൽ തള്ളിയിടുന്ന മനുഷ്യന്റെ കൈകളും ഉണ്ട്. അതുകൊണ്ട് പഠിക്കണം, നീന്തലും ജീവിതവും എന്നാണ് അമേയ എഴുതിയിരിക്കുന്നത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഗോള്‍ഡന്‍ ബോര്‍ഡറുള്ള ബ്ലാക്ക് സാരിയില്‍ പ്രത്യക്ഷപ്പെട്ട അമേയയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സാരിയുടെ കൂടെതന്നെ വൈറ്റ് ടീഷര്‍ട്ട് ടോപ്പും, ചുവപ്പില്‍ വര്‍ക്കുള്ള ഒരു കോട്ടും, അതിന് മുകളിലൂടെ വീതിയുള്ള ബ്ലാക്ക് ബെല്‍ട്ടും അണിഞ്ഞാണ് അമേയ ചിത്രത്തിലുള്ളത്. ഇത് സാരി തന്നെയാണോ എന്നാണ് മിക്ക ആളുകളും അമേയയോട് ചോദിക്കുന്നത്. അതിന് മറുപടിയായി ‘സംഗതി പൊളിയല്ലേ’ എന്നാണ് അമേയ എല്ലാവരോടും തിരിച്ച് ചോദിക്കുന്നത്.

കൊവിഡിനെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ അടുത്തിടെ അമേയ ഫോട്ടോഷൂട്ടിലൂടെ രംഗത്ത് എത്തിയിരുന്നു.

Noora T Noora T :