ഈ മാസം മൂന്നാം തീയതിയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും ഇത് തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയവും. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു മാളവികയുടേതെന്ന് ജയറാം തന്നെ പറഞ്ഞിരുന്നു. യു എന്നിലെ മുന്‍ ഉദ്യോഗസ്ഥന്‍ ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും മകന്‍ നവനീത് ആണ് വരന്‍.
ഇപ്പോഴിതാ ഭര്‍ത്താവ് നവനീതിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള മാളവികയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മയെ കെട്ടിപ്പിടിച്ച് ഏറെ നേരം നില്‍ക്കുന്നുണ്ട് മാളവിക. മരുമകളായല്ല, മകളായി തന്നെയാണ് മാളവികയെ അവര്‍ കാണുന്നതെന്നും ഈ വീഡിയോയില്‍ നിന്ന് വ്യക്തമാണെന്നാണ് ആരാധകര്‍ പറയുന്നത്. ജയറാമിനെയും പാര്‍വതിയെയും എങ്ങനെയാണോ മാളവിക കാണുന്നത് അതുപോലെയാണ് നവനീതിന്റെ അച്ഛനെയും അമ്മയെയും മാളവിക കാണുന്നത്.
ഞങ്ങളുടെ മകള്‍ അവിടെ സന്തോഷമായിരിക്കുന്നതും അവര്‍ അവള്‍ക്ക് നല്‍കുന്ന സ്‌നേഹവും തന്നെയാണ് അച്ഛനും അമ്മയും എന്ന നിലയില്‍ ഞങ്ങള്‍ക്ക് സന്തോഷമെന്നുമാണ് ജയറാമും പാര്‍വതിയും പ്രതികരിച്ചത്. എന്നാല്‍ ഇതിനെ പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. വലത്കാലെടുത്ത് വെച്ചില്ല അപ്പോഴേയ്ക്കും ഇത്ര സ്‌നേഹമോ, ഇതെല്ലാം വെറും അഭിനയം ആയിരിക്കും, തുടക്കത്തില്‍ എല്ലാവരും ഇങ്ങനൊക്കെ തന്നെയാണ് പോകെ പോകെ ഇങ്ങനൊക്കെ കണ്ടാല്‍ മതിയായിരുന്നു എന്നെല്ലാമായിരുന്നു കമന്റുകള്‍.
ഗുരുവായൂര്‍ വെച്ച് നടന്ന ചടങ്ങില്‍ ജയറാമും പാര്‍വതിയും കാളിദാസും കാളിദാസിന്റെ ഭാവി വധു തരിണിയും സുരേഷ് ഗോപിയും ഭാര്യയും ഉള്‍പ്പെടെ വളരെ കുറച്ച് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛന്‍ ജയറാമിന്റെ മടിയിലിരുത്തിയാണ് മാളവികയുടെ കഴുത്തില്‍ വരന്‍ നവനീത് താലികെട്ടിയത്. മാളവികയുടെ മേക്കപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സെലിബ്രിറ്റി വികാസ് ആണ് മാളവികയെ അണിയിച്ചൊരുക്കിയത്.
ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയാണ് ഗുരുവായൂരില്‍ വച്ച് നടന്ന ചടങ്ങുകള്‍ക്കായി മാളവിക തിരഞ്ഞെടുത്തത്. ആക്‌സസറീസിന്റെ കാര്യത്തിലും മിതത്വം പാലിക്കാന്‍ മാളവിക ശ്രമിച്ചിട്ടുണ്ട്. രണ്ട് മാലകള്‍ ഒരുമിച്ച് സ്‌റ്റൈല്‍ ചെയ്ത് ഒരു ഹെവി ചോക്കറിന്റെ ലുക്ക് നല്‍കാനാണ് ശ്രമിച്ചത്. വിരുന്നിലും തികച്ചും വ്യത്യസ്ത ലുക്കിലാണ് മാളവികയെ കാണാന്‍ സാധിച്ചത്. പര്‍പ്പിള്‍ സാരിയും നെറ്റില്‍ തീര്‍ത്ത വെയിലും മിനിമല്‍ ആഭരണങ്ങളും മാളവികയെ കൂടുതല്‍ സുന്ദരിയാക്കിരുന്നു.
സ്വന്തം ഡ്രസ്സിന്റെ കാര്യമാണെങ്കിലും ചക്കിയുടെ വിവാഹ വസ്ത്രങ്ങളാണങ്കിലും എല്ലാത്തിലും ഒരു പുതുമ കൊണ്ട് വരാന്‍ പാര്‍വതി ശ്രദ്ധിച്ചിരുന്നു. മാളവികയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന വികാസ് തന്നെ ഇതേ കുറിച്ച് പറഞ്ഞിരുന്നു. ചക്കിയുടെ ഏറ്റവും ആദ്യത്തെ ലുക്കിന് ആകെ രണ്ട് മാല മാത്രമാണ് ഉപയോഗിച്ചത്. ചെറിയ മാല മാത്രമാണ് ഉപയോഗിച്ചത്. രണ്ടാമത്തെ ലുക്കില്‍ എത്തിയപ്പോള്‍ മൂന്ന് മാല മാത്രമാണ് ഉപയോഗിച്ചത്. ഇങ്ങനെ വന്നപ്പോള്‍ കിലോ കണക്കിന് വാങ്ങാന്‍ വെച്ചവര്‍ക്കൊന്നും അത് വേണ്ട. മിനിമല്‍ ജുവല്ലറിയായപ്പോള്‍ ഭംഗി പുറത്തുവന്നു. സെറ്റ് സാരിയില്‍ എത്തിയപ്പോള്‍ മേക്ക് അപ്പ് നല്ല വ്യത്യാസമുണ്ടായിരുന്നു.
ഒട്ടും ഐ ഷാഡോയില്ലാതെ ലൈനിംഗ് മാത്രം ബ്ലെന്‍ഡ് ആയിട്ടുള്ള ലൈനിംഗ് വെച്ചാണ് സെറ്റ് സാരി ലുക്ക് ചെയ്തിരിക്കുന്നത്. മൂന്ന് ലുക്ക് മൂന്ന് ഹെയര്‍ സ്‌റ്റൈല്‍, മൂന്ന് ടൈപ്പ് ഓഫ് സാരി ഡ്രേപ്പിംഗ്, മൂന്ന് സെറ്റ് ഓഫ് ജ്വല്ലറി തുടങ്ങി ഇത്രയും ചെയ്തിട്ടാണ് ചക്കിയെ ഒരുക്കിയത്. സ്‌കിന്‍ വിസിബിള്‍ മേക്ക് അപ്പാണ് ചക്കിക്ക് ചെയ്തത്. മേക്ക് അപ്പ് എടുത്ത് കാണിക്കരുതെന്നും സ്‌കിന്‍ ഫ്രണ്ട്‌ലി ആകണമെന്നുമായിരുന്നു ചക്കി തന്നോട് ആവശ്യപ്പെട്ടിരുന്നതെന്നും അതിനനുസരിച്ചുള്ള മേക്ക് അപ്പാണ് ചെയ്തതെന്നുമായിരുന്നു വികാസ് പറഞ്ഞത്.