നടന്‍ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം മേയ് മാസത്തിലായിരുന്നു. ?ഗുരുവായൂരില്‍ വെച്ച് വളരെ ലളിതമായിട്ടാണ് നടന്നത്. എന്നാല്‍ ആര്‍ഭാടം നിറഞ്ഞതായിരുന്നു വിവാഹ സല്‍ക്കാരം. പാലക്കാട് സ്വദേശിയായ നവനീത് ?ഗിരീഷ് ആണ് മാളവികയുടെ ഭര്‍ത്താവ്. ദിവസങ്ങളോളം ഇവരുടെ വിവാഹാഘോഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. മൂന്നിടങ്ങളിലായി ആണ് റിസപ്ഷന്‍ നടന്നിരുന്നത്, ഓരോ പരിപാടിയിലും വ്യത്യസ്ത ലുക്കിലാണ് മാളവിക എത്തിയത്. മാളവികയുടെ ലുക്കും ചര്‍ച്ചയായിരുന്നു.
വിവാഹ സ്വീകരണ പരിപാടികളും കഴിഞ്ഞ ശേഷം മാളവികയേയും ഭര്‍ത്താവിനെയും ജയറാമും കുടുംബവും ചെന്നൈയിലെ അവരുടെ വീട്ടിലേക്ക് ആര്‍ഭാടപൂര്‍വം സ്വീകരിച്ചിരുന്നു. അതും കഴിഞ്ഞാണ് ദമ്പതികള്‍ വിദേശത്തേക്ക് പറപറന്നത്.
കുട്ടിക്കാലത്തു പലപ്പോഴും പാര്‍വതിയെ പോലും അമ്പരപ്പിക്കുന്ന തനി നാടന്‍ തമിഴ് സംസാരിക്കുന്ന കുട്ടിയായിരുന്നു മാളവിക എന്നൊരിക്കല്‍ ജയറാം ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. അത്രകണ്ട് തമിഴ് സംസ്‌കാരം മാളവികയില്‍ അലിഞ്ഞുചേര്‍ന്നു കഴിഞ്ഞു. അക്കാര്യം വിദേശത്തു പോയിട്ടും മാളവിക മറന്നിട്ടില്ല എന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്. മാഞ്ചസ്റ്ററിലേക്കാണ് മാളവികയെ ജയറാം കുടുംബം വിവാഹംചെയ്തു വിട്ടത്.
മാഞ്ചസ്റ്ററില്‍ എത്തിയിട്ടും സ്റ്റീല്‍ കപ്പും ടംബ്ലറുമായി ആവിപറക്കുന്ന കാപ്പി തണുപ്പിച്ചാറ്റി കുടിക്കാന്‍ പോകുന്ന തന്റെ ഒരു വീഡിയോ മാളവിക പോസ്റ്റ് ചെയ്യുന്നു. ഇതൊരു സ്ഥിരം കാഴ്ചയല്ലാത്തതിനാലായിരിക്കണം കൂടെയുള്ള ഭര്‍ത്താവ് നവനീത് തെല്ലൊരു അമ്പരപ്പോടു കൂടി മാളവികയെ തന്റെ ഫോണില്‍ നിന്നും തലയുയര്‍ത്തി നോക്കുന്നത്. വെള്ളക്കാരന്റെ നാട്ടില്‍ തമിഴ് സ്‌റ്റൈല്‍ പിടിച്ചതിന്റെ സന്തോഷം മാളവിക ഒരു ഒറ്റവരി ക്യാപ്ഷനില്‍ കുറിച്ചിട്ടുണ്ട്.
ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയാണ് ഗുരുവായൂരില്‍ വച്ച് നടന്ന ചടങ്ങുകള്‍ക്കായി മാളവിക തിരഞ്ഞെടുത്തത്. തമിഴ് സ്‌റ്റൈലിലുള്ള മടിസാര്‍ രീതിയിലാണ് സാരി ഡ്രേപ്പ് ചെയ്തത്. ആക്‌സസറീസിന്റെ കാര്യത്തിലും മിതത്വം പാലിക്കാന്‍ മാളവിക ശ്രമിച്ചിരുന്നു. പരമ്പരാഗതമായ രീതിയിലുള്ളതാണ് ആക്‌സസറികളെല്ലാം. കാലിലും ആക്‌സസറി നല്‍കിയിട്ടുണ്ട്. ട്രഡീഷനും സിംപിളിസിറ്റിയും നിറയുന്ന മാളവികയുടെ മേക്കപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. കസവു മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് നവനീത് എത്തിയത്. നവനീതിന്റെ മേല്‍മുണ്ടിന്റെ പിന്‍ഭാഗത്ത് മ്യൂറല്‍ പെയിന്റിങ്ങും നല്‍കിയി
അതേസമയം മാളവികയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ കാളിദാസന്റെ വിവാഹത്തിനെക്കുറിച്ചും ആരാധകര്‍ ചോദിച്ച് തുടങ്ങി. കാളിദാസന്റെ വിവാഹ നിശ്ചയമായിരുന്നു ആദ്യം കഴിഞ്ഞത്. ഇതിന് പിന്നാലെയാണ് മാളവികയുടെ നിശ്ചയം കഴിഞ്ഞത്. കാളിദാസിന്റെ പ്രതിശ്രുത വധു തരിണിയാണ്. കാളിദാസും തരിണിയും പ്രണയത്തിലായിരുന്നു. കാളിദാസ് തന്നെയാണ് പ്രണയം വെളിപ്പെടുത്തിയത്.
ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാര്‍വതിക്കും മാളവികയ്ക്കും ഒപ്പം തരിണിയും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കാളിദാസും തരിണിയും പ്രണയത്തിലാണോ എന്ന ചോദ്യം ഉയര്‍ന്നു. വാലന്റൈന്‍സ് ദിനത്തില്‍ ആയിരുന്നു കാളിദാസ് താന്‍ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്. ചക്കിയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ കാളിദാസിന്റെ വിവാഹം എന്നാണെന്നാണ് ആരാധകര്‍ ചോദിച്ച് തുടങ്ങിയിരിക്കുന്നത്.
അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തരിണിയെ കുറിച്ചുള്ള ചില കാര്യങ്ങളും സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു. കോയമ്പത്തൂര്‍ ഊത്തുക്കുളിയിലെ വലിയ കുടുംബത്തിലാണ് തരിണി ജനിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അത് മാത്രമല്ല, ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ ഭാവി വധു. അതുകൊണ്ടു തന്നെ കാളിദാസ് കണ്ടു പിടിച്ചയാള്‍ ചില്ലറക്കാരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ഇരുപത്തിരണ്ടുകാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. 2021ലായിരുന്നു തരിണിയുമായി കാളിദാസ് പ്രണയത്തിലായത്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് തരിണി കലിംഗരായര്‍.