സ്ത്രീകള്‍ ഒരിടത്തും സുരക്ഷിതരല്ല, ഒരു അഞ്ച് ആണുങ്ങള്‍ ഒരുമിച്ച് വന്നാല്‍ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല; വാതില്‍ തുറന്ന് കൊടുക്കാതെ ആരും ആക്രമിക്കില്ലെന്ന പ്രസ്താവന നിരുത്തരവാദപരമെന്ന് മാളവിക മോഹനന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മാളവിക മോഹനന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വാതില്‍ തുറന്ന് കൊടുക്കാതെ ആരും ആക്രമിക്കില്ലെന്ന സ്വാസികയുടെ അഭിപ്രായം നിരുത്തരവാദപരമെന്ന് പറയുകയാണ് നടി മാളവിക മോഹന്‍.

നിര്‍ഭയ പെണ്‍കുട്ടി വാതില്‍ തുറന്ന് കൊടുത്തിട്ടല്ലല്ലോ പീ ഡ നത്തിന് ഇരയായതെന്നും നടി പറഞ്ഞു. സ്ത്രീകള്‍ ഒരിടത്തും സുരക്ഷിതരല്ലെന്നും എത്ര സ്‌ട്രോങ്ങാണെന്ന് പറഞ്ഞാലും ചില സന്ദര്‍ഭങ്ങളില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും മാളവിക അഭിപ്രായപ്പെട്ടു. വാതില്‍ തുറന്ന് കൊടുക്കാതെ നമ്മളെ ആരും ഒന്നും ചെയ്യില്ല, അങ്ങനെ എന്ത് സംഭവിച്ചാലും അത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അടുത്തിടെ ഒരാള്‍ പറഞ്ഞു.

എന്താണ് ഇതിനോടുള്ള അഭിപ്രായം എന്നായിരുന്നു അവതാരകയൂടെ ചോദ്യം. ആരാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും എന്നാല്‍ നിരുത്തവാദിത്തപരമാണിതെന്നും മാളവിക പ്രതികരിച്ചു.

‘സ്ത്രീകള്‍ ഒരിക്കലും ഒരിടത്തും സുരക്ഷിതരല്ല. ഞാന്‍ ഡല്‍ഹിയിലൊക്കെ പോകുമ്പോള്‍ എനിക്കും അത് ഫീല്‍ ചെയ്തിട്ടുണ്ട്. നമ്മളെ ആര്‍ക്കും എന്ത് വേണമെങ്കിലും ചെയ്യാന്‍ കഴിയുമല്ലോ. നമ്മള്‍ എത്ര സ്‌ട്രോങ്ങാണെന്ന് പറഞ്ഞാലും നമുക്ക് എന്ത് ചെയ്യാന്‍ പറ്റും. ഒരു അഞ്ച് ആണുങ്ങള്‍ ഒരുമിച്ച് വന്നാല്‍ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല.

അതുകൊണ്ട് തന്നെ നമുക്ക് അങ്ങനെയൊന്നും പറയാനാകില്ല. ശരിക്കും അതൊരു മോശം സാഹചര്യമാണ്. ഇത്തരത്തിലൊരു പ്രസ്താവനയൊന്നും എനിക്ക് ഒരിക്കലും അംഗീകരിക്കാനാകില്ല. ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കേസ് ഒക്കെ നോക്കിയാല്‍ അത് മനസിലാകും. ആ പെണ്‍കുട്ടി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. അവള്‍ വാതില്‍ തുറന്ന് കൊടുത്തതല്ലല്ലോ.

ആരാണ് ഇങ്ങനെയൊരു പ്രസ്താവന പറഞ്ഞതെന്ന് എനിക്കറിയില്ല. വളരെ നിരുത്തരവാദപരമായ പ്രസ്താവനയാണ് ശരിക്കും അത്. അതിനാല്‍ ആ പ്രസ്താവനയെ ഒരിക്കലും ഞാന്‍ അംഗീകരിക്കുന്നില്ല, എന്നും മാളവിക പറഞ്ഞു.

മലയാള സിനിമ സുരക്ഷിതമായ തൊഴിലിടമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിവാദമായ ഈ പ്രസ്ഥാവന നടി സ്വാസിക നടത്തിയത്. ‘നോ’ പറയേണ്ടിടത്ത് പറഞ്ഞാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് അനുഭവംമെന്നും വാതില്‍ തുറന്ന് കൊടുക്കാതെ നമ്മളെ ആരും ഒന്നും ചെയ്യില്ലെന്നുമായിരുന്നു നടി പറഞ്ഞത്.

Vijayasree Vijayasree :