ശരീരത്ത് സ്പർശിക്കലും തൊട്ടുരുമ്മി നടക്കലുമൊക്കെ ശീലമാക്കിയപ്പോൾ ഞാനന്ന് പ്രതികരിച്ചു !! വെളിപ്പെടുത്തലുമായി മാളവിക മോഹൻ…

ശരീരത്ത് സ്പർശിക്കലും തൊട്ടുരുമ്മി നടക്കലുമൊക്കെ ശീലമാക്കിയപ്പോൾ ഞാനന്ന് പ്രതികരിച്ചു !! വെളിപ്പെടുത്തലുമായി മാളവിക മോഹൻ…

മീ ടൂ ക്യാമ്പയിൻ വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. ഇപ്പോഴിതാ മറ്റൊരു മൂവ്‌മെന്റിനെ കുറിച്ചും സോഷ്യൽ മീഡിയ ചർച്ച ചെയ്യൂന്നുണ്ട്. നടി മളിക മോഹന്റെ ചപ്പൽ മാരുംഗി മൂവ്‌മെന്റ് ആണത്. മീടൂ ക്യാംമ്പെയ്ൻ ആരംഭിക്കുന്നതിനു മുൻപ് തന്നെ താൻ ഇതുപോലെയൊരു ക്യാമ്പയിൻ തുടങ്ങിയിരുന്നതായി താരം പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.


കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത് മുംബൈയിലെ വില്‍സണ്‍ കോളേജിലായിരുന്നു. അവിടെയുള്ള ആൺകുട്ടികളുടെ ഭാഗത്ത് നിന്ന് അതിരുവിട്ട കമന്റടിയും ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു. അശ്ലീല കമന്റടിയും വായിനോട്ടവും മാത്രമായിരുന്നില്ല അവരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നത്. ശരീരത്ത് സ്‌പർശിക്കുക, തൊട്ടുരുമ്മി നടക്കുക എന്നിങ്ങനെയുള്ള പ്രവർത്തികളും ആൺകുട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ആദ്യമൊക്ക എല്ലാവരും ഇതൊക്കെ അവഗണിക്കുമായിരുന്നു.

എന്നാൽ തുടർന്ന് ചപ്പൽ മാരൂഗി എന്നൊരു ക്യാമ്പയിൻ തങ്ങൾ ആരംഭിച്ചു. ശല്യം ചെയ്യുന്നവരെ ചെരുപ്പൂരി അടിക്കുന്നതായിരുന്നു ആ ക്യാമ്പയിൻ . ഇത്തരത്തിലുളള ആൺകുട്ടികളുടെ പ്രവർത്തികൾക്ക് പെൺകുട്ടികളുടെ ഇടയിൽ അവബോധം വളർത്തിയെടുക്കാനും അതിക്രമങ്ങൾക്കും അതിരുവിട്ട വായിനോട്ടത്തിനു കമന്റടിയും നിർത്താൻ ചപ്പൽ മാരൂഗി‌ ക്യാമ്പയിൻ നടത്തിയെന്നും മാളവിക പറയുന്നു.

Malavika Mohanan about her new movement

Abhishek G S :